Malayalam
എയ്ഞ്ചൽ ഭയപ്പെടുന്ന ആൾ ഇതാണോ?
എയ്ഞ്ചൽ ഭയപ്പെടുന്ന ആൾ ഇതാണോ?
ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ കടന്നുവന്ന മത്സരാർഥിയാണ് എയ്ഞ്ചൽ ടിമ്മി തോമസ്. വലിയ പ്രതീക്ഷകളോടെയാണ് എയ്ഞ്ചൽ എത്തിയതെങ്കിലും ആദ്യ ആഴ്ചയിൽ തന്നെ പുറത്താവുകയുണ്ടായി. ബിഗ് ബോസ് ഹൗസിൽ നിന്നും അവസാനം പുറത്തായ മത്സരാര്‍ത്ഥിയാണ് എയ്ഞ്ചല്‍ തോമസ്. കുറച്ചുനാൾ മാത്രമേ ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നുള്ളു എങ്കിലും വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ മത്സരാർഥിയാണ് എയ്ഞ്ചൽ. നല്ല കുറേ നിമിഷങ്ങള്‍ സമ്മാനിച്ചാണ് എയ്ഞ്ചല്‍ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയത്.
വന്ന നാൾ തൊട്ടുള്ള എയ്ഞ്ചലിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അഡോണി. അഡോണിയുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് എയ്ഞ്ചല്‍ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ചയ്ക്ക് ഇടയായത്. ഇരുവര്‍ക്കുമിടയില്‍ തമാശയിലൂടെ പ്രണയം തുടങ്ങുകയും പിന്നീട് ദൃഢമായൊരു സുഹൃത് ബന്ധം ഉടലെടുക്കുകയായിരുന്നു. എന്നാല്‍ ഇത് എയ്ഞ്ചല്‍ പ്രയോഗിച്ച ലവ് സ്ട്രാറ്റജിയായിരുന്നുവെന്നും ഇത് തന്നെയാണ് താരത്തിന് വിനയായതെന്നും സോഷ്യല്‍ മീഡിയയില്‍ പലരും കുറിക്കുകയുണ്ടായി.
അതേസമയം ചില വെളിപ്പെടുത്തലുകളും എയ്ഞ്ചല്‍ ബിഗ് ബോസ് വീട്ടിനുള്ളില്‍ നടത്തിയിരുന്നു. വൈല്‍ഡ് കാര്‍ഡിലൂടെ ഒരാള്‍ വന്നാല്‍ തനിക്ക് എട്ടിന്റെ പണി കിട്ടുമെന്നായിരുന്നു എയ്ഞ്ചല്‍ പറഞ്ഞത്. തന്നെ കുറിച്ച് അയാള്‍ക്ക് എല്ലാം അറിയാം. തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. തന്നെ പ്രൊപ്പോസ് ചെയ്‌തെങ്കിലും താന്‍ നിരസിക്കുകയായിരുന്നുവെന്നും അയാള്‍ വന്നാല്‍ തനിക്ക് പണികിട്ടുമെന്നുമായിരുന്നു എയ്ഞ്ചല്‍ ബിഗ് ബോസ് ഹൗസിൽ കയറിയ ആദ്യ നാളിൽ തന്നെ പറഞ്ഞത്. അതുപോലെ തന്നെ എയ്ഞ്ചല്‍ പലപ്പോഴായി ബിഗ് ബോസ് വീട്ടില്‍ പറഞ്ഞ പേരാണ് മിസ്റ്റര്‍ ജെ. എന്നാല്‍ ആരാണിതെന്ന് മാത്രം താരം തുറന്നുപറഞ്ഞിരുന്നില്ല.
അത് എയ്ഞ്ചലിന്റെ കാമുകനാണോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. നടനും മോഡലുമായ അജയ് പോള്‍ ആണോ മിസ്റ്റര്‍ ജെ എന്ന സംശയമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ ഇപ്പോഴിതാ അജയ് നടത്തിയൊരു പരാമര്‍ശം ചര്‍ച്ചയാവുകയാണ്.
അജയ് പങ്കുവച്ച എയ്ഞ്ചലിനൊപ്പമുള്ള ചിത്രത്തിന് ലഭിച്ചൊരു കമന്റിന് അദ്ദേഹം നല്‍കിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴിവെച്ചത്. എയ്ഞ്ചല്‍ പറഞ്ഞ എക്‌സ് ബോയ്ഫ്രണ്ട് ചേട്ടന്‍ ആണോ എന്നായിരുന്നു കമന്റ്. ഇതിന് അജയ് നല്‍കിയ മറുപടി, “അല്ല…. അവളും അവളുടെ മിസ്റ്റര്‍ ‘ജെ’യും ഭയപ്പെടുന്നയാളാണ് ഞാന്‍. കാരണം എനിക്ക് ഒരുപാട് സത്യങ്ങളറിയാം എന്നായിരുന്നു. ഇപ്പോഴിത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പ്രേക്ഷകരും ഇപ്പോൾ എയ്ഞ്ചലിന്റെ നായകനെ കണ്ടെത്തുന്ന തിരക്കിലാണ്.
about bigg boss
