Malayalam
എന്നെ ആർക്കും ഇഷ്ട്ടമല്ല ലാലേട്ടാ! പ്രേക്ഷകരെ സങ്കടപ്പെടുത്തി ലക്ഷ്മി ജയൻ!
എന്നെ ആർക്കും ഇഷ്ട്ടമല്ല ലാലേട്ടാ! പ്രേക്ഷകരെ സങ്കടപ്പെടുത്തി ലക്ഷ്മി ജയൻ!
ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പിൽ സംഭവ ബഹുലമായ നിമിഷങ്ങളാണ് രണ്ടാഴ്ചയിലായി നടന്നുകൊണ്ടിരിക്കുന്നത്. ആദ്യ ആഴ്ച ചെറിയ മുറുമുറുപ്പുകൾ ഉണ്ടായിരുന്നെങ്കിലും എല്ലാവരും ഒത്തൊരുമയോടെ പോയിരുന്നു.
പിന്നീട് വൈൽഡ് കാർഡ് എൻട്രിയിലൂടെ മൂന്ന് മത്സരാർത്ഥികൾ വന്നതോടെ ബിഗ് ബോസ് വീട് ഉണരുകയായിരുന്നു. ഇതിൽ ആദ്യം മുതൽ വീട്ടിൽ ഉണ്ടായിരുന്ന മത്സരാർഥിയാണ് ലക്ഷ്മി ജയൻ. ആദ്യ ദിവസം തൊട്ട് കണ്ണീരും പരാതിയും സ്വയം വിലയിരുത്തലുകളും നടത്തുന്നുണ്ടെങ്കിലും വളരെ ടാലെന്റെടായ മത്സരാർഥിയാണ് ലക്ഷ്മി.
നിലവിൽ ലക്ഷ്മി വളരെ സജീവമായി വരുകയാണ്.. ആദ്യ ആഴ്ചയിൽ നിന്നും വളരെ പെട്ടന്ന് മികച്ച പ്രകടനം കാഴ്ച വെക്കാൻ ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ എപ്പിസോഡിൽ ലാലേട്ടനോട് ലക്ഷ്മി പറയുകയുണ്ടായ ഒരു കാര്യമാണ് പ്രേക്ഷകരെ വേദനിപ്പിച്ചിരിക്കുന്നത്. എന്നെ ആർക്കും ഇഷ്ടപ്പെടില്ല ലാലേട്ടാ അതുകൊണ്ട് ഈ ആഴ്ച ഞാൻ തന്നെ പുറത്തുപോകും.. എന്നാണ് ലക്ഷ്മി പറയുന്നത്. അതോടൊപ്പം ലക്ഷ്മി പിന്നെയും പറയുന്നുണ്ട്, എന്റെ മനസ് പളുങ്കു പോലെയാണ് ലാലേട്ടാ.. പക്ഷെ എന്നെ ആർക്കും ഇഷ്ടപ്പെടില്ല.
ഈ വാക്കുകൾ സൂചിപ്പിക്കുന്നത് ലക്ഷ്മിയുടെ ഉള്ളിലുള്ള ഒരു അപകർശതാ ബോധത്തെയാകാം. കൂടെയുള്ള മറ്റ് മത്സരാർത്ഥികളെ വച്ച് താരതമ്യം ചെയ്യുന്നതിനാലാകാം ഇത്തരത്തിൽ പറഞ്ഞത്. ഏതായാലും പ്രേക്ഷകർക്ക് വിഷമം തോന്നിപ്പിക്കുന്ന വാക്കുകളായിരുന്നു ലക്ഷ്മി പറഞ്ഞത്. മലയാളികൾ കഴിവ് കണ്ട് തന്നെയാണ് ഓരോ മത്സരാർത്ഥികളെയും സപ്പോർട്ട് ചെയ്യുന്നത്.
ഇത്തവണ ബിഗ് ബോസിനുള്ളിൽ നിരവധി പുതുമുഖങ്ങൾ ഉണ്ട്. അതോടൊപ്പം മലയാളികൾക്ക് വളരെ സുപരിചിതമായ താരങ്ങളും ഉണ്ട്. എന്നാൽ ഒറ്റ ആഴ്ചയിൽ തന്നെ എല്ലാ മത്സരാർത്ഥികളും ഒരു പോലെ പ്രേക്ഷകർക്ക് സുപരിചിതമാകുകയായിരുന്നു. അതിൽ ലക്ഷ്മിയോടും പ്രേക്ഷകർക്ക് ഇഷ്ട്ടം ഉണ്ടെന്ന് ഉറപ്പാണ്.
ഈ ആഴ്ച ആര് പുറത്തുപോകുമെന്ന് തീരുമാനമായിട്ടില്ല . ലക്ഷ്മിയാകും എന്ന് പൊതുവെ ഒരു വിലയിരുത്തലുണ്ട്. എന്നാൽ,മുന്നോട്ട് ലക്ഷ്മിക്ക് മത്സരിക്കാൻ സാധ്യതയുണ്ടെങ്കിലും തീർച്ചയായും ലക്ഷ്മിയ്ക്ക് ഇനിയും ധാരാളം കഴിവുകൾ പ്രകടിപ്പിക്കാൻ സാധിക്കുമെന്നതിൽ സംശയമില്ല. നല്ല ജെനുവിൻ മത്സരാർഥിയാണ് ലക്ഷ്മി.
about bigg boss
