Malayalam
പിറന്നാൾ ദിനം വിങ്ങിപ്പൊട്ടി സായി വിഷ്ണു! ആശംസകളുമായി കുടുംബം !
പിറന്നാൾ ദിനം വിങ്ങിപ്പൊട്ടി സായി വിഷ്ണു! ആശംസകളുമായി കുടുംബം !
ബിഗ് ബോസ് രണ്ടാം വാരം പിന്നിടുമ്പോൾ സന്തോഷത്തിന്റെയും കണ്ണീരിന്റെയും ദിവസമായിരിക്കുകയാണ്. ഒരു വീട്ടിനുള്ളിൽ ഒരു ബന്ധവും ഇല്ലാത്ത വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും വ്യത്യസ്ത സ്വഭാവങ്ങളുമായി എത്തുന്ന മത്സരാർത്ഥികളാണ് പ്രിയപ്പെട്ടവരുമായി ഒരു തരത്തിലും ബന്ധപ്പെടാനാവാതെ നിൽക്കുന്നതാണ് ബിഗ് ബോസിനുള്ളിലെ വലിയ കടമ്പ.
എന്നാല്‍ പിറന്നാള്‍ പോലെയുള്ള ചില വിശേഷദിവസങ്ങളില്‍ ബിഗ് ബോസ് പ്രിയപ്പെട്ടവരുടെ വീഡിയോ ആശംസകളൊക്കെ ഹൗസിലേക്ക് എത്തിക്കാറുണ്ട്. അത്തരത്തില്‍ ഒരു പിറന്നാള്‍ ആശംസ ഇന്നലത്തെ എപ്പിസോഡിലും ഉണ്ടായിരുന്നു. സായ് വിഷ്‍ണുവിന്‍റെ പിറന്നാള്‍ ദിവസമായിരുന്നു ഇന്നലെ.
സന്ധ്യയ്ക്കു ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം മുറ്റത്തു നിന്ന് ഒരു കഥ പറയാന്‍ തുടങ്ങുകയായിരുന്നു സായ് വിഷ്‍ണു. പെട്ടെന്ന് മൈക്കിലൂടെ സായ്‍യുടെ സഹോദരിയുടെ പിറന്നാളാശംസയുടെ ശബ്ദം എത്തുകയായിരുന്നു. വീഡിയോ പ്ലേ ചെയ്യുന്നുണ്ടോയെന്ന് സുഹൃത്തുക്കളില്‍ ചിലര്‍ തിരക്കിട്ട് ഓടിപ്പോയി നോക്കുകയും ചെയ്തു.
എല്‍ഇഡി ടിവിയില്‍ വീഡിയോയോടുകൂടിയായിരുന്നു സന്ദേശം പ്ലെ ചെയ്തത്. സഹോദരിക്കു പിന്നാലെ സായ്‍യുടെ അച്ഛനമ്മമാരുടെയും ആശംസകളുമായി എത്തി. എന്നാല്‍ സായ് ഓടിയെത്തിയപ്പോഴേക്കും ഷോര്‍ട്ട് വീഡിയോ അവസാനിച്ചിരുന്നു. എന്നാല്‍ ഒരു തവണകൂടി ബിഗ് ബോസ് വീഡിയോ പ്ലേ ചെയ്തു. പ്രിയപ്പെട്ടവരെ അപ്രതീക്ഷിതമായി കണ്ട നിമിഷത്തെ കരച്ചിലോടെയാണ് സായ് സ്വീകരിച്ചത്. എന്നാല്‍ സുഹൃത്തുക്കള്‍ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
അപ്പോഴേക്കും ഹൗസില്‍ സ്റ്റോര്‍ റീമിലെ അലാം മുഴങ്ങി. സായ് വിഷ്‍ണുവിനുള്ള പിറന്നാള്‍ കേക്ക് എത്തിയതിന്‍റെ സൂചനയായിരുന്നു അത്. തുടര്‍ന്ന് സുഹൃത്തുക്കളുടെ ആശംസകള്‍ക്കിടയില്‍ നിന്ന് കേക്ക് മുറിച്ചാണ് സായ് പിറന്നാളാഘോഷം അവസാനിപ്പിച്ചത്. പൊതുവിൽ വീട്ടുകാരോട് വളരെ ഇഷ്ടവും ബിഗ് ബോസിൽ എത്തിയത് മുതൽ വീട്ടിലെ അവസ്ഥ ഓർത്ത് വിഷമിക്കുന്നതുമായ മത്സരാർഥിയാണ് സായി. ആദ്യ ആഴ്ചയിൽ മോഹൻലാൽ ഉൾപ്പെടെ സായിയെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പ്രേക്ഷകരും ഇത്‌പോലെ ഒരു നിമിഷം ആഗ്രഹിച്ചിരുന്നു.
about bigg boss