Connect with us

പ്രിയയെ നെഞ്ചോട് ചേർത്തുനിർത്തി ഗോപി സുന്ദർ! ആ സുന്ദരിയെ തപ്പി സോഷ്യൽ മീഡിയ

Malayalam

പ്രിയയെ നെഞ്ചോട് ചേർത്തുനിർത്തി ഗോപി സുന്ദർ! ആ സുന്ദരിയെ തപ്പി സോഷ്യൽ മീഡിയ

പ്രിയയെ നെഞ്ചോട് ചേർത്തുനിർത്തി ഗോപി സുന്ദർ! ആ സുന്ദരിയെ തപ്പി സോഷ്യൽ മീഡിയ

ഗോപി സുന്ദറിന്റെയും അമ്രതയുടെയും വ്യക്തിജീവിതം വാർത്തകളിൽ നിറയാറുണ്ട് . അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഇവരെപ്പോലെ ചർച്ചയായ താരങ്ങൾ ചുരുക്കമാണ്. ബാലയുമായുള്ള വിവാഹം, വിവാഹമോചനം തുടങ്ങിയ കാരണങ്ങളാൽ അമ‍ൃതയുടെ വ്യക്തിജീവിതം നേരത്തെ തന്നെ ചർച്ചയായതാണ്. മറുവശത്ത് പരാജയപ്പെട്ട വിവാഹബന്ധം, ഗായിക അഭയ ഹിരൺ മയിയുമായുള്ള ബന്ധവും പിരിയലും തുടങ്ങിയ കാരണങ്ങളാൽ ഗോപി സുന്ദറും വാർത്താ പ്രാധാന്യം നേടി.

അമൃതയും ഗോപി സുന്ദറും ഒന്നിച്ചതോടെ ഗോസിപ്പുകളുടെ ആക്കവും കൂടി. അടുത്തിടെ രണ്ട് പേരും വേർപിരിഞ്ഞെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതോടെയാണ് ഗോസിപ്പുകൾ വന്നത്. എന്നാൽ ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ച് ഗോപി സുന്ദർ അഭ്യൂഹങ്ങൾ അവസാനിപ്പിച്ചു. രണ്ട് പേരും പരസ്പരം വീണ്ടും ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുകയും ചെയ്തു.

അമൃതയുടെ 33ാം ജന്മദിനത്തിൽ സോഷ്യൽ മീഡിയയിലൂടെ സഹോദരി അഭിരാമി സുരേഷ് ഉൾപ്പെടെ ആശംസകൾ അറിയിച്ചെങ്കിലും ഗോപി സുന്ദർ ഇ ആശംസകൾ അറിയിച്ചിട്ടില്ല. ഗോസിപ്പുകൾ തടയാൻ മാത്രമുള്ള മാർഗമായിരുന്നോ ഇതെന്നായിരുന്നു ആരാധകർ ചോദിച്ചത്.

ഗോപിക്ക് ഒപ്പം എത്തിയ പ്രിയ നായരേ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഒരുകൂട്ടം ആളുകൾ ചർച്ച ചെയ്യുന്നത്

പ്രിയയെ നെഞ്ചോട് ചേർത്തുനിർത്തിയ ഗോപി സുന്ദറിന്റെ ചിത്രം പ്രിയ നായർ പങ്കിട്ടതോടെയാണ് പുത്തൻ പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ആരാണ് ആ സുന്ദരി എന്നറിയാൻ ആയിരുന്നു കൂടുതൽ ആളുകൾക്കും താത്പര്യം., ഇടക്ക് ഉസ്താദ് ഹോട്ടലിൽ എത്തിയ ചിത്രവും പ്രിയയെ ടാഗ് ചെയ്തുകൊണ്ട് ഗോപി പങ്കിട്ടിരുന്നു. ചിത്രം വൈറലായതോടെ കമന്റുകളുടെ എണ്ണവും കൂടി. പ്രിയ ആർട്ടിസ്റ്റാണ് എന്ന് ഏറ്റവും ഒടുവിൽ സോഷ്യൽ മീഡിയ കണ്ടെത്തി. എന്നാൽ ഗോപി സുന്ദർ ഡേറ്റിങ്ങിൽ ആണെന്ന തരത്തിലുള്ള പ്രചാരണം ശരിവയ്ക്കുന്ന ഒന്നും അവരുടെ പ്രൊഫൈലിൽ ഇല്ലതാനും. പതിനൊന്ന് ആഴ്ചകൾക്ക് മുൻപുള്ള ഒരു ചിത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടതും. Happy 16 ഗോപ്സ് എന്നാണ് ഗോപി സുന്ദറിന്റെ പിറന്നാളിന് പ്രിയ കുറിച്ചത്.

കഴിഞ്ഞ വർഷം അമൃതയുടെ പിറന്നാൾ ദിനത്തിൽ ഗോപി സുന്ദർ ഫോട്ടോ പങ്കുവെച്ച് ആശംസകൾ അറിയിച്ചിരുന്നു. എന്നാൽ ഇത്തവണ താരം മൗനത്തിലായിരുന്നു. മുമ്പത്തെ പോലെ അമൃതയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ഗോപി സുന്ദർ ഇപ്പോൾ പങ്കുവെക്കാറുമില്ല. ഇതാണ് ആരാധകരിൽ സംശയത്തിന് കാരണമായത്. ‌ അമൃതയും ഗോപി സുന്ദറും ഒരുമിച്ചുള്ള ചിത്രങ്ങൾ സഹോദരി അഭിരാമിയും സ്റ്റോറികളിൽ പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോൾ അതും നിലച്ചു. പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ട് പങ്കുവെച്ച കുറിപ്പിൽ അമൃതയ്ക്ക് അഭിരാമി പ്രചോദനം നൽകുന്നുണ്ട്.

കുറച്ച് നാൾ മുമ്പ് ഗോപി സുന്ദറിന്റെ പിറന്നാൾ ദിനം അമൃത ആഘോഷമാക്കിയിരുന്നു. എന്റെ ബർത്ത്ഡേ ബോയ്ക്ക് 18 തികഞ്ഞു എന്ന ക്യാപ്ഷനോടെ ഒരുമിച്ചുള്ള ചിത്രങ്ങളും ഗായിക പങ്കുവെച്ചു. ഗോപി സുന്ദർ എന്തുകൊണ്ട് ആശംസകൾ അറിയിക്കുന്നില്ല എന്നാണ് ആരാധകരുടെ ചോദ്യം.

ഒരുപക്ഷെ വേർപിരിഞ്ഞിരിക്കാം, അല്ലെങ്കിൽ എന്തെങ്കിലും പിണക്കത്തിലായിരിക്കാമെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായം വരുന്നുണ്ട്. ഭർത്താവ് എന്ന് അമൃത ഇടയ്ക്ക് വിശേഷിപ്പിച്ചെങ്കിലും ഇവർ വിവാഹിതരാണോ എന്ന് വ്യക്തമല്ല. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ താരങ്ങൾക്കെതിരെ കടുത്ത സൈബറാക്രമണം വരാൻ കാരണമായിട്ടുണ്ട്. ഇതുകാെണ്ടാണോ പോസ്റ്റുകൾ അവസാനിപ്പിച്ചതെന്ന ചോദ്യം ആരാധകർക്കുണ്ട്. എന്നാൽ സൈബറാക്രമണങ്ങളെ കാര്യമാക്കാറില്ലെന്ന് ഗോപി സുന്ദർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

More in Malayalam

Trending

Recent

To Top