Malayalam
‘പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍’; മെഗാസ്റ്റാറിന് ആശംസകളുമായി മുഖ്യമന്ത്രി
‘പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍’; മെഗാസ്റ്റാറിന് ആശംസകളുമായി മുഖ്യമന്ത്രി
മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയ്ക്ക് പിറന്നാളാശംസയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍’ എന്നാണ് പിണറായി വിജയന്‍ താരത്തോടൊപ്പമുളള ചിത്രം പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സിനിമസാസ്‌കാരിക മേഖലയില്‍ നിന്നും നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ചെത്തുന്നത്.
കഴിഞ്ഞ ദിവസം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ടൂഷെ എന്ന കായിക ഇനത്തിന്റെ വേഷത്തിലുള്ള ലുക്കായിരുന്നു താരത്തിന്റേത്. പ്രായം ശരീരത്തെയും മനസിനെയും തളര്‍ത്താത്ത നടനാണ് മമ്മൂട്ടി. പ്രായത്തെ അഭിനയം കൊണ്ടും അര്‍പ്പണ ബോധം കൊണ്ടും പടിക്കു പുറത്തു നിര്‍ത്തിയിരിക്കുകയാണ് അദ്ദേഹമെന്ന് പറയാം.
അതേസമയം, താരത്തിന് ജന്മാദിനാശംസയറിയിക്കാന്‍ നിരവധി പേരാണ് മമ്മൂട്ടിയുടെ വീടിന് മുന്നില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ തടിച്ചുകൂടിയത്. ബാല്‍ക്കണിയിലെത്തിയ മമ്മൂട്ടി ആരാധകരുടെ ആശംസ ഏറ്റുവാങ്ങി അഭിവാദ്യം ചെയ്യുകയും ചെയ്തു.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള മമ്മൂട്ടി ഫാന്‍സ് അം?ഗങ്ങള്‍ ഉള്‍പ്പടെയുള്ളവരാണ് തടിച്ച് കൂടിയത്. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിലാണ് താരമെത്തിയതെങ്കിലും ആരാധകരെ കാണാന്‍ മമ്മൂട്ടിയ്‌ക്കൊപ്പം ദുല്‍ഖറുമെത്തി.
അതേസമയം, താന്‍ ആകാന്‍ ആഗ്രഹിച്ച മനുഷ്യനും നടനും നിങ്ങളായിരുന്നുവെന്നാണ് മമ്മൂട്ടിയ്ക്ക് ആശംസയായി ദുല്‍ഖര്‍ പറയുന്നത്. ‘കുട്ടി ആയിരുന്നപ്പോള്‍ ഞാന്‍ ആകാന്‍ ആഗ്രഹിച്ച മനുഷ്യനായിരുന്നു നിങ്ങള്‍. ഞാന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ ഞാന്‍ ആകാന്‍ ആഗ്രഹിച്ച നടന്‍ നിങ്ങളായിരുന്നു. ഞാന്‍ ഒരു പിതാവായപ്പോള്‍ ഞാന്‍ ആകാന്‍ ആഗ്രഹിച്ചതെല്ലാം നിങ്ങളായിരുന്നു.
ഒരിക്കല്‍ ഞാന്‍ താങ്കളുടെ പാതിയെങ്കിലും ആകുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. നിങ്ങള്‍ക്ക് കഴിയുന്ന വിധത്തില്‍ ലോകത്തെ വിസ്മയിപ്പിക്കുകയും വിനോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത് തുടരുക’, എന്നാണ് ദുല്‍ഖര്‍ കുറിച്ചത്. മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകളും താരം പങ്കുവച്ചിട്ടുണ്ട്.