Connect with us

ധർമജനെ കാണാൻ രമേഷ് പിഷാരടി പോയിരുന്നു; സംഭവം ഇങ്ങനെ

Actor

ധർമജനെ കാണാൻ രമേഷ് പിഷാരടി പോയിരുന്നു; സംഭവം ഇങ്ങനെ

ധർമജനെ കാണാൻ രമേഷ് പിഷാരടി പോയിരുന്നു; സംഭവം ഇങ്ങനെ

നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം അവസാനഘട്ടത്തിലാണ്. ബാലുശ്ശേരി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി എത്തിയേക്കുമെന്നാണ് വിവരം. ഇപ്പോള്‍ ധര്‍മ്മജന് വിജയാശംകള്‍ അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സിനിമ താരവും അദ്ദേഹത്തിന്റെ സുഹൃത്തുമായ രമേഷ് പിഷാരടി.

ധര്‍മജന്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആത്മാര്‍ത്ഥമായ വിജയാശംസ നേരുന്നുവെന്നും പിഷാരടി പറഞ്ഞു. എന്‍.സി.പി പോഷകസംഘടനയായ കലാ സംസ്‌കൃതി സംഘടിപ്പിച്ച കലാഭവന്‍ മണി അനുസ്മരണവേദിയില്‍ വെച്ചാണ് രമേഷ് പിഷാരടി ആശംസ അറിയിച്ചത്. അതെ സമയം ധ​ർ​മ​ജ​നെതിരെ ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ പേരിൽ കെ.പി.സി.സിക്കും മറ്റു കോൺഗ്രസ് നേതാക്കൾക്കും അയച്ച കത്ത് വ്യാജമാണെന്ന് കോൺഗ്രസ് ബാലുശ്ശേരി മണ്ഡലം ഭാരവാഹികൾ അറിയിച്ചു.ധ​ർ​മ​ജ​ൻ ന​ല്ലൊ​രു ക​ലാ​കാ​ര​നാ​ണ്, അ​യാ​ൾ സ്ഥാ​നാ​ർ​ഥി​യാ​യി വന്നാൽ എ​തി​ർ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. കെ.​പി.​സി.​സി ജയസാധ്യതയുള്ള സ്ഥാ​നാ​ർ​ഥി​യെ മാ​ത്ര​മേ പ്ര​ഖ്യാ​പി​ക്കു​ക​യു​ള്ളൂ.

അ​ത് ആ​രാ​യാ​ലും അ​വ​രു​ടെ വി​ജ​യ​ത്തി​നു​വേ​ണ്ടി മ​ണ്ഡ​ലം കോൺഗ്രസ് ക​മ്മി​റ്റി പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്നും യു.​ഡി.​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ലും ധ​ർ​മ​ജ​ൻ ബാ​ലു​ശ്ശേ​രി​യി​ൽ മൽസരിക്കുന്നതിനെതിരെ ഒ​രു തീ​രു​മാ​ന​വും എ​ടു​ത്തി​ട്ടി​ല്ലെ​ന്നും മണ്ഡലം പ്ര​സി​ഡൻറ്​ വി.​സി. വി​ജ​യ​ൻ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ അറിയിച്ചു. ധ​ർ​മ​ജ​നെ ബാ​ലു​ശ്ശേ​രി​യി​ൽ മ​ത്സ​രി​പ്പി​ക്കേ​ണ്ടെ​ന്ന് യു.​ഡി.​എ​ഫ് നിയോജക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീരുമാനമെടുത്തിട്ടില്ലെന്നും ത​ൻറെ ഒ​പ്പി​ട്ട പ​രാ​തി വ്യാ​ജ​മാ​ണെ​ന്നും മു​സ്​​ലിം ലീ​ഗ് നേതാവും യു.​ഡി.​എ​ഫ് ക​ൺ​വീ​ന​റു​മാ​യ നി​സാ​ർ ചേലേരിയും കഴിഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

malayalam

Continue Reading
You may also like...

More in Actor

Trending

Recent

To Top