Malayalam
നിന്റെ പേരിൽ എന്റെ പേര് ചേർത്ത് വച്ചിട്ടിന്നേക്ക് 9 വർഷം…..ആശംസകളുമായി കൃഷ്ണശങ്കര്
നിന്റെ പേരിൽ എന്റെ പേര് ചേർത്ത് വച്ചിട്ടിന്നേക്ക് 9 വർഷം…..ആശംസകളുമായി കൃഷ്ണശങ്കര്
മലയാളത്തിലെ യുവ നടന്മാരിൽ ശ്രദ്ധേയനായ താരമാണ് കൃഷ്ണശങ്കര്. നേരം എന്ന സിനിമയിലൂടെ 2013ൽ സിനിമാലോകത്തെത്തിയ താരം എട്ട് വര്‍ഷങ്ങള്‍ക്കിടെ ചെറുതും വലുതുമായ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. റെഡ് വൈൻ, ലോ പോയിന്റ്, ഭയ്യ ഭയ്യ, പ്രേമം, മരുഭൂമിയിലെ ആന, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദി, തൊബാമ, അള്ള് രാമേന്ദ്രൻ, മറിയം വന്നു വിളക്കൂതി, മണിയറയിലെ അശോകൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഇപ്പോഴിതാ കൃഷ്ണശങ്കര് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നൊരു ചിത്രവും കുറിപ്പും ചര്‍ച്ചയായിരിക്കുകയാണ്.
കുടുംബത്തോടൊപ്പമുള്ള ചിത്രമാണ് കൃഷ്ണശങ്കര് പങ്കുവെച്ചിരിക്കുന്നത്. നിന്റെ പേരിൽ എന്റെ പേര് ചേർത്ത് വച്ചിട്ടിന്നേക്ക് 9 വർഷം! ഞങ്ങൾക്ക് വിവാഹവാർഷിക ആശംസകള്‍ എന്നാണ് അദ്ദേഹം ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. ഭാര്യ നീന മക്കളായ ഓം കൃഷ്ണ, വസുധ ലക്ഷ്മി എന്നിവരും ചിത്രത്തിൽ കൃഷ്ണ ശങ്കറിനോടൊപ്പമുണ്ട്.
നിരവധി കമന്റുകളുമാണ് ചിത്രത്തിന് താഴെ ലഭിച്ചിരിക്കുന്നത്. താരങ്ങളും ആരാധകരും അദ്ദേഹത്തിന് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ഒട്ടനവധി സിനിമകളാണ് കൃഷ്ണ ശങ്കര്‍ അഭിനയിച്ച് ഇനി പുറത്തിറങ്ങാനിരിക്കുന്നത്. മോഹൻകുമാര്‍ ഫാൻസ്, ഒറ്റക്കൊമ്പൻ, കുടുക്ക് 2025, പാട്ട് തുടങ്ങിയവയാണവ.
