Malayalam
വലിയ ബുദ്ധിമുട്ടാണ് ഉണ്ടായത്…മരണത്തെ മുഖാമുഖം കാണുന്ന ഒരു അവസ്ഥയുണ്ടാകും! അവരുടെ മുഖം തിരിച്ചറിയാന്‍ സാധിക്കില്ല; കൊവിഡ് ബാധിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് ഗ ണേഷ് കുമാര്‍
വലിയ ബുദ്ധിമുട്ടാണ് ഉണ്ടായത്…മരണത്തെ മുഖാമുഖം കാണുന്ന ഒരു അവസ്ഥയുണ്ടാകും! അവരുടെ മുഖം തിരിച്ചറിയാന്‍ സാധിക്കില്ല; കൊവിഡ് ബാധിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് ഗ ണേഷ് കുമാര്‍
പത്തനാപുരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ബി.ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പത് . കൊവിഡ് മുക്തനായ ശേഷം ക്വാറന്റയിനിലായിരുന്ന അദ്ദേഹം പി.പി.ഇ.കിറ്റ് ധരിച്ചെത്തിയായിരുന്നു പത്രിക സമര്‍പ്പിച്ചത്. ഇപ്പോഴിതാ, കൊവിഡ് ബാധിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് ഗേണേഷ് കുമാര്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം
ഗണേഷ് കുമാറിന്‍്റെ വാക്കുകളിലൂടെ:
‘രോഗം വന്നവര്‍ക്ക് ഇതൊരു അനുഭവമാണ്. കൊവിഡ് ന്യുമോണിയയിലേക്കും മറ്റും കടക്കുന്ന അവസ്ഥയില്‍ വലിയ അപകടം വരെ സംഭവിക്കാം. മരണത്തെ മുഖാമുഖം കാണുന്ന ഒരു അവസ്ഥയുണ്ടാകും. മറ്റ് രോഗത്തേക്കാള്‍ വ്യത്യസ്തമായി, ഈ രോഗത്തിന് നമ്മള്‍ ആശുപത്രിയില്‍ കിടന്നാല്‍ ഒരു മുറിയില്‍ കിടക്കാനേ ഒക്കൂ. ഒരു ബൈസ്റ്റാന്‍ഡറോ ബന്ധുക്കളോ ഉണ്ടാകില്ല. പി പി ഇ കിറ്റ് ധരിച്ച ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും പരിചരണം മാത്രമേ ഉണ്ടാകൂ. അവരുടെ പോലും മുഖം തിരിച്ചറിയാന്‍ നമുക്ക് സാധിക്കില്ല. ഏതൊരു രോഗത്തിനും ഒരു സഹായി നമ്മോടൊപ്പം ഉണ്ടാകും. പക്ഷേ, ഇതിന് പരിചയമുള്ള ഒരു മുഖവും കാണാനൊക്കില്ല.’
‘ഒറ്റപ്പെട്ട മാനസികാവസ്ഥയിലാകും. ഈ ലോകത്തിന്‍്റെ സ്വഭാവം എങ്ങനെ വേണമെങ്കിലും മാറാം. ഇന്ന് കാണുന്ന രീതിയിലായിരിക്കില്ല, നാളെ. കൊവിഡ് 19 വന്ന കാലം മുതല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വന്നപ്പോഴും എല്ലാ സ്ഥലത്തും ഓടിയെത്താനും, മണ്ഡലത്തിന്‍്റെ എല്ലായിടത്തും സഹായമെത്തിക്കാനും ശ്രമിച്ചപ്പോഴൊക്കെ സുരക്ഷിതനായിരുന്നു. വളരെയധികം ശ്രദ്ധയോടെയായിരുന്നു നീങ്ങിയത്. പക്ഷേ, എന്നിട്ടും എനിക്കീ രോഗം വന്നു. വലിയ ബുദ്ധിമുട്ടാണ് ഉണ്ടായത്. ഞാനിത് പറയുന്നത് നിങ്ങള്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണ്. ഇതിനെ നിസാരമായി കാണരുത്. ഇത് നമ്മളെ ആകെ തളര്‍ത്തും. ശാരീരികമായും മാനസികമായും നമ്മെ തളര്‍ത്തുന്ന മാരകരോഗമാണ് കൊവിഡ്. വരാതിരിക്കാന്‍ കരുതല്‍ ഉണ്ടായിരിക്കണം’. – ഗണേഷ് കുമാര്‍ പറഞ്ഞു.