Actress
മധുരിമക്ക് കല്യാണം; വരൻ ദേവയോ ?
മധുരിമക്ക് കല്യാണം; വരൻ ദേവയോ ?
പ്രേക്ഷകർ ഏറ്റെടുത്ത പ്രണയ ജോഡികൾ ആയിരുന്നു പാടാത്തപൈങ്കിളിയിലെ ദേവയും മധുരിമയും. ദേവയെ അവതരിപ്പിക്കുന്നത് യുവ നടൻ സൂരജ് ആണ്. മധുരിമയായി എത്തുന്നത് അങ്കിത വിനോദും ആയിരുന്നു.
വിവാഹം വരെ എത്തുന്നുവെങ്കിലും, സാഹചര്യം ഇരുവരെയും തമ്മിൽ വേര്പെടുത്തിയതോടെയാണ് മധുരിമ കഥയിൽ നിന്നും വിട്ടുനിൽക്കുന്നത്. ഇപ്പോൾ മറ്റൊരു ചാനലിലൂടെയാണ് മധുരിമ പ്രേക്ഷകർക്ക് മുൻപിൽ ഹരിത ആയി എത്തുന്നത്.
ഹരിതയുടെ നായകൻ രാഹുൽ ആയെത്തുന്നത് രഞ്ജിത്ത് രാജാണ്. കഴിഞ്ഞദിവസം ആയിരുന്നു ഹരിതയുടെയും, രാഹുലിന്റെയും വിവാഹം നടക്കുന്നത്. ഇരുവരുടെയും വിവാഹദിനത്തിന്റെ എപ്പിസോഡാണ് ചാനൽ പുറത്തുവിട്ടത്.
എപ്പിസോഡിന്റെ വീഡിയോ വൈറൽ ആയതോടെ ദേവയും രംഗത്ത് വന്നു. ആശംസകൾ മധുരിമ എന്ന് പറയുമ്പോൾ താങ്ക്സ് ദേവ എന്നാണ് അങ്കിത സൂരജ് സണ്ണിനോട് വ്യക്തമാക്കിയത്. അധികം പരമ്പരകളിൽ നിറഞ്ഞിട്ടില്ലെങ്കിലും അങ്കിതയുടെയും സൂരജിന്റെയും അഭിനയത്തിന് പൂർണ്ണ പിന്തുണയാണ് പ്രേക്ഷകർ നൽകിയത്.
കഥയിൽ ഉണ്ടായ ട്വിസ്റ്റ് കൊണ്ടുതന്നെ മധുരിമക്ക് ഒരു ബ്രെക്ക് നൽകിയിരിക്കുകയാണ് അങ്കിത. വിചാരണക്കോടതിയാക്കണോ? പുതിയ തുടക്കവുമായി യമുനയും ദേവനുംമധുരിമ എന്ന കഥാപാത്രമായി നൂറു ശതമാനം ആത്മാർത്ഥതയാണ് അങ്കിത നൽകിയത്. അതെ റേഞ്ചിൽ തന്നെയാണ് സൂരജ് ദേവയായി മാറിയതും.
malayalam
