തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് വെളിപ്പെടുത്തി യുവതാരം ടൊവിനോ തോമസ്. രാഷ്ട്രീയത്തില് ഒതുങ്ങിക്കൂടിയാല് സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്രം ഇല്ലാതാകുമെന്ന് താരം. പുതിയ ചിത്രമായ കളയുടെ റിലീസുമായി ബന്ധപ്പെട്ട് വിളിച്ചുചേര്ത്ത വാര്ത്താ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു ടൊവിനോ.
നിയമസഭാ തെരഞ്ഞെടുപ്പടക്കം ഏതു തെരഞ്ഞെുപ്പുകളിലും വ്യക്തികളെ നോക്കിയാണ് ഞാന് വോട്ടു ചെയ്യുക. മനസില് ക്യത്യമായ രാഷ്ട്രീയമുണ്ട്. എന്നാല് ഏതെങ്കിലും രാഷ്ട്രീയ പാര്ട്ടിയുടെ ഭാഗമാകാനില്ല. ഏതെങ്കിലും പാര്ട്ടിയോട് കൂടുതല് സ്നേഹമോ വെറുപ്പോ ഇല്ല. ആരുടെയെങ്കിലും അടുപ്പക്കാരനോ എതിരാളിയോ ആവാന് താല്പ്പര്യമില്ല. രാഷ്ട്രീയത്തില് ഒതുങ്ങിക്കൂടിയാല് സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്രം നഷ്ടമാകും. ഡി.വൈ.എഫ്.ഐ വേദിയില് സ്വന്തം നിലപാടാണ് പറഞ്ഞത്. ഞാന് പറഞ്ഞ കാര്യങ്ങളില് കഴമ്ബുണ്ടായതുകൊണ്ട് വേദിയില് കയ്യടിയുണ്ടായി. കാര്യങ്ങള് മനസിലാക്കാത്തവര് എതിര്ക്കുന്നു. സംസ്ഥാനത്ത് തുടര്ഭരണം ഉണ്ടാവാനും ഉണ്ടാവാതിരിയ്ക്കാനും സാധ്യതയുണ്ട്.- ടൊവിനോ വ്യക്തമാക്കി.
രാജ്യത്തെ നിലവിലെ സാഹചര്യങ്ങളോട് കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുന്നത് അഭിമാനകരമാണെന്നായിരുന്നു ടൊവിനോ ഡി വൈ എഫ് ഐ വേദിയില് പറഞ്ഞത്. രാജ്യത്ത് കൊവിഡ് രൂക്ഷമായ സാഹചര്യത്തില് കേരളത്തിലെ ജനങ്ങള് ഒറ്റക്കെട്ടായി നില്ക്കുന്നത് അഭിമാനം ഉണ്ടാക്കുന്ന കാര്യമാണെന്ന് ടൊവിനോ പറഞ്ഞു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...