രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടി സർ എങ്ങനെയായിരുന്നോ അതാണ് സിനിമയിൽ സിദ്ദിഖ് സർ, പണത്തിനും പദവിക്കും പുറകെ ആർത്തിയോടെ പായാത്ത …. സിനിമയുടെ ആർഭാടങ്ങളിൽ കാലിടറാത്ത ഒരു അസാധാരണക്കാരനായ സാധാരണക്കാരൻ; സിദ്ദിഖ് സാറിന് വേണ്ടി മനമുരുകി പ്രാർത്ഥിക്കണമെന്ന് മനോജ് കുമാർ

സംവിധായകൻ സിദ്ദിഖ് അതീവ ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്. കൊച്ചി അമൃത ആശുപത്രിയിലെ തീവ്രപരിചര വിഭാഗത്തിലാണ് നിലവില്‍ സിദ്ധീഖ് ചികിത്സയില്‍ കഴിയുന്നത്. ആരോഗ്യ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. കുടുംബാഗംങ്ങളും സഹപ്രവർത്തകരും ആശുപത്രിയിലെത്തി. ലാൽ, ബി.ഉണ്ണികൃഷ്ണൻ, റാഫി എന്നിവർ ആശുപത്രിയിലെത്തി. അദ്ദേഹം തിരിച്ച് പഴയത് പോലെ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള പ്രാർത്ഥനയിലാണ് ഓരോ മലയാളികളും. നടൻ മനോജ് കുമാർ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്
കുറിപ്പ് ഇങ്ങനെ
സംവിധായകൻ സിദ്ദിഖ് …. ഇന്ന് മലയാളികൾക്ക് മുഖവുര ആവശ്യമില്ലാത്ത അനുഗ്രഹീത കലാകാരൻ … അദ്ദേഹം ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് …. എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണം …. മലയാളത്തിലും തമിഴിലും ഹിന്ദിയിലും വരെ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ഈ വലിയ സംവിധായകൻ !!….. പക്ഷെ ജീവിതത്തിൽ ഏറ്റവും ലാളിത്യത്തോടെ ജീവിക്കുകയും അതുപോലെ എല്ലാവരേയും നിറഞ്ഞ സ്നേഹത്തോടെ നോക്കി കാണുകയും ചെയ്യുന്ന ഒരു വലിയ മനസ്സിനുടമയാണ് ….
എന്റെ അനുഭവത്തിൽ നിന്ന് ഞാൻ പറയുന്ന കാര്യമാണ് …. രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടി സർ എങ്ങിനെയായിരുന്നോ അതാണ് സിനിമയിൽ സിദ്ദിഖ് സർ …. തനിക്ക് ലഭിച്ചേക്കാവുന്ന പണത്തിനും പദവിക്കും പുറകെ ആർത്തിയോടെ പായാത്ത …. സിനിമയുടെ ആർഭാടങ്ങളിൽ കാലിടറാത്ത ഒരു അസാധാരണക്കാരനായ സാധാരണക്കാരൻ ….!!! ഇതിനപ്പുറം ഒന്നും പറയാനില്ല …. എല്ലാവരും സിദ്ദിഖ് സാറിന് വേണ്ടി മനമുരുകി പ്രാർത്ഥിക്കണം …. അദ്ദേഹത്തേ പോലുള്ള വളരേ നല്ല മനസ്സുള്ള മനുഷ്യനെ നമുക്ക് തിരിച്ച് വേണം
ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെകാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയാണ്. ഈ അസുഖങ്ങളില്‍ നിന്നും അദ്ദേഹം പതിയെ മോചിതനായി വരികയായിരുന്നു. ഇതിനിടെയാണ് ഇന്നലെ മൂന്ന് മണിയോടെ ഹൃദയാഘാതം ഉണ്ടാവുന്നത്. നിലവിൽ എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളത്. ആരോഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് വൈകിട്ട് മെഡിക്കൽ ബോർഡ് യോഗം ചേരും.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...