Malayalam
കറുത്ത സാരി, നെറ്റിയില്‍ ചന്ദനക്കുറി, തലയിൽ മുല്ലപ്പൂവ് ചൂടി കാവ്യ; പുത്തൻ ചിത്രം വൈറൽ
കറുത്ത സാരി, നെറ്റിയില്‍ ചന്ദനക്കുറി, തലയിൽ മുല്ലപ്പൂവ് ചൂടി കാവ്യ; പുത്തൻ ചിത്രം വൈറൽ
കേസുകളും വിവാദങ്ങളും കാരണം സാമൂഹ്യ മാധ്യമങ്ങളിൽ നിന്നടക്കം മാറി നിൽക്കുകയായിരുന്നു ദിലീപും കുടുംബവും. ഇന്നിപ്പോൾ വീണ്ടും എല്ലായിടത്തും സജീവമായിരിക്കുകയാണ് താര കുടുംബം. കാവ്യ അടുത്തിടെയാണ് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. പിന്നാലെ ദിലീപിനൊപ്പമുള്ള ഒരു പഴയ ചിത്രവും കാവ്യ പോസ്റ്റ് ചെയ്തു. ഓണത്തിന് ദിലീപിന്റെയും കാവ്യയുടെയും പ്രൊഫൈലിൽ പ്രത്യക്ഷപ്പെട്ട ഓണാശംസകൾ നേരുന്ന വീഡിയോയും ശ്രദ്ധനേടി.
ഇപ്പോൾ പൊതു ഇടങ്ങളിലും കാവ്യ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ വൈറലാവുന്നത് മനോഹരമായ ഒരു ചിത്രമാണ്. കാവ്യ മുന്‍പൊന്നുമില്ലാത്ത അത്രയും സുന്ദരിയായിട്ടാണ് ഫോട്ടോയില്‍ കാണുന്നത്. ഫാന്‍ പേജുകളിലൂടെ പുറത്തുവന്ന ഫോട്ടോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. കറുത്ത സാരിയുടുത്ത്, നെറ്റിയില്‍ തന്ദനക്കുറിയൊക്കെ തൊട്ട് മൂല്ലപ്പൂവൊക്കെ ചൂടി ദിലീപിനോട് ചേര്‍ന്നു നില്‍ക്കുന്ന ഫോട്ടോ ആണ് വൈറലാവുന്നത്. വലിയ ജിമിക്ക് കമ്മലും കാവ്യയുടെ ആ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്നു. ഈ ലുക്കില്‍ കാവ്യയെ കണ്ടാല്‍ മീശ മാധവന്‍ സിനിമയിലെ ‘കരമിഴിക്കുരുവിയെ കണ്ടില്ല’ എന്ന പാട്ടാണ് ഓര്‍മവരുന്നത് എന്നാണ് ചിലരുടെ കമന്റുകള്‍. കാവ്യ ഇപ്പോഴും ആ പഴയ പ്രണയ നായികയായി തന്നെ തിളങ്ങുകയാണല്ലോ എന്ന് പറഞ്ഞ് വരുന്നവരുമുണ്ട്.
ഇൻസ്റ്റാഗ്രാമിൽ ഏകദേശം അമ്പതിനായിരം പേരാണ് കാവ്യയെ ഫോളോ ചെയ്യുന്നത്. ദിലീപിനെയും മീനാക്ഷിയേയും അല്ലാതെ മറ്റാരെയും കാവ്യ തിരികെ ഫോളോ ചെയ്യുന്നില്ല. ദിലീപുമായുള്ള വിവാഹശേഷം വലിയ രീതിയിലുള്ള സൈബർ അറ്റാക്കാണ് കാവ്യക്ക് നേരിടേണ്ടി വന്നത്. അതിനുശേഷമാണ് കാവ്യ മാധ്യമങ്ങളിൽ നിന്നെല്ലാം അകന്നത്. ഇൻസ്റ്റാഗ്രാമിൽ സജീവമായെങ്കിലും കമന്റ് ബോക്സ് പൂട്ടിവെച്ചാണ് കാവ്യ ഓരോന്നും പോസ്റ്റ് ചെയ്യുന്നത്. ദിലീപിനെ കെട്ടിയാല്‍ കാവ്യ പുറം ലോകം കാണില്ല, വീട്ടിനുള്ളില്‍ തളയ്ക്കപ്പെടും എന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടെയാണ് സോഷ്യല്‍ മീഡിയയിലെ ഈ സജീവ സാന്നിധ്യം.
