Malayalam
പഠിക്കാന്‍ മിടുക്കിയായിട്ടും പരീക്ഷയില്‍ തോറ്റു; കോപ്പിയടിച്ചതിന് മാതാപിതാക്കളെ സ്‌കൂളിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്; തുറന്നു പറഞ്ഞ് അഹാന
പഠിക്കാന്‍ മിടുക്കിയായിട്ടും പരീക്ഷയില്‍ തോറ്റു; കോപ്പിയടിച്ചതിന് മാതാപിതാക്കളെ സ്‌കൂളിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്; തുറന്നു പറഞ്ഞ് അഹാന
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. നടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാനയ്ക്ക് ഇന്ന് ആരാധകര്‍ ഏറെയാണ്. അച്ഛനെ പോലെ തന്നെ തന്റെ പാഷനും അഭിനയമാണെനന്ന് അഹാന വ്യക്തമാക്കിയിരുന്നു. നായികയായി തിളങ്ങി നില്‍ക്കുന്ന അഹാന തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട. പലപ്പോഴും തന്റെ നിലപാടുകള്‍ സോഷ്യല്‍ മീഡിയകളിലൂടെ താരം തുറന്ന് പറയാറുമുണ്ട്. ഇത്തരത്തില്‍ ചിലപ്പോഴൊക്കെ വിമര്‍ശനവും നേരിടേണ്ടതായും വന്നിട്ടുണ്ട്.
ഇപ്പോഴിതാ സഹോദരിമാരെക്കുറിച്ചും സ്‌കൂള്‍ ജീവിതത്തെക്കുറിച്ചും തുറന്നുപറയുകയാണ് താരം. സഹോദരിമാര്‍ നാല് പേരും അടുത്ത സുഹൃത്തുക്കളാണ്. തന്റെ കാര്യങ്ങള്‍ അടുക്കും ചിട്ടയോടെ ചെയ്യുന്ന ആളാണ് ഞാന്‍. വീട്ടില്‍ എല്ലാം അടുക്കും ചിട്ടയേടെ എല്ലാം ഒരുക്കി വയ്ക്കണം. ആ കാര്യത്തില്‍ തനിക്ക് നിര്‍ബന്ധമാണ്.
എന്നാല്‍ സഹോദരിമാര്‍ അങ്ങനെയല്ല. അടുക്കും ചിട്ടയുമില്ലാതെ വലിച്ചിടുന്നത് തനിക്ക് ഇഷ്ടമല്ല. തങ്ങള്‍ തമ്മില്‍ ഏറ്റവും കൂടുതല്‍ അടിയുണ്ടാക്കുന്നത് ഇക്കാര്യത്തിനാണ്. പഠിക്കാന്‍ മിടുക്കിയായിട്ടും ഫിസിക്‌സ് പരീക്ഷയ്ക്ക് ഒരിക്കല്‍ തോറ്റിട്ടുണ്ട്. കൂടാതെ കോപ്പിയടിച്ചതിന് ഒരിക്കല്‍ മാതാപിതാക്കളെ സ്‌കൂളിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്.
പഠിത്തതില്‍ അഹാന മിടുക്കിയായിരുന്നെന്ന് നേരത്തെയുള്ള അഭിമുഖങ്ങളില്‍ അച്ഛനും അമ്മയും സഹോദരിമാരും പറഞ്ഞിരുന്നു. അഹാനയുടെ പുതിയ ചിത്രം നാന്‍സി റാണിയാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അഹാനയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ക്വാറന്റൈന്‍ കാലത്തെ ചിത്രങ്ങളും വീഡിയോകളുമൊക്കെ അഹാന സോഷ്യല്‍ മീഡിയകള്‍ വഴി പങ്കുവെച്ചിരുന്നു.
