Malayalam
നിങ്ങള്‍ അനുഭവിച്ച അനുഭവങ്ങളുടെ ഒരംശം പോലുമില്ലല്ലോ ഇവരുടെ മെന്റല്‍ ടോര്‍ചര്‍… ഇങ്ങനെ കരയാന്‍ ആണേല്‍ അവിടുന്നു ഇറങ്ങുന്നത് തന്നെ ആണ് നല്ലത്; വീണ്ടും അശ്വതി
നിങ്ങള്‍ അനുഭവിച്ച അനുഭവങ്ങളുടെ ഒരംശം പോലുമില്ലല്ലോ ഇവരുടെ മെന്റല്‍ ടോര്‍ചര്‍… ഇങ്ങനെ കരയാന്‍ ആണേല്‍ അവിടുന്നു ഇറങ്ങുന്നത് തന്നെ ആണ് നല്ലത്; വീണ്ടും അശ്വതി
അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ്സ് വീട്ടിൽ അരങ്ങേറിയത്, ഭാഗ്യലക്ഷ്മിയെ കുറിച്ച് ഫിറോസ് ഖാൻ നടത്തിയ പരാമർശമാണ് വലിയ പ്രശ്ങ്ങളിലേക്ക് നീണ്ടത്. ബിഗ് ബോസില്‍ ചില ‘വിഷക്കടലുകള്‍’ ഉണ്ടെന്നും ഭാഗ്യലക്ഷ്‍മിയാണ് അതില്‍ ഒരാളെന്നുമാണ് ഫിറോസ് ഖാന്‍ പറഞ്ഞത്. ഇതായിരുന്നു ഭാഗ്യലക്ഷ്മിയെ വേദനിപ്പിച്ചത്
ഇപ്പോഴിതാ പതിവ് പോലെ ബിഗ് ബോസ് എപ്പിസോഡിനെ കുറിച്ചുള്ള വിലയിരുത്തലുമായി എത്തിയിരിക്കുകയാണ് നടി അശ്വതി. ഭാഗ്യലക്ഷ്മിയുടെ വൈകാരിക പ്രകടനത്തെ അശ്വതി കുറിപ്പില്‍ പരാമര്‍ശിക്കുന്നു. അതെ സാമ്യം തന്നെ സ്വയം ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ നിന്നും പിന്മാറിയ കിടിലം ഫിറോസിനെയും അനൂപിനേയും അശ്വതി വിമര്‍ശിക്കുന്നുണ്ട്
അശ്വതിയുടെ വാക്കുകള്‍…
ഇന്നൊരു അടിപൊളി ടാസ്‌ക് കൈയില്‍ കിട്ടിയിട്ട് കിടിലു നിങ്ങള്‍ക്കു വളരെ അധികം നന്നായി പെര്‍ഫോം നടത്താന്‍ കഴിയുമെന്ന് നിങ്ങള്‍ക്കും ഞങ്ങള്‍ പ്രേക്ഷകര്‍ക്കു ഉറപ്പുണ്ടായിട്ടും അതിനെ വെള്ളത്തിലിട്ട പടക്കം പോലാക്കി കളഞ്ഞല്ലോ. വിഷമം ഉണ്ട് എന്ന് അശ്വതി പറയുന്നു. അനൂപ്, നിങ്ങളും എന്തിനു അങ്ങനെ ചെയ്തതെന്നും അശ്വതി ചോദിക്കുന്നു.
നിങ്ങളൊക്കെ വിട്ടുകൊടുത്തു കളിക്കാന്‍ ആണേല്‍ ഗെയിം കളിക്കാന്‍ ആണ് വന്നത് എന്ന് നാഴികക്ക് നാല്‍പ്പത് വട്ടം പറയുന്നതില്‍ എന്തര്‍ത്ഥം. മണിക്കുട്ടനെയും ഫിറോസ് സജ്നയെയും പുറത്താക്കാന്‍ കാണിച്ച മിടുക്കിലൊരംശം മതിയാരുന്നല്ലോ പിടിച്ച് നിന്നു മുന്നേറാന്‍. ഒരുപാട് നിരാശപ്പെടുത്തി നിങ്ങള്‍ ‘ബിഗ്ബോസിന്റെ ആരാധകരെ എന്നും അശ്വതി പറയുന്നു.
ഭാഗ്യേച്ചി നിങ്ങള്‍ അനുഭവിച്ച അനുഭവങ്ങളുടെ ഒരംശം പോലുമില്ലല്ലോ ഇവരുടെ മെന്റല്‍ ടോര്‍ചര്‍. പിന്നെന്തിനു ഇങ്ങനെ കിടന്നു കരയുന്നു. ഇങ്ങനെ കരയാന്‍ ആണേല്‍ അവിടുന്നു ഇറങ്ങുന്നത് തന്നെ ആണ് നല്ലത് എന്നും അശ്വതി പറയുന്നു. എന്തായാലും ബിഗ്ഗ്ബോസ് സ്‌ക്രൂ മുറുക്കാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷെ അതിനനുസരിചുള്ള ഗെയ്‌മേഴ്സ് ഫിറോസ് സജ്ന, മണിക്കുട്ടന്‍, റംസാന്‍, പിന്നെ തരക്കേടില്ലാതെ മജിസ്യ എന്നിവര്‍ ഒഴികെ ആരുമേ ഇല്ലാ എന്നാണ് താരത്തിന്റെ അഭിപ്രായം.
എന്റെ ഒരു അഭിപ്രായം ഇവര്‍ക്കിടയിലേക്ക് കഴിഞ്ഞ സീസണില്‍ ഗെയിം മുഴുമിപ്പിക്കാന്‍ കഴിയാതെ ഇറങ്ങിപ്പോയ കോണ്‍ടെസ്റ്റണ്ട്‌സിനെ ഓരോന്നായി കയറ്റി വിടണം എന്നും അശ്വതി കുറിക്കുന്നു. കഴിഞ്ഞ സീസണിലെ ആര്യയെയാണ് ഇതിനായി അശ്വതി നിര്‍ദ്ദേശിക്കുന്നത്. ആര്യമ്മോ എന്റെ ഒരു ആഗ്രഹം കൊണ്ട് പറഞ്ഞു പോയതാണ്, ഇവരുടെ ഇമ്മാതിരി ഒള്ള ഒണങ്ങിയ കളി കണ്ടത് കൊണ്ട് എന്നും അശ്വതി കൂട്ടിച്ചേര്‍ക്കുന്നു
