Malayalam
താരങ്ങളുടെ കൂട്ടുകെട്ടിൽ പിറന്ന ഡാൻസ്; ‘മിഡ്‌നൈറ്റ് ഫണ്‍ വിത്ത് നിമ്മി’
താരങ്ങളുടെ കൂട്ടുകെട്ടിൽ പിറന്ന ഡാൻസ്; ‘മിഡ്‌നൈറ്റ് ഫണ്‍ വിത്ത് നിമ്മി’
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രണ്ട് നടമാരാണ് നിമിഷ സജയനും അനുസിത്താരയും . രണ്ട് താരങ്ങളും മലയാളിത്തനിമയുള്ള നായികമാരായായിട്ടാണ് അറിയപ്പെടുന്നത്. സിനിമയ്ക്ക് അപ്പുറത്ത് സൗഹൃദം സൂക്ഷിക്കുന്ന ചുരുക്കം നടിമാരിൽ രണ്ടുപേർ കൂടിയാണ് അനുസിത്താരയും, നിമഷ സജയനും.
ഇരുവരും ഒരുമിച്ചുള്ള ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അനുസിത്താര ‘മിഡ്‌നൈറ്റ് ഫണ്‍ വിത്ത് നിമ്മി’ എന്ന കാപ്ക്ഷനോടെയാണ് വീഡിയോ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.
വിഡിയോയില്‍ രണ്ട് പേരും അടിപൊളിയായാണ് ഡാന്‍സ് ചെയ്തിരിക്കുന്നത്. ഷാറൂഖാന്റെ റെയീസ് എന്ന ചിത്രത്തിലെ ഉടി ഉടി ജായ് എന്ന ഗാനത്തിനാണ് ഇരുവരും നൃത്തം ചെയ്തത്. വിഡിയോയുടെ അവസാനം ഡാന്‍സ് പഠിക്കുന്ന സമയത്തെ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.
ടൊവിനോ തോമസ് നായകനായ ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിന് ശേഷമാണ് അനു സിത്താരയും, നിമിഷ സജയനും സുഹൃത്തുക്കളാവുന്നത്. നിമ്മി എന്നാണ് നിമിഷയെ അനു സിത്താര വിളിക്കുന്നത്. ചിങ്ങിണി എന്നാണ് നിമിഷ അനുവിന് കൊടുത്തിരിക്കുന്ന വിളിപ്പേര്.
നിലവില്‍ അനു സിത്താര , അനുരാധ ക്രൈം നമ്പര്‍ 59/2019 എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. ചിത്രത്തില്‍ ഇന്ദ്രജിത്താണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ മോമോ ഇന്‍ ദുബായ് എന്ന ചിത്രത്തിലും അനു സിത്താര പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ സര്‍ജു രമാകാന്ത് സംവിധാനം നിർവഹിക്കുന്ന വാതില്‍ എന്ന ചിത്രത്തിലും അനു സിത്താര കേന്ദ്ര കഥാപാത്രമാണ്. വിനയ് ഫോര്‍ട്ടാണ് ചിത്രത്തിലെ നായകന്‍.
നിമിഷ സജയന്ന്റെ അവസാനമായി പുറത്തിയിറങ്ങിയ ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൻ . അതിനു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടിന്റെ റിലീസിനായി കാത്തിരിക്കുകയാണ് താരമിപ്പോൾ. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് നിമിഷ എത്തുന്നത്. ഏപ്രില്‍ എട്ടിന് റിലീസ് ചെയ്യുന്ന നായാട്ടില്‍ കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാകുന്നുണ്ട്.
about bigg boss
