Malayalam
ആദ്യ എലിമിനേഷൻ ബിഗ് ബോസില്‍ നിന്നും ആ മത്സരാര്‍ഥി പുറത്തേക്ക് ! ഞെട്ടിത്തരിച്ച് മത്സരാർത്ഥികൾ…. കണ്ണീരോടെ യാത്രയയപ്പ്… ഇത്രയും പ്രതീക്ഷിച്ചില്ല
ആദ്യ എലിമിനേഷൻ ബിഗ് ബോസില്‍ നിന്നും ആ മത്സരാര്‍ഥി പുറത്തേക്ക് ! ഞെട്ടിത്തരിച്ച് മത്സരാർത്ഥികൾ…. കണ്ണീരോടെ യാത്രയയപ്പ്… ഇത്രയും പ്രതീക്ഷിച്ചില്ല
ബിഗ് ബോസ് ഷോ പ്രതീക്ഷകള്‍ക്കും അപ്പുറം ട്വിസ്റ്റുകളുമായി മുന്നേറുകയാണ്. വളരെ കുറച്ച് ദിവസങ്ങള്‍ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കാന്‍ പലര്‍ക്കും സാധിച്ചിരുന്നു. എന്നാല്‍ ആദ്യ എലിമിനേഷിലൂടെ പുറത്തേക്ക് പോവുന്നത് ആരാണെന്ന് അറിയാന്‍ വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും. പ്രേക്ഷകരുടെ വോട്ടിന് അനുസരിച്ചാണ് ഒരു മത്സരാര്‍ഥിയെ എലിമിനേറ്റ് ചെയ്യുക.
അവതാരകനനെന്ന നിലയില്‍ ഇത് തന്റെ ദൗത്യമാണെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ പുറത്തേക്ക് പോവാനുള്ളയാളെ വിളിക്കാറുള്ളത്. സായിയുടെ പിറന്നാളായതിനാല്‍ എലിമിനേഷനിലൂടെ പുറത്തേക്ക് പോവുന്നയാളെ അടുത്ത ദിവസം തീരുമാനിക്കാമെന്ന് പറഞ്ഞായിരുന്നു മോഹന്‍ലാല്‍ പോയത്.
ഈ ആഴ്ച നോമിനേഷനിലുള്ള മത്സരാര്‍ഥികളെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയിരിക്കുകയാണ് അവതാരകന്. എട്ട് പേരാണുള്ളത്. ആര്‍ക്കെങ്കിലും പുറത്ത് പോകുന്നത് താനാണെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഓരോരുത്തരും മറുപടി പറഞ്ഞിരുന്നു.
ആരുമാകാമെന്ന് ഡിംപല്‍ പറയുമ്പോള്‍ ഇവിടെ നില്ക്കാന് ആണെങ്കിലും പുറത്ത് പോകാന്‍ ആണെങ്കിലും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് അഡോണി പറയുന്നു. ഇവിടെ നിന്നും ഒരുപാട് മെമ്മറീസ് കിട്ടിയെന്ന് സന്ധ്യ പറയുന്നു. നമ്മള് ഇവിടെ ചെയ്യുന്നത് പുറത്ത് എങ്ങനെയാണ് ആള്ക്കാര് സ്വീകരിക്കുന്നതെന്ന് അറിയില്ലെന്നായിരുന്നു സായി വിഷ്ണുവിന്റെ പ്രതികരണം.
അതിനിടെ ലക്ഷ്മിയായിരിക്കും പുറത്തേക്ക് പോവുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്. താനായിരിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ലക്ഷ്മിയും പറഞ്ഞത്. വര്‍ഷങ്ങളായി ടെലിവിഷനിലും സ്റ്റേജ് പരിപാടികളിലുമൊക്കെയായി സജീവമാണെങ്കിലും പ്രേക്ഷകര്‍ എങ്ങനെയാണ് തന്നെ കാണുന്നതെന്ന് അറിയില്ല. അത്രയധികം പിന്തുണ ലഭിക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നുമായിരുന്നു താരം മോഹന്‍ലാലിനോട് പറഞ്ഞത്. ലക്ഷ്മിയെ തന്നെ വിളിച്ചോളൂയെന്നുള്ള കമന്റുകളാണ് പ്രമോ വീഡിയോയ്ക്ക് കീഴിലുള്ളത്.
ഒരാളാകാം, ഒന്നില്ക്കൂടുതലാവാം, നമുക്ക് കാണാമെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. എനിക്ക് പേടിയാണ് ഇത് ഞാനും തുറന്ന് നോക്കിയിട്ടില്ല. പ്രേക്ഷകരാണ് പുറത്തേക്ക് പോവുന്നയാളെ തീരുമാനിച്ചിട്ടുള്ളത്. ഇദ്ദേഹത്തിന് എന്റടുത്തേക്ക് വരാമെന്ന് പറഞ്ഞതോടെ എല്ലാവരും ഞെട്ടുന്നതും വീഡിയോയില്‍ കാണാം. പുറത്തേക്ക് പോവുന്നയാളെ എല്ലാവരും ചേര്‍ന്നാണ് യാത്രയാക്കിയത്. ആരാണ് പുറത്തായതെന്ന ചോദ്യം ബാക്കിവെച്ചാണ് പ്രമോ വീഡിയോ അവസാനിക്കുന്നത്. ഞായറാഴ്ച രാത്രി 9നാണ് ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ പുതിയ രണ്ട് അംഗങ്ങൾ കൂടി ബിഗ് ബേസ് ഹൗസിലേയ്ക്ക് എത്തിയിരിക്കുകയാണ്. മോഡലും പിജി വിദ്യാര്‍ഥിനിയുമായ എയ്ഞ്ചല്‍ തോമസും നടിയും നര്‍ത്തകിയും അവതാരകയുമായ രമ്യ പണിക്കറുമാണ് ഈ ആഴ്ചവൈൽഡ് കാൽഡ് എൻട്രിയിലൂടെ ബിഗ് ബോസ് ഹൗസിലെത്തിയത്.
എയ്ഞ്ചല്‍ തോമസ് പ്രേക്ഷകർക്ക് പുതുമുഖമാണെങ്കിലും രമ്യ പണിക്കർ മലായാളികൾക്ക് പുതുമുഖമല്ല.
ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തിലൂടെയാണ് രമ്യ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. ചിത്രത്തിൽ ജോളി മിസ് എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ഒരു കഥാപാത്രമായിരുന്നു ഇത്. അഭിനേത്രി എന്നതിൽ ഉപരി നർത്തകിയും അവതാരകയുമാണ് രമ്യ.18ാംമത്തെ മത്സരാർഥിയായിട്ടാണ് ബിഗ് ബോസ് ഹൗസിൽ എത്തുന്നത്.
