Connect with us

പിറന്നാൾ നിറവിൽ മീനാക്ഷി ദിലീപ്; ആശംസകളുമായി താരപുത്രി അവന്തിക; ഏറ്റെടുത്ത് ആരാധകർ

Social Media

പിറന്നാൾ നിറവിൽ മീനാക്ഷി ദിലീപ്; ആശംസകളുമായി താരപുത്രി അവന്തിക; ഏറ്റെടുത്ത് ആരാധകർ

പിറന്നാൾ നിറവിൽ മീനാക്ഷി ദിലീപ്; ആശംസകളുമായി താരപുത്രി അവന്തിക; ഏറ്റെടുത്ത് ആരാധകർ

ഒരു സിനിമയിൽപോലും അഭിനയിച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ അടക്കം നിരവധി ആരാധകരരുണ്ട് താരപുത്രി മീനാക്ഷിയ്ക്ക്.

സോഷ്യൽ മീഡിയയിൽ സജീവവ്യക്തിത്വം ഒന്നും അല്ലെങ്കിലും മീനാക്ഷിയുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ ആഘോഷിക്കാറുണ്ട്. അടുത്തിടെയായിരുന്നു മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത്.

2000-ത്തിലാണ് ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളായി മീനാക്ഷി ജനിക്കുന്നത്. ഇന്ന് മീനാക്ഷിക്ക് 21 വയസ്സ് തികഞ്ഞിരിക്കുന്നു.

മീനൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് നിരവധിപേരാണ് രംഗത്ത് എത്തുന്നത്. ആരാധകരും താരങ്ങളും മീനൂട്ടിക്ക് ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് വരുന്നുണ്ട്. പ്രിയ കൂട്ടുകാരിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് നടി നമിതയും രംഗത്ത് എത്തിയിരുന്നു.

ഇതിനുപിന്നാലെയാണ് മറ്റൊരു താരപുത്രി കൂടി ആശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുകയാണ്

ഹാപ്പി ബർത്ത് ഡേ മീനൂട്ടി എന്ന് കുറിച്ചുകൊണ്ട് മീനാക്ഷിയുടെ മനോഹരചിത്രങ്ങൾക്ക് ഒപ്പമാണ് താരപുത്രി അവന്തിക രഞ്ജിത്ത് രംഗത്ത് വന്നത്.

നടി ചിപ്പിയുടെയും സംവിധായകൻ രഞ്ജിത്തിന്റേയും മകൾ ആണ് അവന്തിക. സോഷ്യൽ മീഡിയയിലൂടെയാണ്‌ മീനൂട്ടിക്ക് അവന്തിക ആശംസകൾ നേർന്നത്.

അച്ഛനും അമ്മയും ബിഗ് സ്‌ക്രീൻ കീഴടക്കിയ പോലെ ഈ താര സുന്ദരിയും സിനിമയിലേക്ക് ഉണ്ടാകുമോ എന്ന ആകാംക്ഷയാണ് മീനാക്ഷിയുടെ ആരാധകർ എന്നാൽ പഠനത്തിരക്കുകളിൽ ആണ് താരപുത്രി. ചെന്നൈയിൽ മെഡിസിന് പഠിക്കുകയാണ് മീനാക്ഷിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

More in Social Media

Trending

Recent

To Top