Connect with us

മലയാളത്തിലെ പ്രമുഖ സെലിബ്രിറ്റികളടക്കം ആശംസ അറിയിച്ചു; പിറന്നാളിന് വിളിച്ചില്ലേയെന്ന് കമന്റുകൾ; ചിത്രം പുറത്തുവന്നതോടെ

Malayalam

മലയാളത്തിലെ പ്രമുഖ സെലിബ്രിറ്റികളടക്കം ആശംസ അറിയിച്ചു; പിറന്നാളിന് വിളിച്ചില്ലേയെന്ന് കമന്റുകൾ; ചിത്രം പുറത്തുവന്നതോടെ

മലയാളത്തിലെ പ്രമുഖ സെലിബ്രിറ്റികളടക്കം ആശംസ അറിയിച്ചു; പിറന്നാളിന് വിളിച്ചില്ലേയെന്ന് കമന്റുകൾ; ചിത്രം പുറത്തുവന്നതോടെ

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യറുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന മഞ്ജുവിന് ആശംസയുമായി നിരവധി പേരായിരുന്നു എത്തിയത്

പിറന്നാൾ ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞ് മഞ്ജു എത്തിയിരുന്നു. ബൈക്ക് റൈഡിന് ഇടയില്‍ എടുത്ത ഫോട്ടോയ്‌ക്കൊപ്പമാണ് നന്ദിപ്രകാശനം. ഒരു കാടിന് നടുവിലാണെന്ന് തോന്നുന്നു ലൊക്കേഷന്‍. ബൈക്കില്‍ നല്ല സ്‌റ്റൈലില്‍ ചാരി നിന്നും കയറി ഇരുന്നുമൊക്കെയാണ് പോസ്. ഇന്ന് എനിക്ക് സ്‌നേഹവും ആശംസകളും അയയ്ക്കാന്‍ സമയം ചെലവഴിച്ചതിന് എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഓരോ നല്ല മനസ്സിനും സ്‌നേഹം നിറഞ്ഞ നന്ദി- എന്നാണ് മഞ്ജു ചിത്രം പങ്കിട്ട് മഞ്ജു കുറിച്ചത്. തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണ അടക്കം നിരവധി സെലിബ്രിറ്റികളാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്.

അതിനിടെ മീനാക്ഷിയുടെ ചില ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ദിലീപിന്റെ ഫാന്‍സ് പേജിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. മീനൂട്ടിയുടെ ലുക്കിനെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും, ദിലീപിന്റെ കുടുംബത്തെ കുറിച്ചും കുടുംബ സ്‌നേഹത്തെ കുറിച്ചും ഒക്കെ പറയുന്ന കൂട്ടത്തില്‍ ചില നെഗറ്റീവ് ധ്വനിയുടെ കമന്റുകളും പലയിടങ്ങളിലായി പ്രചരിക്കുന്ന ഫോട്ടോയ്ക്ക് താഴെ വരുന്നുണ്ട്. പിറന്നാളായിട്ട് അമ്മയെ വിളിച്ചില്ലേ എന്നാണ് ചിലരുടെ ചോദ്യം. മലയാളത്തിലെ പ്രമുഖ സെലിബ്രിറ്റികളടക്കം, തെന്നിന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ സെലിബ്രിറ്റികള്‍ എല്ലാം മഞ്ജുവിന് ആശംസയുമായി ഇന്‍സ്റ്റഗ്രാമിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും എത്തിയിരുന്നു. എന്നിട്ടും മകള്‍ മീനൂട്ടി വിളിച്ചില്ലേ എന്ന് ചോദിച്ചാണ് കമന്റുകള്‍.

നമിതയുടെ ഷോപ്പ് ഉദ്ഘാടനത്തിന് പോയപ്പോൾ എടുത്ത ഫോട്ടോ ഇപ്പോൾ ആരോ കുത്തിപ്പൊക്കിയിരിക്കുന്നതാണ്. മീനാക്ഷി ആരോടോ ഫോണില്‍ സംസാരിക്കുന്നത് പോലെയാണ് ചിത്രത്തില്‍ കാണുന്നത്. ദിലീപ് ഫാസിന്‍സിന് പുറമെ കാവ്യ മാധവന്‍ ഫാന്‍സും ചിത്രം ഏറ്റെടുത്തതോടെ അത് വൈറലായി.

ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞതിന് ശേഷം, മീനാക്ഷി അച്ഛന്‍ ദിലീപിനൊപ്പം പോന്നതിനെ തുടര്‍ന്ന് പല തരത്തിലുള്ള അഭിപ്രായങ്ങളും ഉണ്ടായിരുന്നു. ആദ്യമൊക്കെ മകളെ ഉപേക്ഷിച്ച പഴി മഞ്ജുവിന്റെ തോളില്‍ കെട്ടിയ ചിലര്‍, പിന്നീട് അമ്മയെ ഉപേക്ഷിച്ചു എന്ന് പറഞ്ഞ് മീനാക്ഷിക്ക് എതിരെ സംസാരിച്ചു. എങ്ങനെ ആയാലും രണ്ടു പേരും ഹാപ്പിയാണ്. അമ്മയുമായുള്ള മീനാക്ഷിയുടെ ബന്ധം ദിലീപ് അറത്തുമാറ്റിയിട്ടൊന്നും ഇല്ല. താത്പര്യമുള്ളപ്പോള്‍ അമ്മയെ കാണാനും സംസാരിക്കാനുമുള്ള പൂര്‍ണ അവകാശവും കൊടുത്തിട്ടുണ്ടത്രെ. മഞ്ജുവിന്റെ അച്ഛന്‍ മരണപ്പെട്ട സമയത്ത് മീനാക്ഷി അമ്മാവന്‍ മധു വാര്യര്‍ക്കൊപ്പം അമ്മയെ കാണാന്‍ വന്ന ചിത്രങ്ങളൊക്കെ നേരത്തെ പുറത്ത് വന്നിരുന്നു.

2015ൽ ദിലീപുമായുള്ള ബന്ധം വേർപ്പെടുത്തി മഞ്ജു സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തി. എന്നാൽ ഏക മകൾ മീനാക്ഷി ഒപ്പമുണ്ടായിരുന്നില്ല. മകളുടെ സംരക്ഷണം ദിലീപിന് നൽകിയാണ് മഞ്ജു ബന്ധം അവസാനിപ്പിച്ചത്. മഞ്ജു-ദിലീപ് ബന്ധം അവസാനിച്ച ശേഷം ഏറ്റവും കൂടുതൽ ആരാധകർ ചർച്ച ചെയ്തിട്ടുള്ളതും ഇപ്പോഴും ചർച്ച ചെയ്യുന്നതുമായ ഒന്നാണ് എന്തുകൊണ്ട് മീനാക്ഷി അമ്മയ്ക്കൊപ്പം പോയില്ല എന്നത്. ആരാധകർ തന്നെ അടുത്തിടെ അതിനുള്ള മറുപടിയും കണ്ടെത്തിയിരുന്നു

ഒരിക്കൽ പോലും മീനാക്ഷി അമ്മയെ കുറിച്ച് സംസാരിക്കുകയോ അമ്മയെ കുറിച്ചുള്ള കുറിപ്പോ ഫോട്ടോയോ പങ്കുവെക്കുയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെയാണ് അമ്മ മഞ്ജുവിൽ നിന്നും എന്തുകൊണ്ടാണ് മീനാക്ഷി ഇത്രത്തോളം അകലം പാലിക്കുന്നത് എന്ന സംശയം ആരാധകരിൽ ഉണ്ടായത്. മഞ്ജുവിനെ മാറ്റി നിർത്തി എന്തുകൊണ്ടാണ് അച്ഛന്റെ കൂടെ മീനാക്ഷി പോയതെന്ന ചോദ്യത്തിന് ആരാധകർ കണ്ടെത്തിയ മറുപടി ഇങ്ങനെയാണ്… ‘അതിന് ഒറ്റ ഉത്തരമെ ഉള്ളൂ മഞ്ജു എന്ന അമ്മ. കാരണം ചെറുപ്പം മുതൽ പദ്മസരോവരം വിട്ടിറങ്ങി പോകുന്നത് വരെ മകളെ നോക്കിയത് മഞ്ജുവാണ്. അന്ന് വരെ അച്ഛനെക്കുറിച്ച് നല്ലതുമാത്രമാണ് ആ അമ്മ മകൾക്ക് പറഞ്ഞ് കൊടുത്തത്.’

‘അച്ഛൻ എങ്ങനെയുള്ള ആളാണ് എന്ന് മറ്റാരേക്കാളും പറഞ്ഞ് നൽകേണ്ടതും അമ്മയാണ്. ഒരു നടി എന്നതിലുപരി വ്യക്തി ജീവിതത്തിൽ പതിനാല് വർഷവും അവർ നല്ലൊരു ഭാര്യ ആയിരുന്നു നല്ലൊരു അമ്മയും. ചെറുപ്പം മുതൽ തന്നെ മീനാക്ഷി കേട്ടുവളർന്നതും അച്ഛനെന്ന ആളെ കുറിച്ചുള്ള നല്ല കാര്യങ്ങളാണ്.’ ‘അതുതന്നെയാകാം മീനാക്ഷി അച്ഛനെ ഒരു സൂപ്പർ ഡാഡായി കാണാനുള്ള കാരണവും’, എന്നാണ് ആരാധകർ പറയുന്നത്. മീനാക്ഷിക്കെന്നും താൻ അച്ഛന്റെ മകളാണെന്ന് പറയാനാണ് ഇഷ്ടം. താനും മകളും തമ്മിലുള്ള ബോണ്ട് എത്രത്തോളം ശക്തമാണെന്നത് ദിലീപ് തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്

എവിടെയും വിവാഹമോചനത്തെ കുറിച്ചോ ദിലീപിനെ കുറിച്ചോ മകളെ കുറിച്ചോ മഞ്ജു സംസാരിച്ചിട്ടില്ല. അന്നും ഇന്നും തന്റെ സ്വകാര്യതകൾക്ക് വളരെ ഏറെ പ്രാധാന്യം നൽകുന്നയാളാണ് മഞ്ജു. ആദ്യ വിവാഹ ബന്ധം തകർന്ന ശേഷം 2016ലാണ് നടി കാവ്യ മാധവനെ ദിലീപ് വിവാഹം ചെയ്തത്. കാവ്യയുമായുള്ള ബന്ധത്തിൽ ഒരു മകൾ കൂടി ദിലീപിനുണ്ട്.

More in Malayalam

Trending

Recent

To Top