Social Media
പേര് കൊണ്ട് മുസ്ലിമായതുകൊണ്ട് കാര്യമില്ല, സ്ക്രീനില്‍ തലമറച്ച് അഭിനയിച്ചാല്‍ പോരാ ജീവിതത്തിലും മുസ്ലിം തലമറക്കണം; കമന്റിന് മറുപടിയുമായി നൂറിൻ
പേര് കൊണ്ട് മുസ്ലിമായതുകൊണ്ട് കാര്യമില്ല, സ്ക്രീനില്‍ തലമറച്ച് അഭിനയിച്ചാല്‍ പോരാ ജീവിതത്തിലും മുസ്ലിം തലമറക്കണം; കമന്റിന് മറുപടിയുമായി നൂറിൻ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നൂറിന് ഷെരീഫ്. മലയാളത്തിന് പുറമെ തെലുങ്കിലും ഒരുകൈ നോക്കിയിരിക്കുകയാണ് താരം. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് നൂറിന്. സോഷ്യല്‍ മീഡിയകളിലും നൂറിന് സജീവമാണ്. തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി പങ്കുവെച്ച് നൂറിന് എത്താറുണ്ട്. പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്.
കഴിഞ്ഞ ദിവസം നൂറിന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് തന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ ഒരു കാര്യമായിരുന്നു. സിനിമ ജീവിതത്തിന്റെ തുടക്ക സമയം പൊട്ടി കരയേണ്ടി വന്ന സ്ഥലത്ത് തന്റെ ഹോള്‍ഡിങ്സ് ഉയര്‍ന്നതാണ് താരത്തിന്റെ മനസ് നിറച്ചത്. എന്നാല്‍ ഈ പോസ്റ്റിന് താഴെ ഒരാള്‍ നല്കിയ കമന്റിന് നൂറിന് നല്കിയ മറുപടിയാണ് വൈറലാവുന്നത്.
തന്റെ വലിയ ചിത്രത്തിന് താഴെ നില്ക്കുന്ന വിഡിയോ ആണ് നൂറിന് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. ഈ പടച്ചോന് വലിയൊരു സംഭവാ ! ചില കാര്യങ്ങള്‍ നമ്മള് മറന്നാലും മൂപ്പര് മറക്കൂല. സിനിമ ജീവിതം തുടങ്ങിയ സമയത്തു ഇതേ സ്ഥലത്തു നിന്ന് പൊട്ടിക്കരയേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട് . അതിലേക്കൊന്നും ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല. എല്ലാം നല്ലതിന്. ഇന്നിത് കണ്ടപ്പോള്‍ ഉണ്ടായ സന്തോഷത്തിന്റെ ഒരംശം മാത്രം ഈ വിഡിയോയില്‍ Masha Allah സ്വപ്നം കാണുക ! കട്ടക് അതിനു വേണ്ടി പണി എടുക്കുക . എന്നും ! എന്നെന്നും.- എന്ന കുറിപ്പ് പങ്കുവെച്ചുകൊണ്ട് ആയിരുന്നു നൂറിന് വീഡിയോ പങ്കുവെച്ചത്.
ഇതിന് പിന്നാലെ താരത്തെ വിമര്‍ശിച്ച് ചിലര്‍ കമന്റുകളുമായി എത്തി. പലരും തട്ടം ഇടാത്തതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു കമന്റ്. പേര് കൊണ്ട് മുസ്ലീമായതുകൊണ്ട് കാര്യമില്ല. സ്ക്രീനില്‍ തലമറച്ച് അഭിനയിച്ചാല്‍ പോര ജീവിതത്തിലും മുസ്ലീം തലമറക്കണം എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. തൊട്ടുപിന്നാലെ ഇയാള്‍ക്ക് മറുപടിയുമായി നൂറിന് എത്തി. അങ്ങനെയുള്ള പേജുകള്‍ ഫോളോ ചെയ്ത് കമന്റിട്ടാല്‍ പോരെ ചേട്ടാ? എന്തിനാ വെറുതെ ഇവിടെ ഇങ്ങനെ എന്നാണ് താരം കുറിച്ചത്. ഇതോടെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്.
