Malayalam
മജ്‌സിയയുടെ കള്ളത്തരം കൈയ്യോടെ പിടിച്ച് മോഹന്‍ലാല്‍!
മജ്‌സിയയുടെ കള്ളത്തരം കൈയ്യോടെ പിടിച്ച് മോഹന്‍ലാല്‍!
ചർച്ചകൾക്ക് ഒരു കുറവും ഇല്ലാത്ത വീടായിരിക്കുകയാണ് ബിഗ് ബോസ് വീട്. പ്രശ്നങ്ങൾ ഒഴിഞ്ഞ നേരമില്ലാത്തത് കൊണ്ട് തന്നെ മോഹൻലാൽ വന്ന ദിവസം നിരവധി കാര്യങ്ങളാണ് ചർച്ചയായത്. വീക്ക്‌ലി ടാസ്‌ക്കുകളിലും മറ്റും ശ്രദ്ധേയ പ്രകടനമാണ് മല്‍സരാര്‍ത്ഥികള്‍ കാഴ്ചവെച്ചത്.
കഴിഞ്ഞ ആഴ്ച റംസാനായിരുന്നു ക്യാപ്റ്റനായിരുന്നത്. അതിൽ കുക്കിംഗ് ടീമിന്‌റ ക്യാപ്റ്റന്‍ അനൂപ് കൃഷ്ണനായിരുന്നു. അനൂപിനൊപ്പം രമ്യ, സന്ധ്യ, സൂര്യ തുടങ്ങിയവരാണ് ടീമിലുണ്ടായത്. അനൂപ് കൃഷ്ണന്‌റെ കുക്കിംഗിനെ കുറിച്ച് ഇന്ന് മോഹന്‍ലാല്‍ മല്‍സരാര്‍ത്ഥികളോടെല്ലാം ചോദിച്ചിരുന്നു.
മിക്കവരും നല്ല അഭിപ്രായങ്ങള്‍ പറഞ്ഞപ്പോള്‍ കുക്കിംഗ് ചിലര്‍ക്ക് ഇഷ്ടമായില്ലല്ലോ എന്ന് മോഹന്‍ലാല്‍ എടുത്തു ചോദിക്കുകയുണ്ടായി. മജ്‌സിയയ്ക്ക് ഇഷ്ടമായില്ല എന്ന് പറഞ്ഞുവെന്ന് തോന്നുന്നുവല്ലോയെന്ന് മോഹന്‍ലാല്‍ ചോദിച്ചു.
എന്നാല്‍ മജ്‌സിയ അത്തരത്തിൽ പറഞ്ഞില്ല എന്നാണ് ആദ്യം പ്രതികരിച്ചത്. കൂടാതെ ഭാഗ്യലക്ഷ്മി ചേച്ചിയാണ് അങ്ങനെ പറഞ്ഞതെന്നും മജ്‌സിയ മറുപടി പറഞ്ഞു . എന്നാല്‍ അങ്ങനെയല്ലല്ലോ എന്ന് വെളിപ്പെടുത്തി മജ്‌സിയ പറഞ്ഞത് കളളമാണെന്ന് മോഹന്‍ലാല്‍ പറയുകയായിരുന്നു.
വളരെ വ്യക്തമായി തന്നെ ലാലേട്ടൻ ആ കള്ളത്തരം അവിടെ പോകുന്നുണ്ട്. മജ്‌സിയ അല്ലെ മീന്‍കറിയെ കുറിച്ച് എന്തോ അഭിപ്രായം പറഞ്ഞത് എന്നായിരുന്നു ലാലേട്ടൻ ചോദിച്ചത്. താന്‍ അങ്ങനെ പറഞ്ഞെങ്കിലും ഭാഗ്യലക്ഷ്മി ചേച്ചിയും അങ്ങനെ വ്യക്തമാക്കിയെന്ന് മജ്‌സിയ പറഞ്ഞു. എന്നാല്‍ മീന്‍ കഴിക്കാത്ത താന്‍ എങ്ങനെയാണ് അഭിപ്രായം പറയുന്നതെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ ചോദ്യം.
തുടര്‍ന്ന് വെറുതെ എന്തിനാണ് ഭാഗ്യലക്ഷ്മിയെ കോര്‍ണര്‍ ചെയ്യുന്നതെന്ന് മോഹന്‍ലാൽ ചോദിച്ചു. ഇതിന് ശേഷം കുക്കിംഗ് സമയത്ത് തന്നെ അത് ചെയ്യാന്‍ അനൂപ് സമ്മതിച്ചില്ലെന്ന് രമ്യ പറയുകയുണ്ടായി. താന്‍ കുക്ക് ചെയ്യാന്‍ തയ്യാറായിരുന്നു എന്നും എന്നാല്‍ അനൂപേട്ടന്‍ സമ്മതിച്ചില്ലെന്നുമായിരുന്നു രമ്യ പറഞ്ഞത്.
എന്നാൽ ഇതിന് അനൂപിന് വ്യക്തമായ മറുപടി ഉണ്ടായിരുന്നു. എവിക്ഷന്‍ ഘട്ടത്തിലാണ് എന്ന് രമ്യ പറഞ്ഞതിനാല്‍ അവര്‍ക്ക് കുക്കിംഗില്‍ സമയം ഇളവ് അനുവദിച്ചിരുന്നു എന്നായിരുന്നു അനൂപിൻറെ മറുപടി.
പലപ്പോഴും താന്‍ ആയിരുന്നു രാവിലെ രമ്യയെ അടക്കം വിളിച്ച് എഴുന്നേല്‍പ്പിച്ചത്. കുടുംബ കാര്യങ്ങളെല്ലാം ചോദിച്ച് രമ്യ ഉണ്ടായിയ പയറ് താനും കഴിച്ചിരുന്നു എന്ന് ലാലേട്ടന് മുന്നില്‍ അനൂപ് പറഞ്ഞു.
about bigg boss
