Connect with us

പ്രിവിലേജുകളില്ലെങ്കിലും മണിയ്ക്ക് അസാമാന്യ കഴിവുണ്ട്, കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ച് ദേശീയ സെക്രട്ടറി പി ശ്യാംരാജ്

Malayalam

പ്രിവിലേജുകളില്ലെങ്കിലും മണിയ്ക്ക് അസാമാന്യ കഴിവുണ്ട്, കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ച് ദേശീയ സെക്രട്ടറി പി ശ്യാംരാജ്

പ്രിവിലേജുകളില്ലെങ്കിലും മണിയ്ക്ക് അസാമാന്യ കഴിവുണ്ട്, കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ച് ദേശീയ സെക്രട്ടറി പി ശ്യാംരാജ്

മോഹന്‍ലാല്‍ നായകനായി 2006 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഫോട്ടോഗ്രാഫര്‍. ഈ സിനിമയിലൂടെ ശ്രദ്ധേയനായ ആദിവാസി ബാലന്‍ മാണി. മണിയുടെ കൂടെയുള്ള ചിത്രമാണ് എബിവിപി മുന്‍ ദേശീയ സെക്രട്ടറികൂടിയായ ശ്യാം രാജ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഞാനും നിന്നെപ്പോലൊരു പുല്‍ച്ചാടി……. എന്ന തലവാചകത്തോടെയാണ് ഇത് ചെയ്തിരിക്കുന്നത്. സനിമാ ലോകം അവഗണിച്ച മണിക്ക് പിന്തുണ വേണമെന്നും മലയാള സിനിമയില്‍ മറ്റൊരു മണി കൂടി വരേണ്ടതുണ്ടെന്നും ശ്യാംരാജ് ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ചിത്രം പരാജയമായിരുന്നെങ്കിലും മണിക്ക് ബാലതാരത്തുനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. അന്ന് സിനിമ ഹിറ്റായപ്പോള്‍ പല അഭിമുഖങ്ങളിലും മണിയെ ക്ഷണിച്ചിരുന്നു. സിനിമ മങ്ങിപ്പോകവെ മണിയും അപ്രത്യക്ഷനായി. മണിയെ പഠിപ്പിക്കാനും ചിലര്‍ ശ്രമിച്ചെന്നൊക്കെ ഇടക്കാലത്ത് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അന്നന്നത്തെ ജീവിതം നോക്കുന്ന മണി ജീവിക്കാന്‍ വേറെ ഒരു പണിയുമില്ലാഞ്ഞിട്ട് റോഡുപണിക്ക് പോയി തുടങ്ങിയിരുന്നു.

പിന്നീട് 2019 ആഗസ്റ്റ് 4-ന് ബാംഗ്ലൂർ ക്വീർ ഫിലിം ഫെസ്റ്റിവലിന്റെ പാനൽ ചർച്ചയിലാണ് മണിയെ കണ്ടത്. അന്ന് പറഞ്ഞത് “എന്റെ പേര് മണി. ഞാൻ വയനാട്ടുകാരനാണ്. ഞാൻ ഉടലാഴത്തിലെ നടനാണ്. എന്റെ രണ്ടാമത്തെ സിനിമയായതിനാൽ ഞാൻ സന്തോഷവാനാണ്. എന്റെ ആദ്യ സിനിമയിൽ മോഹൻലാലിനൊപ്പമാണ് ഞാൻ അഭിനയിച്ചത്,” അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു. 2018-ലെ മലയാളം സിനിമയായ ഉടലാഴം എന്ന ചിത്രത്തിലെ നടനായാണ് കണ്ടത്. ചെറുപ്രായത്തിൽ തന്നെ വിവാഹിതയായ ഗുളികൻ എന്ന ആദിവാസി ട്രാൻസ് സ്ത്രീയെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. സാമൂഹിക മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാൻ ഗുളികൻ എങ്ങനെ പാടുപെടുന്നു എന്നതായിരുന്നു .

ശ്യാംരാജിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഞാനും നിന്നെപ്പോലൊരു പുൽച്ചാടി…….
ആക്ടർ മണിയോടൊപ്പം….

ഫോട്ടോഗ്രാഫർ സിനിമയിൽ ലാലേട്ടനോടൊപ്പം ആടിപ്പാടി നടന്ന മണിയെന്ന വയനാടൻ ആദിവാസി ബാലനെ പ്രേക്ഷകർ മറക്കാനിടയില്ല…. ആദ്യ സിനിമയിൽ തന്നെ മികച്ച ബാല താരത്തിനുള്ള അവാർഡും ലഭിച്ചു.
കാലം കടന്നു.കബനീനദിയിലൂടെ വെള്ളം ഒരുപാടൊഴുകി.മണി യുവാവായി, വിവാഹിതനായി, നാല് കുട്ടികളുടെ പിതാവുമായി….
സിനിമയിൽ നിലനിൽക്കാൻ കഴിവ് മാത്രം പോരല്ലോ?
സ്വയം പ്രൊമോട്ട് ചെയ്യുവാനറിയാത്ത, വ്ളോഗർമാരെക്കൊണ്ട് വീഡിയോ ചെയ്യിക്കാനറിയാത്ത, ലക്ഷങ്ങൾ കൊടുത്ത് ഓൺലൈൻ മീഡിയകളിൽ പബ്ലിസിറ്റി നൽകാൻ സാധിക്കാത്ത മണി പതിയെ സിനിമയിൽ നിന്നുമകന്നു. പ്രാരാബ്ദങ്ങൾ ആ നടനെ കൂലിപ്പണിക്കാരനാക്കി മാറ്റി… ഇടവേളകളിൽ അടയ്ക്ക പറിയ്ക്കാനും, കാപ്പിക്കുരു പറിയ്ക്കുവാനും പോയി……
ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം ഉടലാഴം എന്ന സിനിമയിലും ചില വെബ് സീരീസുകളിലും വേഷം ലഭിച്ചു.ലഭിച്ച വേഷങ്ങൾ മനോഹരമാക്കിയെങ്കിലും മണി ഇനിയും ശ്രദ്ധിയ്ക്കപ്പെടേണ്ടതുണ്ട്……..
പ്രിവിലേജുകൾ വലിയൊരു പ്രശ്നമാണ്.പ്രിവിലേജുകളില്ലെങ്കിലും മണിയ്ക്ക് അസാമാന്യ കഴിവുണ്ട്. ഈയൊരു ചുറ്റുപാടിൽ നിന്നും മോഹൻലാൽ എന്ന മഹാനടനോടൊപ്പം അഭിനയിക്കുവാനും,സംസ്ഥാന അവാർഡ് നേടുവാനുമുള്ള പ്രാപ്തിയുണ്ടെങ്കിൽ മണിയിൽ പ്രതിഭയുണ്ട്,അതിനുമപ്പുറം അവനിൽ ഒരു പോരാളിയുണ്ട്…..
ആ പോരാളിയ്ക്ക് നിങ്ങളുടെ, നമ്മുടെ പിന്തുണയുടെ ആവശ്യമുണ്ട്.മലയാള സിനിമയിൽ മറ്റൊരു മണി കൂടി വരേണ്ടതുമുണ്ട്.
ഈ പോസ്റ്റ് കാണുന്ന ഓരോരുത്തരും മണിയെ പിന്തുണയ്ക്കേണ്ടതുണ്ട്…….

More in Malayalam

Trending

Recent

To Top