Malayalam
മുസ്ലിം പണ്ഡിതരോട് ചർച്ച ചെയ്തപ്പോൾ ബി.ജെ.പിയിൽ ചേരണമെന്ന് പറഞ്ഞെന്ന് നടൻ ദേവൻ
മുസ്ലിം പണ്ഡിതരോട് ചർച്ച ചെയ്തപ്പോൾ ബി.ജെ.പിയിൽ ചേരണമെന്ന് പറഞ്ഞെന്ന് നടൻ ദേവൻ
മുസ്ലിം പണ്ഡിതരോട് ചർച്ച ചെയ്തപ്പോൾ പറഞ്ഞത് എന്‍റെ പരിചയം നാടിന് ഉപയോഗിക്കാനായി ബി.ജെ.പിയിൽ ചേരണമെന്നാണെന്ന് നടൻ ദേവൻ
കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട്ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളുമായി ഒരുപാട് ബന്ധമുള്ളയാളാണ് ഞാൻ. ഞാൻ ചർച്ച ചെയ്ത ആറു ബിഷപ്പുമാരും പറഞ്ഞത് ഇതുതന്നെയാണ്. അതിന്‍റെ വെളിച്ചത്തിലാണ് ഇങ്ങനൊരു നീക്കം. ഈ നിമിഷം മുതൽ ഞാൻ ബി.ജെ.പിയോടൊപ്പമുണ്ടാകും”. ദേവൻ പറഞ്ഞു.
കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. കേരള പീപ്പിൾസ് പാര്‍ട്ടി എന്ന പേരിൽ സ്വന്തം പാര്‍ട്ടിയുമായി ദേവൻ ഇത്രയും കാലം പൊതുപ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു. ദേവനെ കൂടാതെ യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന ഉപാധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുൻ അധ്യക്ഷനുമായ പന്തളം പ്രഭാകരൻ, മുൻ ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കളക്ടറുമായിരുന്ന കെ.വി.ബാലകൃഷ്ണൻ, നടി രാധ തുടങ്ങിയവരും ഇന്ന് അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേര്‍ന്നത്.
