Malayalam
മലയാള സിനിമയെ അഭിമാനത്തിൻ്റെ കൊടുമുടിയിലെത്തിച്ചവർക്ക് അഭിനന്ദനങ്ങൾ; ആശംസകളുമായി പൃഥ്വിരാജ്
മലയാള സിനിമയെ അഭിമാനത്തിൻ്റെ കൊടുമുടിയിലെത്തിച്ചവർക്ക് അഭിനന്ദനങ്ങൾ; ആശംസകളുമായി പൃഥ്വിരാജ്
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ മലയാള സിനിമയ്ക്ക് അഭിമാനക്കാന്‍ ഏറെ നേട്ടങ്ങളുണ്ട്. മലയാള സിനിമാപ്രേമികള്‍ക്ക് സന്തോഷവും ആവേശവും പകര്‍ന്നു കൊണ്ടാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രമായി മാറിയത്.
മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരത്തിനു പുറമേ മികച്ച വിഷ്വല്‍ എഫക്ട്‌സിനുള്ള പുരസ്‌കാരവും മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരവും മരക്കാര്‍ നേടുകയായിരുന്നു.
മരക്കാറിനൊപ്പം ഹെലൻ, കള്ള നോട്ടം, ബിരിയാണി, ഒരു പാതിരാ സ്വപ്നം പോലെ, ജെല്ലിക്കട്ട്, കോളാമ്പി തുടങ്ങിയ മലയാളം ചിത്രങ്ങളാണ് അവാർഡ് പ്രഖ്യാപനത്തിൽ ശോഭിച്ചത്.
മലയാളത്തിന് അഭിമാനമായി മാറിയ ചിത്രങ്ങൾക്കും അവാർഡ് ജോതാക്കൾക്കും ആശംസ അറിയിച്ച് മുൻപ് നടി മഞ്ജു വാര്യർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ യുവനടൻ പൃഥ്വിരാജും അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
മലയാള സിനിമയെ അഭിമാനത്തിൻ്റെ കൊടുമുടിയിലെത്തിച്ചവർക്ക് സ്പെഷ്യൽ ആശംസകളെന്നും എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നുവെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. അവാർഡിന് അർഹമായ ചിത്രങ്ങളുടെ എല്ലാം പോസ്റ്ററുകൾ പങ്കുവെച്ചുകൊണ്ടാണ് പൃഥ്വിരാജ് ആശംസ അറിയിച്ചിരിക്കുന്നത്.
ഫീച്ചര്‍ ഫിലിം കാറ്റഗറിയില്‍ മലയാള ചിത്രം ബിരിയാണിക്ക് മികച്ച മലയാള ചിത്രത്തിനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. ഒരു പാതിരാ സ്വപ്നം പോലെ എന്ന മലയാള ചിത്രത്തിന് നോണ്‍ ഫീച്ചര്‍ കാറ്റഗറിയിലെ മികച്ച കുടുംബ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു.
