Malayalam
ഒറ്റ രാത്രികൊണ്ട് ഭാഗ്യലക്ഷ്‍മി ശാരദ കൊച്ചമ്മയായി ‘,വൻ ട്വിസ്റ്റുമായി ബിഗ് ബോസ്!
ഒറ്റ രാത്രികൊണ്ട് ഭാഗ്യലക്ഷ്‍മി ശാരദ കൊച്ചമ്മയായി ‘,വൻ ട്വിസ്റ്റുമായി ബിഗ് ബോസ്!
ബിഗ് ബോസ് ഷോയെ ഇപ്പോൾ മികച്ചതാക്കി നിർത്തിയിരിക്കുന്നത് പുതുതായി ബിഗ് ബോസ് കൊടുത്ത കലാലയ ടാസ്‌കാണ് . മത്സരാർത്ഥികളുടെ വഴക്കും കയ്യാങ്കളിയും കാരണം കഴിഞ്ഞ ടാസ്ക് പാതിയിൽ ഉപേക്ഷിച്ചിരുന്നു .
ഈ ആഴ്ച ബിഗ് ബോസ് കൊടുത്ത കലാലയം എന്ന ടാസ്‍കില്‍ ചിലരോട് അധ്യാപകരാകാനും മറ്റ് ചിലരോട് വിദ്യാര്‍ഥികളാകാനും ഭാഗ്യലക്ഷ്‍മിയോട് കോളേജ് അസിസ്റ്റന്റ് ആകാനുമായിരുന്നു ബിഗ് ബോസ് നിര്‍ദേശിച്ചത്. ഭാഗ്യലക്ഷ്‍മി ഒഴികെയുള്ളവർ മികച്ച രീതിയിൽ തന്നെയാണ് ടാസ്ക് ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതുവരെ കിട്ടിയിട്ടില്ലാത്ത മികച്ച പ്രതികരണമാണ് ഇപ്പോൾ മത്സരാർത്ഥികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
എന്നാല്‍ ഭാഗ്യലക്ഷ്‍മിയ്ക്ക് ഒരു പിയൂൺ പോസ്റ്റ് ആയത് കൊണ്ട് അത്ര നല്ല വസ്ത്രധാരണമോ കൂട്ടത്തിൽ വലിയ പ്രാധാന്യമോ കിട്ടിയിരുന്നില്ല. വെറുമൊരു പ്യൂണായിട്ടായിരുന്നു ഭാഗ്യലക്ഷ്‍മിയുടെ ശാരദ എന്ന കഥാപാത്രത്തെ മറ്റുള്ളവർ കണ്ടത്. ഇതേ സംബന്ധിച്ച് ഭാഗ്യലക്ഷ്മി പരാതി പറയുകയും ചെയ്തു. തനിക്ക് മാത്രം നല്ലപോലെ മത്സരിക്കാൻ കഴിയുന്നില്ല എന്ന വേദനയും ഭാഗ്യലക്ഷ്മി പങ്കുവച്ചു.
എന്നാൽ ഇന്നലത്തെ ഒറ്റ രാത്രികൊണ്ട് ബിഗ് ബോസ് വലിയ ട്വിസ്റ്റ് ആണ് ഒരുക്കിയത്. ട്വിസ്റ്റ് അറിയിക്കാൻ പ്രിൻസിപ്പാളായ രമ്യാ പണിക്കരെയാണ് ബിഗ് ബോസ് നിര്‍ദേശിച്ചത്. ബിഗ് ബോസിന്റെ നിര്‍ദേശം പ്രിൻസിപ്പാള്‍ എല്ലാവരെയും അറിയിച്ചപ്പോഴാണ് ശരിക്കും ഭാഗ്യലക്ഷ്‍മിയുടെ ശാരദയാണ് കോളേജിന്റെ യഥാര്‍ഥ ഉടമയെന്ന് എല്ലാവര്‍ക്കും മനസിലായത്. ശാരദയ്‍ക്ക് ഇരിക്കാൻ പ്രത്യേക കസേരയും ബിഗ് ബോസ് നല്‍കിയിരുന്നു.
ഡമാല്‍ കൃഷ്‍ണൻ എന്നയാള്‍ തന്റെ ഒരേയൊരു പേരക്കുട്ടിയായ ശാരദയ്‍ക്ക് തന്റെ മരണശേഷം കോളേജും സ്ഥാപകജംഗമ വസ്‍തുക്കളും നല്‍കാൻ വില്‍പത്രം എഴുതി വെച്ചിരുന്നു. ഇതോടെ ശാരദ ചേച്ചി ശാരദ മേഡം ആയി മാറി. എല്ലാവരും ശാരദ മേഡത്തിന്റെ പ്രീതി കിട്ടാൻ മത്സരിക്കുന്ന കാഴ്‍ചയും ബിഗ് ബോസില്‍ നടന്നു.
ശാരദ ചേച്ചിയിൽ നിന്നും ശാരദ മാഡമായ ഭാഗ്യലക്ഷ്മി, തന്നെ അവഹേളിക്കാൻ ശ്രമിച്ചവരെ വരച്ചവരയില്‍ നിർത്താൻ ശ്രമിക്കുകയും ചെയ്‍തു . ഫിറോസ് ഖാന്റെ അധ്യാപക കഥാപാത്രത്തെയടക്കം ശാരദ മേഡം ശകാരിച്ചു. ബിഗ് ബോസ് കോളേജില്‍ അധികാരത്തോടെ നില്‍ക്കുന്ന ശാരദ മേഡത്തെയാണ് പിന്നീട് കണ്ടത്. ശാരദ കൊച്ചമ്മ വരുന്നുണ്ടേ എന്ന് മറ്റുള്ളവരും ആർത്തുവിളിച്ചു.
about bigg boss
