Malayalam
വീണ്ടും ബോസേട്ടൻ വീട്ടിലെ രസകരമായ വിലയിരുത്തലുകളുമായി അശ്വതി !
വീണ്ടും ബോസേട്ടൻ വീട്ടിലെ രസകരമായ വിലയിരുത്തലുകളുമായി അശ്വതി !
ബിഗ് ബോസ് മലയാളം മൂന്നാം സീസണിൽ തുടക്കം മുതൽ പ്രേക്ഷകർക്കിടയിൽ നിരാശ ഉണ്ടാക്കിയത് ടാസ്കുകളായിരുന്നു. ടാസ്കുകൾ ചെയ്യുന്നതിൽ മത്സരാർത്ഥികൾക്ക് തുടക്കം ഒക്കെ പിഴച്ചെങ്കിലും പിന്നീട് പ്രേക്ഷകരെ ആവേശത്തിലാക്കിയതും ബിഗ് ബോസ് കൊടുത്ത ടാസ്കുകളായിരുന്നു. നിലവിൽ വീക്ക്‌ലി ടാസ്‌കുകളില്‍ മനോഹരമായിട്ടുള്ള പ്രകടനം കാഴ്ച വെച്ച് കൊണ്ടാണ് ബിഗ് ബോസ് മത്സരാര്‍ഥികള്‍ ചർച്ച ആവുന്നത് .
കഴിഞ്ഞ ദിവസം മുതല്‍ സിനിമയിലെ ചില കഥാപാത്രങ്ങളായി മാറാനുള്ള അവസരമായിരുന്നു നല്‍കിയത്. മീശമാധവനും രാജമാണിക്യവുമൊക്കെയായി മത്സരാർത്ഥികൾ ബിഗ് ബോസ് ഹൗസിൽ നിറഞ്ഞാടുകയാണ്. ഈ ആഴ്ചയും പ്രേക്ഷകർക്ക് കണ്ടിരിക്കാൻ നിരവധി ഡാൻസും നർമ്മവും ബിഗ് ബോസ് വീട്ടുകാർ ഒരുക്കുന്നുണ്ട്.
ഇപ്പോഴുള്ള കളിയാട്ടം ടാസ്ക് പ്ലാൻ ചെയ്ത് ക്രിയേറ്റിവ് ആക്കാൻ മത്സരാർത്ഥികൾക്ക് സാധിക്കുന്നതല്ലന്ന് പൊതുവെ വിലയിരുത്തലുകളുണ്ട്. കാരണം ബിഗ് ബോസ് പാട്ട് ഇടുന്നതിനനുസരിച്ച് ആ നിമിഷം ഡാൻസ് കളിക്കുക എന്നതാണ് ടാസ്ക്. എന്നാലും മത്സരാർത്ഥികൾ നല്ലപോലെ ടാസ്ക് ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ട്.
ഇപ്പോഴിതാ, എല്ലായിപ്പോഴത്തെയും പോലെ സീരിയല്‍ നടി അശ്വതി ബിഗ് ബോസിലെ സംഭവങ്ങളെ വിലയിരുത്തി പോസ്റ്റിട്ടിരിക്കുകയാണ്. ഏറ്റവും നല്ല പ്രകടനം കാഴ്ച വെച്ചത് ആരാണെന്ന് ചോദിച്ചാല്‍ അത് മണിക്കുട്ടന്‍ ആണെന്ന് പറയുമെന്നാണ് നടി അശ്വതി പറയുന്നത്. ഈ ടാസ്‌ക് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും മണിക്കുട്ടന്റെ പ്രകടനം എടുത്ത് പറയാവുന്നതാണെന്നും നടി പറയുന്നു,
എന്റെ വായിലെ കാണാ കൊന്ത്രംപല്ല് നീയല്ലേ’ ബിഗ് ബോസ്സേ ഇപ്രാവശ്യം കലാതിലകം, കലാപ്രതിഭ പട്ടങ്ങള്‍ ഒക്കെ ഒണ്ടേല്‍ പ്ലീസ് അത് മണിക്കുട്ടന് നേരിട്ട് കൊടുക്കണേ. അവിടുള്ളോരു അറിഞ്ഞു കൊടുക്കില്ല. അതോണ്ടാ, മണിക്കുട്ടന്‍ ഒരു രക്ഷയില്ല. ഞാന്‍ എംകെ യുടെ ഒരു ഫാന്‍ ആയികൊണ്ടിരിക്കുന്നു.
അതുപോലെ രണ്ടു ദിവസമായിട്ടു അവിടെ എന്താ അടി നടക്കാത്തത് എന്ന് ആലോചിച്ചിരുന്നതേ ഉള്ള്. ഇന്നല്ലേ ആ നഗ്നസത്യം കിടിലു സന്ധ്യയോട് പറഞ്ഞത്. ‘ഞാന്‍ സൈലന്റ് ആയതു കൊണ്ടാണ് ഈ വീട്ടില്‍ വഴക്ക് നടക്കാത്തത്, ഞാന്‍ ഗെയിംല്‍ നിന്നു മാറിയതു കൊണ്ടാണ്’ ഉടനെ സന്ധ്യയുടെ തഗ് ലൈഫ് ചോദ്യം ‘അതിനു ചേട്ടന്‍ എന്ത് ഗെയിം ആണ് കാണിച്ചേ’ എന്ന്.
കിടിലു പ്ലിംഗ്. ന്റെ കിടിലു ചെന്നൈയില്‍ കിടക്കുന്ന ബിഗ് ബോസ് ഹൌസ് ഒറ്റ തള്ളിനു കേരളത്തില്‍ എത്തിക്വോ? ബോസേട്ടാ കൊടുത്ത ടാസ്‌ക് ബോര്‍ ആണ് അതു പറഞ്ഞെ പറ്റൂ.. കുറച്ചൂടെ കാണാന്‍ ഇന്ററസ്റ്റ് തോന്നിക്കുന്ന ടാസ്‌കുകള്‍ ദയവായി കൊടുക്കണം. എന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ അശ്വതി പറയുന്നത്.
പതിവായി ബോസേട്ടനെയും ബോസേട്ടന്റെ വീടിനെയും കുറിച്ച് അഭിപ്രായങ്ങൾ പറയുന്ന അശ്വതി മുൻപൊരിക്കൽ ബിഗ് ബോസ് ഹൗസിൽ മത്സരിക്കാനും താല്പര്യം പ്രകടിപ്പിച്ചിരുന്നു. അശ്വതിയുടെ ബിഗ് ബോസ് ഷോയുടെ വിലയിരുത്തലുകൾക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ഉള്ളത്.
about bigg boss
