Malayalam
മമ്മൂക്ക വിചാരിച്ചതു പോലെ ആയിരുന്നില്ല; ‘ദി പ്രീസ്റ്റ്’ ല്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനച്ചതിനെ കുറിച്ച് നിഖില
മമ്മൂക്ക വിചാരിച്ചതു പോലെ ആയിരുന്നില്ല; ‘ദി പ്രീസ്റ്റ്’ ല്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനച്ചതിനെ കുറിച്ച് നിഖില
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകല്‍ തുറന്നപ്പോള്‍ എത്തിയ ആദ്യ മമ്മൂട്ടി ചിത്രമായിരുന്നു ദി പ്രീസ്റ്റ്. ആദ്യ ദിവസം കൊണ്ടു തന്നെ വളരെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദി പ്രീസ്റ്റ്. മലയാളികളുടെ പ്രിയപ്പെട്ട നടിയായ നിഖില വിമലും ചിത്രത്തില്‍ നല്ലൊരു വേഷം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മമ്മൂട്ടിക്ക് ഒപ്പമുള്ള അഭിനയത്തെ കുറിച്ച് പറയുകയാണ് നടി.
കൊവിഡിന് മുമ്പും ശേഷവും ചിത്രീകരണം നടന്ന സിനിമയാണ് പ്രീസ്റ്റ്. ആദ്യം നല്ല റിലാക്സ് ആയാണ് ചിത്രീകരിച്ചത്. എന്നാല്‍ കോവിഡാനന്തര കാലത്ത് തീര്‍ത്തും പുതിയൊരു അനുഭവമായിരുന്നു ചിത്രീകരണം. ഇതിനിടെ കൊവിഡും ബാധിച്ചിരുന്നു. വൈറല്‍ ഫീവറിന്റെ ലക്ഷണങ്ങളായിരുന്നു തനിക്കുണ്ടായിരുന്നത് മണവും രുചിയും നഷ്ടമായിരുന്നു എന്നും നിഖില പറയുന്നു.
നെഗറ്റീവ് ആകാന്‍ കുറച്ച് സമയമെടുത്തിരുന്നു. അതിനാല്‍ ആരോഗ്യ വകുപ്പില്‍ നിന്നും സ്ഥിരം വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നു. പ്രീസ്റ്റ് ചിത്രത്തിലുള്ളവരില്‍ ജോഫിന്‍ ആദ്യം കഥ പറഞ്ഞത് തന്നോടായിരിക്കും. ജോഫിനെ നാളുകളായി അറിയാം. സെക്കന്റ് ഷോയൊക്കെ തുടങ്ങിയ സാഹചര്യത്തില്‍ ആളുകള്‍ തീയേറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. മമ്മൂട്ടിയോടൊപ്പം അഭിനയിക്കുമ്പോള്‍ പേടിയുണ്ടായിരുന്നില്ല.
മമ്മൂക്ക കുറച്ച് സീരിയസ് ആയിരിക്കുമെന്ന് കേട്ടിട്ടുണ്ടെങ്കിലും അങ്ങനെ അല്ലായിരുന്നു, കൂളായിട്ട് തന്നെ പോയി. കൂടെ വര്‍ക്ക് ചെയ്യാന്‍ നല്ല കംഫര്‍ട്ട് ആയിരുന്നു. കൂടെ അഭിനയിച്ചവരില്‍ ഏറ്റവും പെട്ടെന്ന് കമ്പനിയാകാന്‍ സാധിക്കുക ആസിഫ് അലിയാണ്. പിന്നീട് വിനീത് ശ്രീനിവാസന്റേതാണ്. തനിക്ക് കാണണം എന്ന് ഒരുപാട് ആഗ്രഹമുള്ള വ്യക്തി കമല്‍ഹാസനാണ്. അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ചും രാഷ്ട്രീയ ഇടപെടലുകളെ കുറിച്ചുമെല്ലാം സംസാരിക്കാന്‍ താല്‍പര്യമുണ്ട് എന്നും നിഖില വ്യക്തമാക്കി.
