ബാലതാരമായി അഭിനയ രംഗത്തെത്തിയതാണ് ഡിംപിള്‍ റോസ്. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമാണ് താരം. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നുവങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. അടുത്തിടെയായിരുന്നു താരം യൂട്യൂബ് ചാനല്‍ തുടങ്ങിയത്. യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
ഡിംപിളിന്റെ സഹോദരനായ ഡോണായിരുന്നു മേഘ്നയെ വിവാഹം ചെയ്തത്. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. പിന്നീട് ഡോൺ രണ്ടാമത് വിവാഹം കഴിക്കുകയും ചെയ്തു. ഡോണിനും ഡിവൈനും കൂട്ടായി കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് ഡിംപിള്‍ എത്തിയിരുന്നു. യൂട്യൂബ് ചാനലില്‍ സജീവമായ താരം ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ്
ക്യുഎന്‍എ എന്ന് പറഞ്ഞപ്പോള്‍ മേഘ്ന വിന്സെന്റിനെക്കുറിച്ചും കുറേയേറെ ചോദ്യങ്ങളാണ് വന്നിട്ടുള്ളത്.മേഘ്നയെ അടിച്ചോടി പോയതാണോ, ഓടിച്ചതാണോ, ഭര്‍തൃ പീഡനമാണോ, അടിച്ചോടിച്ചതല്ലേ, ഉപേക്ഷിച്ചതല്ലേ, നാത്തൂന്റെ ശല്യം കൊണ്ടാണോ അങ്ങനെയൊക്കെയായിരുന്നു ചിലര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. അങ്ങനെയാണ് എന്ന് അടിച്ചേല്‍പ്പിക്കുകയായിരുന്നു. അതൊക്കെ കാണണമെങ്കില്‍ കേക്കിന്റേയും ബേബി ഷവറിന്റേയും വീഡിയോ കണ്ടാല്‍ മതി. നമ്മുടെ വീട്ടില്‍ നടന്ന കാര്യം നമുക്കേ അറിയൂ. ഇവിടുന്ന് ആരും അടിച്ചോടിച്ചിട്ടില്ല. ഞാന്‍ എന്റെ ഭര്‍ത്താവിന്റെ വീട്ടിലാണ്. ഇവിടത്തെ കാര്യങ്ങള്‍ അന്വേഷിക്കാനോ വന്ന് നില്‍ക്കാനോ നേരമുണ്ടായിരുന്നില്ല.
മറ്റ് ചാനലുകള്‍ ഇമിറ്റേറ്റ് ചെയ്യുന്നുണ്ടോയെന്ന് ചിലര്‍ ചോദിച്ചിരുന്നു. മേഘ്നയുടെ ചാനലുള്പ്പടെയുള്ള കാര്യങ്ങളെക്കുറിച്ചായിരുന്നു ചോദിച്ചത്. എന്താണ് അങ്ങനെ ചോദ്യം വന്നതറിയില്ല. ഇഷ്ടം പോലെ ചാനലുകളാണ്. മിക്കതിലും കണ്ടന്റ് അങ്ങോട്ടും ഇങ്ങോട്ടും ചേര്ച്ചയുള്ളതാവും. കുക്കിംഗ് എനിക്കേറെ ഇഷ്ടമാണ്. മറ്റൊരാളെ കോപ്പി ചെയ്യുന്ന രീതിയില്‍ ഞാനൊന്നും ചെയ്തിട്ടില്ല. അങ്ങനെ തോന്നിയെങ്കില്‍ അത് യാദൃശ്ചികം മാത്രമെന്നായിരുന്നു ഡിംപിളിന്റെ മറുപടി.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....