Malayalam
നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മത്സരിച്ചേക്കില്ല; പക്ഷെ; ട്വിസ്റ്റോടെ ട്വിസ്റ്റ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മത്സരിച്ചേക്കില്ല; പക്ഷെ; ട്വിസ്റ്റോടെ ട്വിസ്റ്റ്
ബിജെപി രാജ്യസഭാ എംപിയായ നടന്‍ സുരേഷ് ഗോപി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല. പ്രധാനപ്പെട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്തി താരത്തിനെ മത്സരിപ്പിക്കാനായി പാര്‍ട്ടി ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ ട്വിസ്റ്റ്. മാര്‍ച്ച് അഞ്ചു തൊട്ട് സിനിമാ ഷൂട്ടിങ് തിരക്കിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് സുരേഷ് ഗോപി. അതിനാല്‍ തന്നെ താരത്തിന് പ്രചരണത്തിനും മറ്റും സമയമുണ്ടാകില്ലെന്നാണ് സൂചന. എന്നാല്‍ തിരുവനന്തപുരം ജില്ലയിലെ പ്രധാനമണ്ഡലത്തില്‍ തന്നെ സുരേഷ് ഗോപി മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. ഇക്കാര്യത്തില്‍ അദ്ദേഹത്തിനുമേല്‍ സമ്മര്‍ദ്ദവുണ്ടാകുമെന്നാണ് സൂചന.
എന്നാല്‍ ജോഷി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങിനായി താരം പുറപ്പെടാന്‍ ഒരുങ്ങുകയാണ് എന്നാണ് വിവരം. പാലാ, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്. അങ്ങനെയെങ്കില്‍ താരം മത്സരിക്കാനിടയില്ല. കേന്ദ്രമന്ത്രി വി മുരളീധരന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ എന്നിവര്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന സൂചന ഇരുവരും മത്സരരംഗത്തുണ്ടാകുമെന്നാണ്. അന്തിമ തീരുമാനം കേന്ദ്രതലത്തില്‍ കൈക്കൊള്ളും.
