Connect with us

‘എൻജോയ്​ എഞ്ചാമി’യ്ക്കൊപ്പം നസ്രിയയും ; വൈറലായി വീഡിയോ!

Malayalam

‘എൻജോയ്​ എഞ്ചാമി’യ്ക്കൊപ്പം നസ്രിയയും ; വൈറലായി വീഡിയോ!

‘എൻജോയ്​ എഞ്ചാമി’യ്ക്കൊപ്പം നസ്രിയയും ; വൈറലായി വീഡിയോ!

സാമൂഹ്യമാധ്യമങ്ങളില്‍ ഹിറ്റായി മാറിയിരിക്കുകയാണ് എന്‍ജോയ് എന്‍ജ്ജാമി എന്ന ആല്‍ബം സോങ്ങ്. ഇപ്പോഴിതാ നസ്രിയയുടെ ‘എൻജോയ്​ എഞ്ചാമി വേർഷൻ വൈറലാവുകയാണ്. നസ്രിയയും സഹോദരന്‍ നവീനും ഒന്നിച്ച് പെര്‍ഫോം ചെയ്യുന്നതാണ് ഇന്‍സ്റ്റഗ്രാമില്‍ തരംഗമാകുന്നത്. വീഡിയോയ്ക്ക് പിന്തുണയുമായി വിനയ് ഫോര്‍ട്ടും ഫര്‍ഹാന്‍ ഫാസിലും കമന്റുകളുമായി എത്തിയിട്ടുണ്ട്.

സോഷ്യൽമീഡിയ കീഴടക്കിയ എൻജോയ് എഞ്ചാമി പറയുന്നത് തമിഴ്‌നാട്ടിൽ നിന്നും പട്ടിണിക്കാലത്ത് ശ്രീലങ്കയിലേക്ക് പണിയെടുക്കാനായി കൊണ്ടുപോയി, പിന്നീട് ജനസംഖ്യ കൂടി എന്ന കാരണമുന്നയിച്ച് തിരിച്ചു നാട്ടിലേക്ക് തന്നെ ആട്ടിപ്പായിച്ച തമിഴ് മക്കളുടെ വിയർപ്പിന്റെയും അദ്ധ്വാനത്തിന്റെയും കഥയാണ്.

അമിത് കൃഷ്ണന്റെ മനോഹരമായ സംവിധാനവും, അറിവിന്റെ കരുത്തുറ്റ വരികളും, ദീയുടെയും അറിവിന്റെയും അപൂർവമായ ശബ്ദവും ചേർന്നപ്പോൾ മലയാളികളുൾപ്പെടെ പാടിനടക്കുന്ന പാട്ടായി മാറിയിരിക്കുകയാണിത് .

ആസ്വാദനത്തിനപ്പുറം അറിവും, ചിന്തകളും,രാഷ്ട്രീയവും വളർത്തുന്ന വേറിട്ട കലാസൃഷ്ടിയായി ഇതിനെ കാണാം. അതുകൊണ്ടുതന്നെ ഈ പാട്ട് ലോകോത്തര നിലവാരത്തിൽ എത്തിയത് തീർച്ചയായും ഇന്ത്യൻ സംഗീത ലോകത്ത് പുത്തൻ പ്രതീക്ഷകൾ സൃഷ്ടിക്കുന്നു.

നേരത്തേ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഗാനത്തെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ വരികള്‍ ചര്‍ച്ചയായിരുന്നു.
ഇതിഹാസതുല്യമായ ട്രാക്കും അതിശയിപ്പിക്കുന്ന വീഡിയോയുമാണ് എന്നാണ് ഗാനത്തെക്കുറിച്ച് ദുല്‍ഖര്‍ കുറിച്ചത്. കുറച്ച് ദിവസങ്ങളായി താന്‍ എന്‍ജോയ് എന്‍ജ്ജാമി കണ്ടു കൊണ്ടിരിക്കുകയാണെന്നും ഇപ്പോഴും താന്‍ പുതിയ ശബ്ദങ്ങള്‍ ആ പാട്ടില്‍ നിന്നും തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.

സോഷ്യല്‍മീഡിയയിലെ ട്രെന്റിനനുസരിച്ച് വീഡിയോ ചെയ്യുന്നയാളാണ് നസ്രിയ. നസ്രിയയുടെ ഓരോ വീഡിയോകളും വൈറലാവാറുമുണ്ട്.

about nasriya nazim

More in Malayalam

Trending