Malayalam
ഫിറോസ് നടത്തിയത് മോശം പരാമർശം;താന്‍ എന്ത് ധരിക്കണമെന്നത് തന്റെ മാത്രം തീരുമാനം ഇനി ഇതുപോലുള്ള കമന്റുകള്‍ പറഞ്ഞാൽ!
ഫിറോസ് നടത്തിയത് മോശം പരാമർശം;താന്‍ എന്ത് ധരിക്കണമെന്നത് തന്റെ മാത്രം തീരുമാനം ഇനി ഇതുപോലുള്ള കമന്റുകള്‍ പറഞ്ഞാൽ!
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ വിവാദ താരമാണ് ഫിറോസ് ഖാന്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ഫിറോസ് ഷോയിൽ എത്തിയത്
ഇപ്പോഴിതാ പുതിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ് ഫിറോസ് ഖാന്‍. സന്ധ്യയോട് ഫിറോസ് നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. കിടിലം ഫിറോസ്, സായ് വിഷ്ണു, റംസാന്‍ എന്നിവര്‍ക്കിടയിലെ ചര്‍ച്ചയാണ് ആദ്യം കാണിച്ചത്. സന്ധ്യയോട് ഫിറോസ് പറഞ്ഞത് സായ് മറ്റുള്ളവരോട് പറയുകയായിരുന്നു. സന്ധ്യയുടെ വസ്ത്രത്തെ പ്രശംസിക്കുന്നതിനിടെ ബ്ലൌസിനെ കുറിച്ച് ഫിറോസ് നടത്തിയ പരമാര്‍ശമാണ് സായ് ചൂണ്ടിക്കാണിച്ചത്. ഇതിന് കുറച്ച് തുണി മതിയല്ലോ എന്നായിരുന്നു ഫിറോസിന്റെ കമന്റ്.
ഫിറോസിന്റെ വാക്കുകള്‍ വളരെ മോശമാണെന്ന് താന്‍ അപ്പോള്‍ തന്നെ പറഞ്ഞുവെന്നും തന്റെ വസ്ത്രം തന്റെ ഇഷ്ടവും അവകാശവുമാണെന്ന് സന്ധ്യയും മറുപടി നല്‍കിയെന്ന് സായ് അറിയിച്ചു. ഫിറോസ് പറഞ്ഞത് സ്ത്രീവിരുദ്ധതയാണെന്ന് കിടിലം ഫിറോസും അഭിപ്രായപ്പെട്ടു. റംസാനും അത് അംഗീകരിച്ചു. എന്നാല്‍ സന്ധ്യ ഇടപെടാതെ തങ്ങള്‍ക്ക് നേരിട്ട് കേറി അഭിപ്രായം പറയാന്‍ സാധിക്കില്ലെന്നായിരുന്നു മൂന്നു പേരും പറഞ്ഞത്. ഭാഗ്യലക്ഷ്മിയും പിന്നീട് ഇവര്‍ക്കൊപ്പം ചേര്‍ന്നു.
പിന്നാലെ സജ്‌നയേയും ഫിറോസിനേയും വിളിച്ചിരുത്തി സന്ധ്യ സംസാരിച്ചു. താന്‍ തെറ്റായ അര്‍ത്ഥത്തിലല്ല പറഞ്ഞതെന്നും സന്ധ്യയുടെ വസ്ത്രധാരണത്തെ താന്‍ എന്നും പ്രശംസിക്കാറുണ്ടെന്നുമായിരുന്നു ഫിറോസിന്റെ പ്രതികരണം. ഇതിനെ സജ്‌നയും ന്യായീകരിച്ചു. ഇതിനിടെ എയഞ്ചലിനോട് നടത്തിയ പരാമര്‍ശത്തെ കുറിച്ചും സംസാരമുണ്ടായി. തുടര്‍ന്ന് എയ്ഞ്ചലും അവിടേക്ക് എത്തി. പതിയെ വാക്കുകള്‍ ഉച്ചത്തിലായി. ഇതോടെ മറ്റ് മത്സരാര്‍ത്ഥികളും അവിടെ എത്തി.
ഫിറോസ് നടത്തിയത് മോശമായ പരാമര്‍ശമാണെന്നും താന്‍ എന്ത് ധരിക്കണമെന്നത് തന്റെ മാത്രം തീരുമാനമാണെന്നും ഇനി ഇതുപോലുള്ള കമന്റുകള്‍ നടത്തരുതെന്നും സന്ധ്യ തീര്‍ത്തു പറഞ്ഞു. കൂടി നിന്നവരും സന്ധ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ താന്‍ പറഞ്ഞതില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് തോന്നിയെങ്കില്‍ മാപ്പ് പറയുന്നതായി ഫിറോസ് ഖാന്‍ അറിയിച്ചു. ഇതോടെയാണ് ഈ ചര്‍ച്ച അവസാനിച്ചത്.
