Malayalam
ഒരു പെണ്‍കുട്ടിയും പേര് ഇതില്‍ ഉൾപ്പെട്ടതുകൊണ്ടും അവരൊരു സിനിമാ നടി ആയതിനാലുമാണ് വിഷയത്തിൽ പ്രതികരിക്കാൻ തീരുമാനിച്ചത്; വിശാല്‍
ഒരു പെണ്‍കുട്ടിയും പേര് ഇതില്‍ ഉൾപ്പെട്ടതുകൊണ്ടും അവരൊരു സിനിമാ നടി ആയതിനാലുമാണ് വിഷയത്തിൽ പ്രതികരിക്കാൻ തീരുമാനിച്ചത്; വിശാല്‍
വിവാഹ വാര്‍ത്തയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രചരിച്ച് നടന് വിശാല്‍. .
പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ലെന്നും ഒരു പെണ്‍കുട്ടിയുടെ പേര് ഉൾപ്പെട്ടതുകൊണ്ടും അവരൊരു സിനിമാ നടിയായതിനാലുമാണ് വിഷയത്തിൽ പ്രതികരണവുമായി എത്തിയതെന്നും വിശാല്‍ വ്യക്തമാക്കി.
‘‘സാധാരണ ഞാൻ ഇത്തരം വ്യാജ വാര്‍ത്തകളിലോ ഗോസിപ്പുകളിലോ പ്രതികരിക്കാറില്ല. അതിന്റെ ആവശ്യമില്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ലക്ഷ്മി മേനോനെ ഞാൻ വിവാഹം കഴിക്കുന്ന എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ല. ഒരു പെണ്‍കുട്ടിയും പേര് ഇതില്‍ ഉൾപ്പെട്ടതുകൊണ്ടും അവരൊരു സിനിമാ നടി ആയതിനാലുമാണ് വിഷയത്തിൽ പ്രതികരിക്കാൻ തീരുമാനിച്ചത്. നിങ്ങളൊരു പെൺകുട്ടിയുടെ സ്വകാര്യജീവിതത്തിലാണ് കടന്നുകയറിയത്. ഭാവിയിൽ ഞാൻ ഏത് വർഷം, ഏത് സമയം, ആരെ വിവാഹം ചെയ്യുമെന്ന് കണ്ടുപിടിക്കാൻ ഇതൊരു ബർമുഡ ട്രയാങ്കിൾ ഒന്നുമല്ല. സമയമാകുമ്പോൾ വിവാഹക്കാര്യം ഞാൻ തന്നെ ഔദ്യോഗികമായി അറിയിക്കും.’’–വിശാൽ പറഞ്ഞു.
തെന്നിന്ത്യൻ നടി ലക്ഷ്മി മേനോനും വിശാലും അടുത്ത മാസം വിവാഹിതരാകുന്നുവെന്നായിരുന്നു ചില തമിഴ് മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു നടിയുമായി വിശാലിന്റെ വിവാഹ നിശ്ചയം വരെ നടന്നിരുന്നു. എന്നാല്‍ പിന്നീട് അത് മുടങ്ങി. തെലുങ്ക് നടി അനിഷ അല്ല റെഡ്ഡിയുമായിട്ടായിരുന്നു താരത്തിന്റെ വിവാഹം ഉറപ്പിച്ചിരുന്നത്. ഇരുവരും പ്രണയത്തിലായിരുന്നു. വിശാഖപട്ടണത്ത് ഷൂട്ടിംഗ് നടക്കുമ്പോഴാണ് താന്‍ അനിഷയെ കണ്ടതെന്നും ഉടന്‍ പ്രണയം തോന്നിയിരുന്നതായും വിശാല്‍ പറഞ്ഞിരുന്നു. എന്നാല്‍ നിശ്ചയത്തിന് ശേഷം ഇരുവരും പിരിഞ്ഞു.
കുംകി, സുന്ദര പാണ്ഡിയന്‍, കുട്ടി പുലി, ജിഗര്‍താണ്ട, മഞ്ച പൈ, കൊമ്പന്, റെക്കൈ, വേതാളം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ലക്ഷ്മി മേനോന്. മലയാളത്തില്‍ ദിലീപിനൊപ്പം അവതാരം എന്ന സിനിമയിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.
