Connect with us

അങ്ങനെ ആ പ്രണയത്തിനൊരു തീരുമാനമായി ; സൂര്യയുടെ കെണിയിൽ വീഴാതെ മണിക്കുട്ടൻ !

Malayalam

അങ്ങനെ ആ പ്രണയത്തിനൊരു തീരുമാനമായി ; സൂര്യയുടെ കെണിയിൽ വീഴാതെ മണിക്കുട്ടൻ !

അങ്ങനെ ആ പ്രണയത്തിനൊരു തീരുമാനമായി ; സൂര്യയുടെ കെണിയിൽ വീഴാതെ മണിക്കുട്ടൻ !

ബിഗ് ബോസ് മൂന്നാം സീസണിലെ ഏറ്റവും കുഴപ്പിക്കുന്ന ചർച്ചാ വിഷയം പ്രണയം തന്നെയാണ്. പ്രണയ മാലാഖയെപ്പോലെ എയ്ഞ്ചൽ വന്നപ്പോൾ തൊട്ട് പ്രണയം സ്ട്രാറ്റജി ആയും മനസിലാക്കാൻ കഴിയാത്ത പ്രണയവും ഒക്കെ ബിഗ് ബോസ് ഹൗസിൽ ഇടം നേടി. ബിഗ് ബോസ് മൂന്നാം സീസണിൽ എയ്ഞ്ചൽ അഡോണി പ്രണയമാണ് ആദ്യം സംസാരമായ പ്രണയം. ഇതിന് ശേഷം ത്രികോണ പ്രണയങ്ങളും ചർച്ചയായി. സൂര്യ മണിക്കുട്ടന്റെ പിന്നാലെയും മണിക്കുട്ടൻ റിതുവിന്റെ പിന്നാലെയും റിതു റംസാന്റെ പിന്നാലെയും എന്നൊക്കെ പിന്നീട് കഥകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. എങ്കിലും സൂര്യയ്ക്ക് മണിക്കുട്ടനോടുള്ളത് ആത്മാർത്ഥ പ്രണയമാണെന്നാണ് ഇതുവരെവയും പ്രേക്ഷകരും വിശ്വസിച്ചിരുന്നത്.

അടുത്തിടെയാണ് മണിക്കുട്ടനോടുളള ഇഷ്ടം സൂര്യ തുറന്നുപറഞ്ഞത്. മണിക്കുട്ടനെ ഇവിടെ വരുന്നതിന് മുന്‍പെ ഇഷ്ടമായിരുന്നു എന്ന് സൂര്യ മുന്‍പ് പറഞ്ഞിരുന്നു. ആദ്യം പേര് പറയാതെ ഇവിടെ ഒരാളെ തനിക്ക് വലിയ ഇഷ്ടമാണെന്നാണ് സൂര്യ പറഞ്ഞത്. പിന്നാലെയാണ് അത് മണിക്കുട്ടനാണെന്ന് എല്ലാവരും കണ്ടെത്തിയത്.മണിക്കുട്ടന് അടുത്തിടെ സൂര്യ നല്‍കിയ കവിതയും ശ്രദ്ധേയമായിരുന്നു. മനോഹരമായ വരികളെന്നാണ് കവിത കേട്ട ശേഷം എല്ലാവരും പറഞ്ഞത്. ഒരു ടാസ്‌ക്കിനിടെ മണിക്കുട്ടന് കവിത എഴുതി നല്‍കുകയായിരുന്നു സൂര്യ. അതേസമയം സൂര്യയുടെ ഇഷ്ടത്തോട് മണിക്കുട്ടന്‌റെ മറുപടിയും ശ്രദ്ധേയമായിരുന്നു. ഇനി ഒരു പ്രണയമുണ്ടെങ്കില്‍ അത് വിവാഹത്തില്‍ എന്തായാലും എത്തുമെന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം സൂര്യയോ മണിക്കുട്ടനുമായുള്ള സംസാരം പിന്നെയും നടന്നു. എനിക്ക് പ്രണയിക്കാൻ പുറത്ത് സമയം കിട്ടും, ഇവിടെ നൂറ് ദിവസമേ ഉള്ളു, ഇവിടെ ഞാൻ പ്രണയത്തിൽ വീണു പോയാൽ പലർക്കും അത് ഗെയിം പ്ലാനായി ഉപയോഗിക്കാൻ കഴിയും . എനിക്കതുകൊണ്ട് ഇവിടെ വീക്ക് ആയി നിൽക്കാൻ കഴിയില്ല. സൂര്യയുടെ പ്രണയത്തെ മണിക്കുട്ടൻ നേരിട്ട തഗ് ഡയലോഗ് ആണിത്. സൂര്യയെ ഇവിടെ വിലകുറച്ചു കാണുന്നില്ല. കണ്ണുകൾ കൊണ്ടും കവിതകൊണ്ടും സൂര്യ പ്രണയം തുറന്നുപറയുന്നുണ്ട്. പ്രണയം തുറന്നുപറയുക എന്നത് തന്നെ വലിയ കാര്യമാണ്. ഇത്രയും പ്രേക്ഷകർ കാണുന്ന ഒരു ഷോയിൽ വന്നിട്ട് പ്രണയം തുറന്നുപറഞ്ഞത് വലിയ ടാസ്ക് തന്നെയാണ്.

ഒരുപക്ഷെ, പ്രേക്ഷകർ ആകാംഷയോടെ കേട്ടിരുന്ന വാക്കുകളാവും മണിക്കുട്ടൻ പറഞ്ഞത്. ബിഗ് ബോസിൽ എന്തിന് വന്നു എന്ന ഉത്തമ ബോധ്യമുള്ള മണിക്കുട്ടന്റെ ഭാഗത്തുനിന്നും പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതുമായ മറുപടി തന്നെയാണ് മണിക്കുട്ടൻ പറഞ്ഞതും. പക്കാ ജെന്റിൽ മാൻ.. എന്നാണ് ഇപ്പോൾ മണിക്കുട്ടനെ കുറിച്ച് പ്രേക്ഷകരും പറയുന്നത്. അതോടൊപ്പം സൂര്യയെ തീർത്തും ഇഷ്ട്ടമല്ല എന്ന് മണിക്കുട്ടൻ പറയുന്നില്ല. ഇവിടെയുള്ള നൂറ് ദിവസത്തിനിടയിൽ വേണ്ടന്ന് മാത്രമേ മണിക്കുട്ടൻ പറഞ്ഞിട്ടുള്ളു. അതായത് ഒരു ലവ് സ്ട്രാറ്റജി വേണ്ട എന്ന് മണിക്കുട്ടൻ തീർത്തും പറയുന്നുണ്ട്.

മണിക്കുട്ടന്‍ പറഞ്ഞതിന് പിന്നാലെ മണിക്കുട്ടന്‍ മണിക്കുട്ടനായി തന്നെ നിന്നാല്‍ മതിയെന്ന് സൂര്യ പറയുന്നുണ്ട്.. തുടര്‍ന്ന് മണിക്കുട്ടന്‍ നടന്നുനീങ്ങുമ്പോള്‍ സങ്കടപ്പെട്ട് സ്വയം സംസാരിക്കുന്ന സൂര്യയെ കാണിക്കുന്നുണ്ട്. കവിത എഴുതികൊടുത്തു. കണ്ണുകള്‍ കൊണ്ട് പ്രണയം പറഞ്ഞു. എന്നിട്ടും ഇഷ്ടമില്ല, എന്റെ സ്‌നേഹം കണ്ടില്ലെന്ന് നടിക്കല്ലെ മണിക്കുട്ടാ, എന്നൊക്കെ തനിച്ചിരുന്ന് കലങ്ങിയ കണ്ണുകളോടെ സൂര്യ പറഞ്ഞു.

അതേസമയം ബിഗ് ബോസില്‍ അടുത്തിടെയാണ് പ്രണയ തന്ത്രമിറക്കി മുന്നേറാന്‍ സൂര്യ തീരുമാനിച്ചത്. ബിഗ് ബോസിന്‌റെ തുടക്കത്തില്‍ സൈലന്റായി ഇരുന്ന സൂര്യ പിന്നീട് ക്യാപ്റ്റനായ സമയത്ത് കുറച്ചുകൂടി ആക്ടീവായിരുന്നു. എന്നാല്‍ വീണ്ടും പഴയതുപോലെയായി. ഇത് സൂര്യക്ക് കൂടുതല്‍ നോമിനേഷനുകള്‍ ലഭിക്കാനുളള കാരണമായി മാറുകയായിരുന്നു. താൻ പുറത്താകും എന്ന് സൂര്യ ഉറച്ചു വിശ്വസിച്ചിരിക്കയാണ് സൂര്യ മണിക്കുട്ടനോട് പ്രണയമുള്ളതായി ബിഗ് ബോസിനോട് പറയുന്നത്. അതാരോടും പറയില്ല എന്നൊക്കെ അന്ന് പറഞ്ഞെങ്കിലും വളരെപ്പെട്ടന്ന് സൂര്യ പ്രണയിക്കുന്നത് മണിക്കുട്ടനെയാണ് എന്ന് എല്ലാവരും അറിയുകയുണ്ടായി.

ഇനി ഇത് സൂര്യയുടെ ലവ് സ്ട്രാറ്റജി അല്ലെങ്കിൽ ഇനിയും ബിഗ് ബോസ് ഹൗസിൽ പകുതിയിൽ കൂടുതൽ ദിവസങ്ങളുണ്ട്. ഇപ്പോൾ സൂര്യ മണിക്കുട്ടനെ സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുകയാണെങ്കിൽ.. സ്വാഭാവികമായും മണിക്കുട്ടന്റെ ഭാഗത്തുനിന്നും നല്ല പ്രതികരണം സൂര്യയ്ക്ക് കിട്ടും. മണികുട്ടന് പ്രേക്ഷകർക്കിടയിൽ നിന്നും കിട്ടുന്ന സപ്പോർട്ടും സൂര്യയ്ക്ക് കിട്ടിത്തുടങ്ങും. പക്ഷെ ഇതൊക്കെ ബിഗ് ബോസ് ഹൗസിൽ പിടിച്ചു നിൽക്കാനുള്ള അടവാണെങ്കിൽ പ്രേക്ഷകർക്ക് മനസിലാക്കാൻ സാധിക്കുമെന്നുള്ളതുകൊണ്ട് തന്നെ പുറത്താക്കുകയും ചെയ്യും.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top