Connect with us

ഞങ്ങളുടെ ലിറ്റിൽ ഹ്യൂമനെ കുറിച്ചോർത്ത് അഭിമാനം കൊള്ളുന്നു… നീ എന്നും ഞങ്ങളുടെ സൺഷൈനാണ്; മകൾക്ക് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്

Malayalam

മകൾക്ക് ജന്മദിനാശംസകൾ നേർന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ.

“ഞങ്ങളുടെ ബേബി ഗേളിന് ജന്മദിനാശംസകൾ, 9 വർഷങ്ങൾ, അമ്മയെയും ദാദയെയും കുട്ടികളാണെന്നും, നീ ഞങ്ങളുടെ രക്ഷിതാവാണെന്നും തോന്നിച്ച നിരവധി നിമിഷങ്ങൾ… ചുറ്റുമുള്ളവരോട് നീ കാണിക്കുന്ന അനുകമ്പയും, സ്നേഹവും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. അവിശ്വസിനീയമായ ഞങ്ങളുടെ ലിറ്റിൽ ഹ്യൂമനെ കുറിച്ചോർത്ത് ഞങ്ങൾ അഭിമാനം കൊള്ളുന്നു. നീ എന്നും ഞങ്ങളുടെ സൺഷൈനാണ്.” എന്ന കുറിപ്പോടെ പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ജനിച്ച അന്നുമുതൽ ആരാധകർക്ക് പ്രിയങ്കരിയാണ് പൃഥ്വിരാജ്- സുപ്രിയ ദമ്പതികളുടെ മകൾ അലംകൃത. മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് മുഖം കാണുന്ന കുട്ടിയുടെ ചിത്രങ്ങൾ അധികമൊന്നും സോഷ്യൽ മീഡിയയിൽ രണ്ടുപേരും പങ്കുവെക്കാറില്ല.അടുത്തിടെ ഓണത്തിന് അലംകൃതയുടെ പുതിയ ചിത്രം പുറത്തുവന്നിരുന്നു.

എഴുത്തിൽ മിടുക്കിയായ അല്ലിയുടെ കുട്ടി കവിതകൾ സുപ്രിയ മുൻപ് ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. അടുത്തിടെ ക്രിസ്മസ് ദിനത്തിൽ അല്ലിയുടെ കവിതകളുടെ സമാഹാരം പൃഥ്വിയും സുപ്രിയയും സമ്മാനമായി നൽകിയിരുന്നു. ‘ദി ബുക്ക് ഓഫ് എന്‍ചാന്റിങ് പോംസ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം സുപ്രിയയുടെ പിതാവിനുള്ള സമർപ്പണമായിരുന്നു. അല്ലിക്ക് പിതാവിനോടുള്ള അടുപ്പമാണ് ഇതിന് പിന്നിലെന്നും വൈകാരികമായ കുറിപ്പിലൂടെ സുപ്രിയ അറിയിച്ചിരുന്നു.

More in Malayalam

Trending