Malayalam
നിന്റെ പ്രണയത്തിന് നന്ദി, ജീവിതത്തിന് നന്ദി, നമ്മുടെ 9 വർഷങ്ങൾ; ഒൻപതാം വിവാഹവാർഷികം ആഘോഷിച്ച് താരദമ്പതികൾ
നിന്റെ പ്രണയത്തിന് നന്ദി, ജീവിതത്തിന് നന്ദി, നമ്മുടെ 9 വർഷങ്ങൾ; ഒൻപതാം വിവാഹവാർഷികം ആഘോഷിച്ച് താരദമ്പതികൾ

ഒൻപതാം വിവാഹവാർഷികം ആഘോഷിച്ച് താരദമ്പതികൾ ഫഹദ് ഫാസിലും നസ്രിയയും. ‘‘നിന്റെ പ്രണയത്തിന് നന്ദി, ജീവിതത്തിന് നന്ദി, നമ്മുടെ 9 വർഷങ്ങൾ’’.- ഇതായിരുന്നു ചിത്രം പങ്കുവെച്ച് ഫഹദ് കുറിച്ചത്
പുഴയോരത്ത് കാഴ്ചകൾ ആസ്വദിക്കുന്ന ഫഹദിനേയും നസ്രിയയെയുമാണ് ചിത്രത്തിൽ കാണുന്നത്. സംവിധായകൻ അമൽ നീരദാണ് ചിത്രം പകർത്തിയത്. നിരവധി പേരാണ് താരജോഡികൾക്ക് ആശംസകളുമായി എത്തുന്നത്.
ഫഹദിന്റെ സഹോദരന് ഫർഹാൻ ഫാസില്‍ എടുത്തൊരു ചിത്രം പങ്കുവച്ചായിരുന്നു നസ്രിയ വിവാഹവാർഷികാഘോഷ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
2014 ലായിരുന്നു ഫഹദ് ഫാസിലിന്റെയും നസ്റിയ നസീമിന്റെയും വിവാഹം. ‘ബാംഗ്ലൂര്‍ ഡെയ്സ്’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചുണ്ടായ ഇരുവരുടെയും അടുപ്പമാണ് പ്രണയത്തിലും പിന്നീട് വിവാഹത്തിലുമെത്തിച്ചത്. പല അഭിമുഖങ്ങളിലും ഫഹദ് നസ്റിയയെ കുറിച്ച് വാചാലനാവാറുണ്ട്. നസ്റിയ ജീവിതത്തിലേക്ക് വന്നതിന് ശേഷം അടുക്കും ചിട്ടയുമുണ്ടായി, എല്ലാ കാര്യങ്ങളും കൃത്യമായി നോക്കുന്നതും ചെയ്യുന്നതും നസ്റിയയാണെന്നൊക്കെയാണ് ഫഹദ് പറയുന്നത്
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...