Malayalam
കഴിഞ്ഞ ബര്‍ത്ത് ഡേയ്ക്ക് ആദ്യം വിഷ് ചെയ്ത എഏട്ടന്‍ സ്വര്‍ഗത്തിലിരുന്ന് ഇന്ന് എനിക്ക് വിഷ് ചെയ്തുകാണും; രേണു
കഴിഞ്ഞ ബര്‍ത്ത് ഡേയ്ക്ക് ആദ്യം വിഷ് ചെയ്ത എഏട്ടന്‍ സ്വര്‍ഗത്തിലിരുന്ന് ഇന്ന് എനിക്ക് വിഷ് ചെയ്തുകാണും; രേണു
കൊല്ലം സുധിയുടെ അപ്രതീക്ഷിത വേര്‍പാട് ഇനിയും പലർക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. സുധിച്ചേട്ടന്‍ ഷൂട്ടിന് പോയെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നായിരുന്നു സഹപ്രവര്‍ത്തകര്‍ പറഞ്ഞത്.
സുധിയുടെ ഭാര്യ രേണു സോഷ്യല്‍മീഡിയയില്‍ സജീവമാണ്. സുധിയെക്കുറിച്ചുള്ള ഓര്‍മ്മകളും, ഒന്നിച്ചുള്ള സന്തോഷനിമിഷങ്ങളുമെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെയായി രേണു പങ്കിടാറുണ്ട്. ഇപ്പോഴിതാ തന്റെ പിറന്നാള്‍ ദിനത്തില്‍ രേണു പങ്കിട്ട കുറിപ്പ് വേദനിപ്പിക്കുകയാണ്
താങ്ക് ഗോഡ്, ഒരുവര്‍ഷം കൂടി തന്നതിന്. കഴിഞ്ഞ ബര്‍ത്ത് ഡേയ്ക്ക് ആദ്യം വിഷ് ചെയ്ത എന്റെ ഏട്ടന്‍ സ്വര്‍ഗത്തിലിരുന്ന് ഇന്ന് എനിക്ക് വിഷ് ചെയ്തുകാണുമെന്നായിരുന്നു രേണു കുറിച്ചത്.
വിശേഷ ദിനങ്ങളിലെല്ലാം സുധിയെക്കുറിച്ച് പറഞ്ഞ് രേണു എത്താറുണ്ട്. ഇത്തവണത്തെ ഓണം നമുക്ക് കളറാക്കണമെന്ന് പറഞ്ഞ് പോയതല്ലേയെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുന്‍പ് രേണു കുറിച്ചത്. പ്രണയവിവാഹത്തിലൂടെയാണ് രേണുവും സുധിയും ഒന്നിച്ചത്.
