Malayalam
കൊലക്കേസിൽ അകത്ത് പോയി; മൂന്നുകൊല്ലം അകത്തു കിടന്നു…പിന്നെ ജീവിതത്തിൽ കുറേകാലം കൊലയാളി എന്നായിരുന്നു പേര്
കൊലക്കേസിൽ അകത്ത് പോയി; മൂന്നുകൊല്ലം അകത്തു കിടന്നു…പിന്നെ ജീവിതത്തിൽ കുറേകാലം കൊലയാളി എന്നായിരുന്നു പേര്
സംഭവ ബഹുലമായ എപ്പിസോഡുകളുമായി ബിഗ് മുന്നേറുകയാണ്. കഴിഞ്ഞദിവസം അഡോണിയോട് താൻ ജീവിതത്തിൽ നേരിട്ട ഒരു പ്രതിസന്ധിയെക്കുറിച്ചും അതിന് ശേഷം ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെ കുറിച്ചും പറയുകയാണ് കിടിലം ഫിറോസ്.
ഫിറോസിന്റെ വാക്കുകൾ
പുലർച്ചെ 2 30 ന് നടന്ന സംഭാഷണം!
എനിക്ക് എന്റേതായ കുറച്ചു സാധങ്ങൾ ഉണ്ടല്ലോ. ഞാൻ കൊലക്കേസിൽ അകത്ത് പോയിട്ടുണ്ട്. മൂന്നുകൊല്ലം ഞാൻ അകത്തു കിടന്നിട്ടും ഉണ്ട്. അത് പഴയ ഞാൻ ആണ്. അതിൽ നിന്നും മുഴുവനും കൺവെർട്ട് ആയിട്ടുണ്ട് ഞാൻ.
ശരിക്കും ഞാൻ നേരിട്ട് ഇടപെടാത്ത കേസിൽ ആണ് പെടുന്നത്. നേരിട്ട് ഇടപെടാത്ത കേസിൽ ആണല്ലോ എന്നും എനിക്ക് പണി വരുന്നത്. ഞാൻ അകത്തായി. കേസ് തെളിഞ്ഞു വന്നപ്പോഴേക്കും എന്റെ ബിഎസ്സി യുടെ എക്സാം തീർന്നു. പിന്നെ കൊലയാളി എന്നായിരുന്നു ജീവിതത്തിൽ കുറേകാലം പേര്. പിന്നെ എന്റെ പ്രശ്നവും ഉണ്ടെടാ. എനിക്ക് ഈ രീതിയിലെ പെരുമാറാൻ അറിയുകയുള്ളോ.
ദേഷ്യം വന്നാൽ ദേഷ്യം വരും. ഇഷ്ടം വന്നാൽ ഇഷ്ടം വരും. അവൻ ഉയർത്തുന്ന ആരോപണവും ഡേ ഒന്നുമുതൽ എല്ലാവരും പോലെ ആണെന്ന് എല്ലാവരും പറയുകയും ചെയ്യുന്നു. ദിവസം ഒന്ന് മുതൽ ഒരേ പോലെ നിൽക്കാൻ മെഷീൻസിനെ പറ്റുകയൊള്ളു.
ഡേ ഒന്നിൽ കണ്ട നീ ആകില്ല ഡേ 3 യിൽ. അന്ന് കണ്ട ആള് അല്ല ഡേ 5 ൽ. നീ മനുഷ്യൻ ആണ്. ചുറ്റും ഉള്ള മനുഷ്യരുടെ പെരുമാറ്റത്തിനനുസരിച്ചുകൊണ്ട് നീ മാറിക്കൊണ്ടേ ഇരിക്കും. അതാണ് മനുഷ്യൻ. മണികുട്ടന് ഒരു മാറ്റവും ഇല്ലല്ലോ. അവൻ വന്ന അന്ന് മുതൽ ഇന്ന് വരെ ഒരേ രീതിയിൽ ആണ് നിക്കുന്നത്. ഒരു മാറ്റവും ഇല്ല. വികാരങ്ങൾക്ക് ഒരു ലോക്ക് ഇട്ടിട്ടുണ്ട്. അത് മാത്രമേ പുറത്തുവരാവൂ, ഇത് മാത്രമേ പറയാവൂ എന്ന വ്യക്തമായ പ്ലാൻ ഉണ്ട് മണികുട്ടന്’, എന്നും ഫിറോസ് അഡോണിയോട് പറയുന്നു.
