സഹോദരൻ നവീൻ നസീമിന്റെ ക്യാമറയിൽ തിളങ്ങി മലയാളികളുടെ പ്രിയ താരം നസ്രിയ നസീം. ‘എന്റെ ഇന്‍–ഹൗസ് ഫൊട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ്നസ്രിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ലെഹങ്കയിൽ അതിസുന്ദരിയായി നസ്രിയ പ്രത്യക്ഷപ്പെടുന്നു.
അതിനിടെ നസ്രിയയുടെ ‘എൻജോയ് എഞ്ചാമി വേർഷൻ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നസ്രിയയും സഹോദരന് നവീനും ഒന്നിച്ച് പെര്‍ഫോം ചെയ്യുന്നതാണ് ഇന്‍സ്റ്റഗ്രാമില്‍ തരംഗമാകുന്നത്. വീഡിയോയ്ക്ക് പിന്തുണയുമായി വിനയ് ഫോര്‍ട്ടും ഫര്ഹാന് ഫാസിലും കമന്റുകളുമായി എത്തിയിരുന്നു
സോഷ്യല്‍മീഡിയയിലെ ട്രെന്റിനനുസരിച്ച് വീഡിയോ ചെയ്യുന്നയാളാണ് നസ്രിയ. നസ്രിയയുടെ ഓരോ വീഡിയോകളും വൈറലാവാറുമുണ്ട്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മണിയറിലെ അശോകന് എന്ന ചിത്രത്തിലാണ് നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. 2021–ൽ നസ്രിയയും ഫഹദും തെലുങ്കിൽ അരേങ്ങറ്റം കുറിക്കാൻ ഒരുങ്ങുന്നു എന്നതാണ് മറ്റൊരു വാർത്ത. നാനി നായകനാകുന്ന ചിത്രത്തിലൂടെ നസ്രിയയും അല്ലു അർജുന് നായകനാകുന്ന പുഷ്പ എന്ന ചിത്രത്തിലൂടെ ഫഹദും തെലുങ്കിൽ എത്തും.
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....