Malayalam
കരച്ചിലിന്റെ കഥ തീരുന്നില്ല ; റംസാനോട് സൂര്യയുടെ വിശദീകരണം !
കരച്ചിലിന്റെ കഥ തീരുന്നില്ല ; റംസാനോട് സൂര്യയുടെ വിശദീകരണം !
ബിഗ് ബോസ് സീസൺ ത്രീയിൽ ഇപ്പോൾ ഏറെ ചർച്ചയാകുന്നത് സൂര്യയുടെ കാര്യങ്ങളാണ് . തുടക്കം മുതൽ കരച്ചിലുമായി നടന്ന സൂര്യ പലപ്പോഴും വഴക്കിനിടയിലും പെടാറുണ്ട്. പ്രേക്ഷകർക്കിടയിലും സൂര്യയുടെ കരച്ചിൽ വിഷയമാകാറുണ്ട്. ഒപ്പം മണികുട്ടനുമായിട്ടുള്ള പ്രണയവും ഏറെ ചർച്ച നേടി .
കഴിഞ്ഞ ദിവസവും സൂര്യയുടെ കരച്ചിൽ ബിഗ് ബോസ് ഹൗസിൽ ശ്രദ്ധ നേടിയിരുന്നു. കിച്ചണ്‍ ടീമിനെതിരെ ക്ലീനിങ് ടീമിന്റെ ഭാഗത്തു നിന്നും പരാതിയുയര്‍ന്നിട്ടുണ്ടെന്ന് സൂര്യ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു സംഭവം. എല്ലാവരും ചേര്‍ന്ന് ചോദിച്ചതോടെ സൂര്യ പൊട്ടിക്കരയുകയും എഴുന്നേറ്റ് പോകാന്‍ നോക്കുകയുമായിരുന്നു. പിന്നാലെ മണിക്കുട്ടന്‍ സൂര്യയെ ആശ്വസിപ്പിക്കുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു.
ഈ വിഷയത്തില്‍ ക്യാപ്റ്റന്‍ റംസാനും സൂര്യയും കഴിഞ്ഞ ദിവസം സംസാരിക്കുകയുണ്ടായി. സൂര്യ എഴുന്നേറ്റ് പോയത് ശരിയല്ലെന്നാണ് റംസാന്‍ പറയുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് താന്‍ എഴുന്നേറ്റ് പോയതെന്ന് സൂര്യ റംസാന് വിശദീകരിച്ചു നല്‍കുകയായിരുന്നു. ഇരുവര്‍ക്കുമിടയിലെ ചര്‍ച്ചയിലെ രംഗങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. കരച്ചില്‍ കാണാതിരിക്കാനാണ് താന്‍ എഴുന്നേറ്റ് പോയതെന്നാണ് സൂര്യ പറയുന്നത്.
ക്യാപ്റ്റന്‍ എന്ന രീതിയില്‍ പറയുകയാണ്. ഒരു കാര്യം പറയുമ്പോള്‍ എഴുന്നേറ്റ് പോകരുത്. അത് ഭയങ്കര മോശമാണ്. ഞാനാണ് ചേച്ചിയെ വിളിച്ചത് എന്നാണ് സൂര്യയോടായി റംസാന്‍ പറയുന്നത്. പ്രശ്‌നം പരിഹരിക്കാനായി റംസാനായിരുന്നു എല്ലാവരേയും വിളിച്ചിരുത്തിയത്. ഇതിന് പിന്നാലെയാണ് സൂര്യ വൈകാരികമായി പെരുമാറിയതും എഴുന്നേറ്റ് പോകാന്‍ ശ്രമിച്ചതും. തന്റെ ഭാഗം സൂര്യയും വിശദീകരിക്കുന്നുണ്ട്.
ഓള്‍ റെഡി സോറി പറഞ്ഞതാണ്. എന്നിട്ടും അവര്‍ നിര്‍ത്താതെ വന്നപ്പോഴാണ് എഴുന്നേറ്റത്. സോറി പറഞ്ഞാല്‍ അത് അവിടെ തീരണം. അത് തന്നെ പറഞ്ഞു കൊണ്ടിരിക്കരുത്. ഞാന്‍ കരയുന്നത് മറ്റുള്ളവര്‍ കാണുന്നത് എനിക്കിഷ്ടമല്ല. അതാണ് ഞാന്‍ എഴുന്നേറ്റത്. അതൊരു ഡ്രാമയായിട്ട് തോന്നണ്ടെന്ന് കരുതി എന്നാണ് സൂര്യ പറയുന്നത്. കണ്ണുനീര്‍ ആരും കാണണ്ട എന്നു കരുതിയാണ് എണീറ്റ് പോയത്. അല്ലാതെ ദേഷ്യം വന്നിട്ടല്ലെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.
കിച്ചണ്‍ ടീമിനെതിരെ ഉയര്‍ന്ന വിമര്‍ശനം അവരെ സൂര്യ അറിയിച്ചതിന് പിന്നാലെ നടന്ന സംഭവങ്ങളായിരുന്നു സൂര്യയുടെ കരച്ചിലിലേക്ക് എത്തിച്ചത്. സൂര്യ വന്ന് ഭാനു തന്നോട് പരാതി പറഞ്ഞതായി അനൂപിനേയും മറ്റും അറിയിക്കുകയായിരുന്നു. ഈ വിഷയം പരിഹരിക്കാനായി ക്യാപ്റ്റന്‍ റംസാന്‍ ഇടപെട്ടു. റംസാന്‍ അനൂപ്, ഭാനു, സന്ധ്യ എന്നിവരെ വിളിച്ച് സംസാരിച്ചു. ഭാനു തന്നോട് നിര്‍ദ്ദേശമായിട്ടാണ് പറഞ്ഞതെന്ന് റംസാന്‍ അറിയിച്ചു. താന്‍ പരാതി പറഞ്ഞിട്ടില്ലെന്ന് ഭാനു വ്യക്തമാക്കി.
സൂര്യ, ഭാനു, രമ്യ, അനൂപ്, സന്ധ്യ എന്നിവരെ റംസാന്‍ വിളിച്ചിരുത്തി സംസാരിക്കുകയായിരുന്നു. പരാതി എന്ന വാക്ക് താന്‍ ഉപയോഗിച്ചിട്ടില്ലെന്ന് സൂര്യ പറഞ്ഞു. സൂര്യ പറഞ്ഞ രീതിയാണ് പ്രശ്നമാണെന്ന് രമ്യ പറഞ്ഞു. എന്നാല്‍ തന്റെ രീതിയാണ് കൈകെട്ടി നില്‍ക്കുന്നതെന്ന് സൂര്യ പറഞ്ഞു. എല്ലാവരും ചേര്‍ന്ന് തനിക്കെതിരെ തിരിഞ്ഞതോടെ സൂര്യ വികാരഭരിതയായി മാറുകയായിരുന്നു. തന്റെ ഭാഗത്ത് തെറ്റില്ലെന്നും എല്ലാത്തിനേയും ഇങ്ങനെ നെഗറ്റീവായി കാണരുതെന്നും സൂര്യ പറഞ്ഞു.
സൂര്യ ഡ്രാമ ക്യൂന്‍ ആണെന്ന് പറഞ്ഞ സന്ധ്യ അവിടെ നിന്നും എഴുന്നേറ്റ് പോയിരുന്നു. സംഭവത്തിന് പിന്നാലെ മാറിയിരുന്ന് കരയുകയായിരുന്നു സൂര്യ. താന്‍ പറഞ്ഞ രീതി തെറ്റിപ്പോയെന്ന് പറഞ്ഞാണ് എല്ലാവരും ദേഷ്യപ്പെട്ടതെന്നും താന്‍ ഡ്രാമ ക്യൂന്‍ ആണെന്ന് പറഞ്ഞുവെന്നും സൂര്യ കരഞ്ഞു കൊണ്ട് മണിക്കുട്ടനോട് പറയുകയായിരുന്നു. എന്നാല്‍ ഇവിടെ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് മണിക്കുട്ടന്‍ സൂര്യയോട് പറഞ്ഞാശ്വസിപ്പിക്കുകയും ചെയ്തു.
about bigg boss
