Connect with us

ബേബി ഷവര്‍ വിശേഷങ്ങളുമായി ഡിവൈന്‍

Malayalam

ബേബി ഷവര്‍ വിശേഷങ്ങളുമായി ഡിവൈന്‍

ബേബി ഷവര്‍ വിശേഷങ്ങളുമായി ഡിവൈന്‍

സീരിയൽ സിനിമ താരം ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണിന്റെ ഭാര്യ ഡിവൈന്‍ ക്ലാര സോഷ്യൽ മീഡിയയിൽ സജീവമാണ്. താരം പങ്കുവെയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ, ബേബി ഷവര്‍ വിശേഷങ്ങളുമായി എത്തുകയാണ് ഡിവൈന്‍.

ഇത്തവണ ഇത് വേണ്ടെന്ന് വെച്ചതാണ്, വല്ലപ്പോഴും സംഭവിക്കുന്ന കാര്യമല്ലേ, അതുകൊണ്ട് ചെയ്യാമെന്ന് കരുതിയെന്നുമായിരുന്നു ഡിവൈന്‍ പറഞ്ഞത്. ഡിംപിളും മകന്‍ പാച്ചുവുമെല്ലാം ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. പാച്ചുവും തോമുവുമാണ് ഇത്തവണ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അവരെ മാനേജ് ചെയ്യല്‍ വലിയ ടാസ്‌ക്കാണ്. കോട്ടയത്തേക്ക് പോവുന്നത് കൊണ്ടാണെന്ന് തോന്നുന്നു, തോമുവിന് ഇപ്പോള്‍ എല്ലാത്തിനും അപ്പ തന്നെ വേണമെന്നും ഡിവൈന്‍ പറഞ്ഞിരുന്നു.

കേക്ക് മുറിക്കല്‍ കലാപരിപാടികളൊക്കെ ഞങ്ങള്‍ പെട്ടെന്ന് അവസാനിപ്പിച്ചിരുന്നു. ഇനി കുറേക്കാലത്തിന് ശേഷമേ ഞങ്ങളെല്ലാം ഇതുപോലെ ഒന്നിച്ചിരുന്നൊരു ആഘോഷം കാണുകയുള്ളൂ. ഞാന്‍ പോവുകയാണ്, നിങ്ങള്‍ക്കൊന്നും പറയാനില്ലേയെന്നായിരുന്നു ഡിവൈന്‍ എല്ലാവരോടും ചോദിച്ചത്. ഇവര് രണ്ടുപേര് പോയിട്ട് വേണം ഒരുദിവസം എനിക്ക് സുഖമായി ഉറങ്ങാന്‍, അതുകഴിഞ്ഞിട്ട് വേണം മറ്റ് കാര്യങ്ങള്‍ ചെയ്യാന്‍ എന്നായിരുന്നു ഡെന്‍സി ടോണി പറഞ്ഞത്.

കുട്ടികളെ നോക്കുന്നതൊക്കെ സന്തോഷമുള്ള കാര്യമാണ്. കുറേ നോക്കി കഴിയുമ്പോള്‍ നമുക്ക് വയ്യാതെയാവും. പേരക്കുട്ടികളെ നമ്മള്‍ നോക്കണമെന്നായിരുന്നു ഡാഡിയുടെ കമന്റ്. തോമുവിനെ കണ്ടാലറിയാം, ഇവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന്. മുഴുവന്‍ സമയവും കരച്ചിലും ബഹളവുമാണ്. ഞങ്ങളൊക്കെ എന്താണ് വീഡിയോ ഇടാത്തതെന്ന് എല്ലാവരും ചോദിക്കുന്നുണ്ട്, ഞങ്ങള്‍ക്ക് ഒന്നിനും സമയം കിട്ടുന്നില്ലെന്നായിരുന്നു ഡെന്‍സി ടോണി പറഞ്ഞത്.

എല്ലാവരെയും വിളിച്ച് ഈ പരിപാടി നടത്തണമെന്നൊക്കെ വിചാരിച്ചിരുന്നു. കുട്ടികള്‍ക്ക് വയ്യാതെ വന്നതോടെ ആ പ്ലാന്‍ മാറ്റുകയായിരുന്നുവെന്നും എല്ലാവരും പറഞ്ഞിരുന്നു. പോവുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരേയുള്ളൂ. മൂന്നുപേരായി പൂര്‍വ്വാധികം ശക്തിയോടെ ഞാന്‍ തിരിച്ചുവരുമെന്നും പറഞ്ഞായിരുന്നു ഡിവൈന്‍ വീഡിയോ അവസാനിപ്പിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top