Malayalam
രാജകീയ വരവ്; വിമർശിച്ചവർക്കുള്ള പരിഹാരവുമായി ലാലേട്ടൻ
രാജകീയ വരവ്; വിമർശിച്ചവർക്കുള്ള പരിഹാരവുമായി ലാലേട്ടൻ
ലോക് ഡൗണിന് ശേഷം സിനിമാ ലോകം വീണ്ടും സജീവമാകുകയാണ്. ചില മുന്‍കരുതലുകള്‍ ഒഴിച്ചാല്‍ എല്ലാം പഴയതുപോലെ. ഇപ്പോള്‍ ഏറ്റവും പ്രധാനം മാസ്‌ക് തന്നെയാണ്. പുറത്തിറങ്ങുമ്പോള്‍ ആരുതന്നെയായാലും മാസ്‌ക് നിര്‍ബന്ധമാണ്. എന്നാല്‍ ഷൂട്ടിങ് ലോക്കേഷനുകളില്‍ മാസ്‌ക് ഒരു പ്രശ്‌നം തന്നെയാണ്. എന്നാല്‍ അതീവ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് എല്ലാവരും നില്‍ക്കുന്നത്. ഷൂട്ടിങ് സമയത്ത് മാസ്‌ക് വച്ചാല്‍ എങ്ങനെയാണ്? ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ‘ദൃശ്യം 2’വിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ഒരു വീഡിയോ അടുത്തിടെ വൈറലായി മാറിയിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് തന്റെ കാറില്‍, സ്ലോ മോഷനില്‍ വന്നിറങ്ങുന്ന താരത്തിന്റെ വീഡിയോ ദൃശ്യം കൈയടിയും അതുപോലെ തന്നെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. മാസ്‌ക് ധരിച്ച് ലൊക്കേഷനിലേക്ക് എത്തുന്ന മോഹന്‍ലാല്‍ തന്റെ വാഹനത്തില്‍ നിന്നും ഇറങ്ങിയശേഷം മാസ്‌ക് ഊരി മാറ്റിക്കൊണ്ട് പുറത്തേക്ക് നടന്നുപോകുന്നതാണ് പ്രശംസയ്ക്കിടയിലും വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയത്.
എന്നാല്‍ ഇപ്പോള്‍ മാസ്‌ക് ധരിച്ചുകൊണ്ടുതന്നെ താന്‍ കാറില്‍ നിന്നുമിറങ്ങി നടന്നുപോകുന്ന വീഡിയോ ആണ് മോഹന്‍ലാല്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി പോസ്റ്റ് ചെയ്തിരിക്കുന്നത്. മാസ് സംഗീതത്തിന്റെ ആകമ്ബടിയോടെയുള്ള താരത്തിന്റെ വരവ് കാണിക്കുന്ന ഈ വീഡിയോ മോഹന്‍ലാലിന്റെ മുമ്ബത്തെ ‘രാജകീയ വരവിനെ’യും വെല്ലുന്നതാണെന്നാണ് ആരാധകരുടെ അഭിപ്രായം.
