Malayalam
സംശയ രോഗം ബന്ധത്തെ വേർപ്പെടുത്തി.. നാല്പതാം വയസ്സില്‍ ആ പ്രമുഖ സംവിധായകനുമായി പ്രണയം ? എന്തും തുറന്നടിക്കുന്ന ഭാഗ്യലക്ഷ്മി ആരാധകരുടെ പ്രതീക്ഷ ഇങ്ങനെ
സംശയ രോഗം ബന്ധത്തെ വേർപ്പെടുത്തി.. നാല്പതാം വയസ്സില്‍ ആ പ്രമുഖ സംവിധായകനുമായി പ്രണയം ? എന്തും തുറന്നടിക്കുന്ന ഭാഗ്യലക്ഷ്മി ആരാധകരുടെ പ്രതീക്ഷ ഇങ്ങനെ
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ നടന് ഇടവേള ബാബു നടത്തിയ വിവാദ പ്രസ്താവനയാണ് സോഷ്യൽ മീഡിയയിൽ കത്തിക്കയറുന്നത്. ഇതിന്റെ തൊട്ട് മുന്‍പ് വരെ ഭാഗ്യ ലക്ഷ്മിയായിരുന്നു താരം. സ്ത്രീ വിരുദ്ധ പരമാര്‍ശം നടത്തിയ വിജയ് പി നായര്‍ എന്നയാളെ കായികമായി നേരിട്ട ഭാഗ്യ ലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കൽ ഇവരെക്കുറിച്ചാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്തത്
ഇവരെ അനുകൂലിക്കുന്നവരും വിമർശിക്കുന്നവരുമുണ്ട് ..ഭാഗ്യ ലക്ഷ്മി വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുമ്ബോഴിതാ അവരുടെ സ്വകാര്യ ജീവിതത്തില്‍ സംഭവിച്ച ചില താളപ്പിഴകളും വീണ്ടും ചര്‍ച്ചയാവുന്നു. മുപ്പത്തിയഞ്ച് വര്‍ഷത്തിലേറെയായി സിനിമാ ലോകത്ത് പ്രവൃത്തിയ്ക്കുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യ ലക്ഷ്മി. 2735 സിനിമകളിലായി 147 നായികമാര്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ നായികമാരുടെയും നാവായ ഭാഗ്യ ലക്ഷ്മി പക്ഷെ സിനിമയെക്കാള്‍ വിവാദങ്ങളിലൂടെയാണ് ശ്രദ്ധിയ്ക്കപ്പെട്ടത്. എന്തും വെട്ടിത്തപറയുന്ന പ്രകൃതക്കാരിയാണ് ഭാഗ്യ ലക്ഷ്മി. അത് പലപ്പോഴും അവരെ വിവാദത്തിലാക്കി.
സ്ത്രീ വിരുദ്ധതയ്ക്കെതിരെ ഘോരം ഘോരം പ്രസംഗിയ്ക്കുന്ന ഭാഗ്യ ലക്ഷ്മിയുടെ തനിച്ചുള്ള ജീവിതത്തിന് പിന്നിലും പല കഥകളുമുണ്ടത്രെ. വളരെ ചെറിയ പ്രായത്തില്‍ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ട ഭാഗ്യ ലക്ഷ്മി മുത്തശ്ശിയുടെ തണലിലാണ് കഴിഞ്ഞത്. അവിടെ നിന്ന് സിനിമയിലേക്കെത്തിയപ്പോള്‍ ജീവിതത്തിന്റെ ശൈലികളും മാറി. ഇരുപതാം വയസ്സില്‍ വിവാഹം കഴിഞ്ഞു.
എന്നാല്‍ ദാമ്ബത്യം പൂര്‍ണ പരാജയമായിരുന്നു. സംശയമായിരുന്നുവത്രെ വിവാഹ മോചനത്തിലെത്തിച്ചത്. 22 ആം വയസ്സില്‍ രണ്ട് കൈ കുഞ്ഞുങ്ങളെയും എടുത്ത് ഭര്‍തൃവീട്ടില്‍ നിന്നിറങ്ങിയ ഭാഗ്യ ലക്ഷ്മി പിന്നെ ഒറ്റയ്ക്കായിരുന്നു. ഭര്‍ത്താവിനെ കുറിച്ചോ ആ ബന്ധത്തെ കുറിച്ചോ പിന്നീട് ഭാഗ്യ ലക്ഷ്മി ചിന്തിച്ചിട്ടുമില്ല, ആരോടും പറഞ്ഞിട്ടുമില്ല. പല അഭിമുഖങ്ങളിലും ക്രൂരനായ ഒരു പുരുഷന്റെ പരിവേഷമാണ് അയാള്‍ക്ക് നല്‍കിയതെന്നും പറയപ്പെടുന്നു.
പിന്നീട് സിനിമകളില്‍ തിരക്കിലായ ഭാഗ്യ ലക്ഷ്മിയ്ക്ക് നാല്പതാം വയസ്സില്‍ ഒരു സംവിധായകനുമായി പ്രണയമുണ്ടായിരുന്നുവത്രെ. എന്നാല്‍ മക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ആ ബന്ധം അവിടെ ഉപേക്ഷിച്ചു. ഭാഗ്യ ലക്ഷ്മിയുടെ ജീവിതം ഒരു ഒറ്റയാള്‍ പോരാട്ടമാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിയ്ക്കുന്ന ഈ വിവാദങ്ങളെയും ഭാഗ്യ ലക്ഷ്മി സധൈര്യം നേരിടുമെന്ന് അവരുടെ ആരാധകര്‍ പറയുന്നു.
വിജയ് പി നായരെ വീട്ടില്‍ കയറി ഭാഗ്യ ലക്ഷ്മിയും കൂട്ടരും കൈകാര്യം ചെയ്ത കേസ് നിർണ്ണായകമായിരിക്കുകയാണ്. സെഷൻസ് കോടതിയിക് ജാമ്യം ലഭിക്കാതെത്തിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. യൂട്യൂബർ ജാമ്യം കിട്ടി പുറത്തു വിലസി നടക്കുമ്പോൾ ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മിയും പുറത്തിറങ്ങാൻ പറ്റാതെ ഒളിച്ചു കഴിയുകയാണ്.
ഇവരുടെ ഏക പ്രതീക്ഷ ഇനി ഹൈക്കോടതിയാണ് . എന്നാല്‍ സെഷന്‍സ് കോടതിയെ പോലെ ഹൈക്കോടതിയിലും തിരിച്ചടി ഉണ്ടാകുമോ എന്നും ഭയക്കുന്നുണ്ട്. അതെ സമയം വിജയ് പി. നായരെ കൈകാര്യം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണ്. തങ്ങള്‍ അടി കിട്ടിയ ശേഷം തള്ളിപ്പറഞ്ഞ ആ സര്‍ക്കാരിന്റെ അടുത്തേക്കാണ് ഹൈക്കോടതി ഒരു വാക്ക് ചോദിച്ചിരിക്കുന്നത്. എല്ലാ കാലവും ഇടതു പക്ഷത്തിന് അനുകൂലമായി പ്രതികരിച്ച തങ്ങളെ സര്‍ക്കാര്‍ കൈവിടില്ലെന്നാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും കരുതുന്നത്. അതിനാലാണ് പോലീസിന്റെ നോട്ടപ്പുറത്തുണ്ടെങ്കിലും ഒളിവില്‍ നിന്നും പിടികൂടാത്തത്. അതേസമയം സെഷന്‍സ് കോടതിയില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് ഹൈക്കോടതിയിലും എടുത്താല്‍ തമ്പാനൂര്‍ പോലീസിന്റെ ജോലി കൂടും. വെള്ളിയാഴ്ച അത്ര ശുഭകരമല്ല. അതായത് അടുത്ത വെള്ളിയാഴ്ച 23നാണ് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്നത്
