Malayalam
നീണ്ട ഇടവേളയ്ക്ക് ശേഷം കാവ്യ സിനിമയിലേക്ക് തിരിച്ചെത്തുന്നു? ആ മറുപടി ഞെട്ടിച്ചു..താരദമ്പതികൾക്കൊപ്പം മഹാലക്ഷ്മി; ചിത്രം വൈറൽ
നീണ്ട ഇടവേളയ്ക്ക് ശേഷം കാവ്യ സിനിമയിലേക്ക് തിരിച്ചെത്തുന്നു? ആ മറുപടി ഞെട്ടിച്ചു..താരദമ്പതികൾക്കൊപ്പം മഹാലക്ഷ്മി; ചിത്രം വൈറൽ
അഭിനയിക്കും മുന്‍പേ താരങ്ങളായി മാറുന്നവരാണ് താരങ്ങളുടെ മക്കളും. ഭാവിയില്‍ ഇവരായിരിക്കും സിനിമയില്‍ തിളങ്ങുന്നതെന്ന വിലയിരുത്തലുകള്‍ തുടക്കം മുതലേ തന്നെ പുറത്തുവരാറുമുണ്ട്. ഇപ്പോൾ ഇതാ ദിലീപിന്റെ കുടുംബസമേതമുള്ള ചിത്രളാണ് തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.
മഹാലക്ഷ്മിയുമെടുത്ത് ദിലീപും പിന്നിലായി കാവ്യ മാധവനുമുള്ള ചിത്രമാണ് വൈറലാകുന്നത്. മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രമായിരുന്നില്ല കഴിഞ്ഞ ദിവസം പുറത്തുവന്നത് . മകളുടെ ചിത്രം പുറത്തുവിടുന്നതിനോട് ദിലീപിന് താല്പര്യമില്ലെന്ന് അടുപ്പമുള്ളവര്‍ പറഞ്ഞിരുന്നു.
മക്കളുടെ കാര്യങ്ങള്‍ നോക്കി കുടുംബത്തിനൊപ്പം കഴിയാനാണ് താല്പര്യം. സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇങ്ങനെയായിരുന്നു കാവ്യ മാധവന് പറഞ്ഞത്.
വിജയദശമി ദിനത്തിലായിരുന്നു മഹാലക്ഷ്മി പിറന്നത്. മീനാക്ഷിയാണ് അനിയത്തിക്കായി പേര് തിരഞ്ഞെടുത്തതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ദിലീപിനേയും കാവ്യ മാധവനേയും പൊതുവേദിയില്‍ കാണാറുണ്ടെങ്കിലും മഹാലക്ഷ്മിയെക്കുറിച്ചാണ് എല്ലാവരും ചോദിക്കാറുള്ളത്. ഒന്നാം പിറന്നാള്‍ ദിനത്തിലായിരുന്നു ദിലീപ് മകളുടെ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഗംഭീരമായി നടത്തിയ പിറന്നാളാഘോഷത്തില്‍ സിനിമയില്‍ നിന്നും നിരവധി പേരാണ് പങ്കെടുത്തത്. ക്യൂട്ട് ചിത്രങ്ങള്‍ കണ്ടതോടെ ആരാധകരും സന്തോഷത്തിലായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും താരപുത്രിയുടെ ഫോട്ടോ കാണാനായതിന്റെ ത്രില്ലിലാണ് ആരാധകര്‍.
മഹാലക്ഷ്മിയെ കണ്ടതോടെ പ്രേക്ഷകരുടെ ചോദ്യം ചേച്ചിയെക്കുറിച്ചായിരുന്നു. കൂട്ടുകാരിയായ ആയിഷ നാദിര്‍ഷയുടെ വിവാഹത്തില്‍ മീനാക്ഷി തിളങ്ങിയിരുന്നു. നമിത പ്രമോദിനൊപ്പം മത്സരിച്ച് ചുവടുവെക്കുന്ന താരപുത്രിയുടെ വീഡിയോ വൈറലായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളും വിശേഷങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതിനിടെ ദിലീപും കാവ്യ മാധവനും ഒരുമിച്ചുള്ള പുതിയ ചിത്രം സോഷ്യല്‍ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു
ക്ഷേത്രസന്ദര്ശത്തിനിടയിലെ ചിത്രങ്ങള്‍ ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായിരുന്നു പുറത്തുവന്നത്. കാവ്യയുടെ നാടായ നീലേശ്വരം മന്ദംപുറത്ത് കാവിലേക്കായിരുന്നു ദിലീപും എത്തിയത്. ദിലീപ് ഷര്‍ട്ടും മുണ്ടും ഉടുത്തും കാവ്യ ചുരുദാര് വേഷത്തിലുമാണ് ചിത്രത്തിലുള്ളത്. വെള്ളിയാഴ്ച രാവിലെയായിരുന്നു ഇരുവരും ക്ഷേത്രസന്ദര്‍ശനം നടത്തിയത്. ഉഷാപൂജ തൊഴുത് ക്ഷേത്രത്തിലുള്ളവരോട് കുശലാന്വേഷണവും നടത്തിയാണ് ഇരുവരും മടങ്ങിയത്.
