Malayalam
സന്തോഷത്തോടെ ആ ‘ജോലി’ ഏറ്റെടുക്കുകയായിരുന്നു! നന്ദി പ്രകാശനവുമായി സിത്താര
സന്തോഷത്തോടെ ആ ‘ജോലി’ ഏറ്റെടുക്കുകയായിരുന്നു! നന്ദി പ്രകാശനവുമായി സിത്താര
എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിത്താര ആലപിച്ച ഗാനം ഏറെ വൈറൽ ആയിരുന്നു. ബി.കെ ഹരിനാരായണനാണ് ഗാനത്തിനായി വരികളൊരുക്കിയിരിക്കുന്നത്. ഉറപ്പാണ് കേരളം എന്ന തലക്കെട്ടോടെയാണ് എല്‍.ഡി.എഫ് കേരള എന്ന യൂട്യൂബ് ചാനലില്‍ ഗാനം പങ്കുവെച്ചത്.
ഇപ്പോൾ ഇതാ ആ ഗാനത്തിന് അവസരം ഒരുക്കിയവർക്കും വേതനം നല്കിയവർക്കും നന്ദി പ്രകാശനവുമായി എത്തിയിരിക്കുകയാണ് പ്രിയ ഗായിക.
സിത്താരയുടെ വാക്കുകൾ നോക്കാം!
‘മൈത്രിയും,വണ്ടർവാൾ മീഡിയയും ഇലക്ഷൻ ക്യാമ്പയിൻ ഗാനം ഉണ്ടാക്കുന്നതിനായി സമീപിച്ചപ്പോൾ സന്തോഷത്തോടെ ആ ‘ജോലി’ ഏറ്റെടുക്കുകയായിരുന്നു!! ഗാനം ഇഷ്ടപെടുന്നു എന്നറിയുന്നത് സന്തോഷം!
മനോഹരമായ വരികൾ എഴുതിയ ശ്രീ ഹരിനാരായണൻ, പാടിനോട് ഏറ്റവും ചേർന്ന് നിൽക്കുന്ന രീതിയിൽ അകമ്പടിയായ സാമൂവൽ എബി, കൃത്യ സമയത്ത് മിക്സ് ആൻഡ് മാസ്റ്റർ ചെയ്ത് തന്ന മിഥുൻ ആനന്ദ്, സൗണ്ട് എഞ്ചിനീയഴ്സ് കിരൺലാൽ,നിഷാന്ത്, കല.
തൊഴിലുകൂടിയാക്കിയ ഞങ്ങളുടെ ജോലികളെ മനസ്സിലാക്കി, എനിക്കും എന്റെ കൂടെ പ്രവർത്തിച്ചവർക്കും കൃത്യമായി വേതനം തന്ന ‘മൈത്രി’! എല്ലാവർക്കും നന്ദി!
പ്രകൃതി ദുരന്തങ്ങളിലും , മഹാമാരിയിലും പെട്ട് കലാകാരന്മാർ ഏറ്റവും ബുദ്ധിമുട്ടനുഭവിച്ച വർഷങ്ങളാണ് കടന്നുപോയത്!!! വരും വർഷങ്ങൾ കലാകാരന്മാർക്ക് അർഹിക്കുന്ന കരുതലും കാവലും ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിൽ’
