Malayalam
നടൻ മോഹൻലാൽ കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു; ചിത്രം വൈറൽ
നടൻ മോഹൻലാൽ കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു; ചിത്രം വൈറൽ
മാര്‍ച്ച് ആദ്യവാരത്തിലായിരുന്നു രാജ്യത്ത് രണ്ടാം ഘട്ട വാക്സിനേഷന് ആരംഭിച്ചത്. 60 വയസ്സിന് മുകളിലുള്ളവര്‍ക്കും 45 വയസ്സിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് കുത്തിവെപ്പ് നടക്കുന്നത്.
ഇപ്പോൾ ഇതാ നടൻ മോഹന്‍ലാലും കൊവിഡ് വാക്സിന് സ്വീകരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ചായുരുന്നു വാക്സിനേഷന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. വാക്സിന് എടുക്കേണ്ടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.
നാം കൊവിഡ് വാക്സിന് എടുക്കേണ്ടത് നമുക്കുവേണ്ടിയും സമൂഹത്തിനു വേണ്ടിയാണെന്നും എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പല ഘട്ടങ്ങളായുള്ള വാക്സിനേഷനില്‍ പങ്കാളികളാകണമെന്നും നടൻ അഭ്യർത്ഥിച്ചു. മോഹൻലാൽ വാക്സിൻ സ്വീകരിച്ച് മടങ്ങുന്നതിന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്.
അതിനിടെ വാക്സിനേഷന് സ്വീകരിക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കി താരങ്ങളും എത്തിയിരുന്നു. മഞ്ജു വാര്യര്‍, ടൊവിന തോമസ്, മമ്മൂട്ടി തുടങ്ങിയ താരങ്ങളായിരുന്നു ഇതേക്കുറിച്ച് പറഞ്ഞെത്തിയത്. മോഹന്‍ലാലും തുടക്കം മുതല്‍ ഈ ദൗത്യത്തില്‍ പങ്കുചേര്‍ന്നിരുന്നു.
