Malayalam
ബിഗ് ബോസ് എലിമിനേഷൻ രഹസ്യം ലീക്കായി? ആരൊക്കെ പുറത്തുപോകുമെന്ന് പങ്കുവച്ച് സോഷ്യൽ മീഡിയ !
ബിഗ് ബോസ് എലിമിനേഷൻ രഹസ്യം ലീക്കായി? ആരൊക്കെ പുറത്തുപോകുമെന്ന് പങ്കുവച്ച് സോഷ്യൽ മീഡിയ !
ബിഗ് ബോസിൽ ഇനി പ്രേക്ഷകർ ഉറ്റുനോക്കുന്നത് എലിമിനേഷനാണ്. കഴിഞ്ഞ ആഴ്ചയിലെ പ്രകടനം വിലയിരുത്തിയായിരുന്നു എലിമിനേഷന് നോമിനേഷന് നടത്തിയത്. രണ്ടുപേരെയായിരുന്നു ഒരാള്‍ക്ക് നോമിനേറ്റ് ചെയ്യാനുള്ളത്. കാര്യകാരണ സഹിതമായാണ് മത്സരാര്‍ത്ഥികള്‍ നോമിനേഷന് നടത്തിയത്.
ഭാഗ്യലക്ഷ്മി, കിടിലന്‍ ഫിറോസ്, സായ്കൃഷ്ണ, ലക്ഷ്മി ജയന്, ഋതുമന്ത്ര, സന്ധ്യ മനോജ്, ഡിംപല്‍ ബാല്‍, അഡോണി ഇവരാണ് ആദ്യനോമിനേഷനില് ഇടം നേടിയത്. ഇവരില്‍ ആരാണ് പുറത്താവുന്നതെന്ന ചോദ്യം ബാക്കിവെച്ചായിരുന്നു മോഹന്‍ലാല്‍ മടങ്ങിയത്. ലക്ഷ്മി ജയന്, സന്ധ്യ മനോജ് ഇവരാണ് പുറത്തേക്ക് പോവുന്നതെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുന്നത് .
അകത്തുള്ളവരാണ് നോമിനേഷനില്‍ പേര് പറയുന്നതെങ്കിലും പുറത്തേക്ക് പോവുന്നയാളെ തീരുമാനിക്കുന്നതിന് വേറെയും മാനദണ്ഡങ്ങളുണ്ട്. പ്രേക്ഷകരുടെ അഭിപ്രായത്തിന് പ്രധാന്യമുണ്ട്. പ്രേക്ഷകരുടെ അഭിപ്രായപ്രകാരം ഇന്നയാളാണ് പോവേണ്ടതെന്നാണ് എന്ന് മോഹന്‍ലാലും പറഞ്ഞിരുന്നു. ആരെയാണ് തനിക്കരികിലേക്ക് വിളിക്കുന്നതെന്നുള്ള സസ്പെന്‍സ് പുറത്തുവിടാതെയായിരുന്നു അദ്ദേഹം പോയത്. മൂന്നുപേര്‍ ഒരുമിച്ച് പുറത്തായോ എന്ന ആശങ്കയിലാണ് പ്രേക്ഷകര്‍.
ബിഗ് ബോസിലെ മത്സരാര്‍ത്ഥികളുടെ നിലവിലെ വിവരങ്ങള്‍ കാണിച്ചുള്ള സ്ക്രീന്‍ഷോട്ടുകളാണ് തെളിവായി കാണിക്കുന്നത്. സന്ധ്യ മനോജ്, ലക്ഷ്മി ജയന്, ഋതുമന്ത്ര ഇവര്‍ മൂന്നുപേരും പുറത്തായെന്നാണ് സ്ക്രീന്‍ ഷോട്ടുകളിലുള്ളത്.
ഇത് ശരിയാണോയെന്നുള്ള ചോദ്യങ്ങളുമുയരുന്നുണ്ട് . എലിമിനേഷന് എപ്പിസോഡിന് മുന്‍പ് തന്നെ പുറത്തായവരുടെ വിവരങ്ങള്‍ എങ്ങനെ പുറത്തുവന്നു, പരിപാടിയുടെ ആധികാരികതയേയും വിശ്വാസ്യതയേയും സംശയിക്കാവുന്ന തരത്തിലെ കാര്യങ്ങളാണ് ഇതെന്നുള്ള വിലയിരുത്തലുകളുമുണ്ട്.
സന്ധ്യ മനോജും ലക്ഷ്മി ജയനും പുറത്തായി എന്ന തരത്തിലുള്ള വിവരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഇവരാണോ പോവുന്നതെന്നറിയാനായുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. തനിക്ക് വോട്ടും സപ്പോര്‍ട്ടും ലഭിക്കുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് കഴിഞ്ഞ ദിവസം ലക്ഷ്മി ജയന് പറഞ്ഞിരുന്നു.
ആളുകള്‍ക്ക് തന്നെ അറിയുമോയെന്ന് ആശങ്കയുണ്ടെന്നും ലക്ഷ്മി പറഞ്ഞിരുന്നു. ഇത് വലിയ തെളിവാണെന്നാണ് ഗ്രൂപ്പുകളിലെ ചര്‍ച്ചകളില്‍ പറയുന്നത്. എട്ടു പേരാണ് ഇത്തവണ പുറത്തേക്ക് പോവാനുള്ള പട്ടികയില്‍ ഇടം നേടിയത്. പ്രിയമത്സരാര്ത്ഥികളെ ഷോയില്‍ തന്നെ നിലനിര്‍ത്തുന്നതിനായുള്ള ശ്രമങ്ങളിലായിരുന്നു ആരാധകര്‍. വോട്ടിംഗ് അവസരം പരമാവധി ഉപയോഗിക്കുകയായിരുന്നു. താരങ്ങളുടെ പേരുകളില്‍ ആര്‍മി ഗ്രൂപ്പുകള്‍ സജീവമാണ്.
about bigg boss
