Connect with us

‘ഗയ്സ്, നിങ്ങൾ പിരിഞ്ഞുട്ടോ’; വാതിൽ തുറന്ന് മകൾ പറഞ്ഞത്; തുറന്ന് പറഞ്ഞ് സായ് കുമാർ

News

‘ഗയ്സ്, നിങ്ങൾ പിരിഞ്ഞുട്ടോ’; വാതിൽ തുറന്ന് മകൾ പറഞ്ഞത്; തുറന്ന് പറഞ്ഞ് സായ് കുമാർ

‘ഗയ്സ്, നിങ്ങൾ പിരിഞ്ഞുട്ടോ’; വാതിൽ തുറന്ന് മകൾ പറഞ്ഞത്; തുറന്ന് പറഞ്ഞ് സായ് കുമാർ

മലയാളികളുടെ ഇഷ്ട താര ദമ്പതികളാണ് ബിന്ദു പണിക്കരും സായി കുമാറും. ഏറെ കാലമായി ലിവിങ് ടുഗദറിലായിരുന്ന താരങ്ങൾ ആറു വർഷം മുൻപാണ് വിവാഹിതരാവുന്നത്. ഇരുവരും മകൾ കല്യാണിയ്ക്ക് ഒപ്പം സന്തുഷ്ടജീവിതം നയിക്കുകയാണ്. ഇപ്പോഴിതാ തങ്ങൾ വേർപിരിഞ്ഞെന്ന തരത്തിൽ വന്ന വാർത്തകളോട് പ്രതികരിക്കുകയാണ് സായ് കുമാർ. ആ വാർത്തകളെ തങ്ങൾ നേരിട്ടതിനെ കുറിച്ചും മകൾ കല്യാണിയുടെ പ്രതികരണത്തെ കുറിച്ചും സംസാരിക്കുകയാണ്

നിങ്ങളെ കുറിച്ച് കേട്ട, ഏറ്റവും ചിരിച്ച ഗോസിപ്പ് ഏതെന്ന ചോദ്യത്തിനു ഉത്തരം നൽകുകയായിരുന്നു സായ് കുമാറും ബിന്ദുപണിക്കരും. ” ഒരു ദിവസം ഞങ്ങൾ ബെഡ്റൂമിലിരുന്ന് സിനിമ കണ്ടുകൊണ്ടിരിക്കുകയാണ്. ക്ലൈമാക്സിനോട് അടുത്തുകൊണ്ടിരിക്കുമ്പോൾ മോൾ വാതിൽ തുറന്നിട്ട്, ഗയ്സ് നിങ്ങളറിഞ്ഞോ? എന്നു ചോദിച്ചു. എന്താ കാര്യം എന്നു തിരക്കിയപ്പോൾ “നിങ്ങളു പിരിഞ്ഞുട്ടോ” എന്നു പറഞ്ഞു. നോക്കിയപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലായിടത്തും ഈ ന്യൂസ് വന്നു കൊണ്ടിരിക്കുകയാണ്.

പിറ്റേദിവസം മുതൽ കോളുകളുടെ വരവായി. ചേട്ടൻ എവിടെയാ?, ഞാൻ വീട്ടിലുണ്ടെന്നു പറയുമ്പോൾ വെറുതെ വിളിച്ചതാ, ഒത്തിരി നാളായല്ലോ വിളിച്ചിട്ട് എന്നൊക്കെ പറഞ്ഞു ഫോൺ വയ്ക്കും. എന്തിനാണ് ആളുകളൊക്കെ വിളിക്കുന്നതെന്നു മനസ്സിലായി. മറ്റൊരു ചങ്ങാതി വിളിച്ച് ഇതുപോലെ എവിടെയാ? എന്നൊക്കെ കുശലാന്വേഷണം. നീ ചോദിക്കാൻ വന്നയാള് അടുക്കളയിൽ കൊഞ്ചു തീയൽ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്, ഞാനവൾക്ക് ഫോൺ കൊടുക്കാം എന്നു പറഞ്ഞു ബിന്ദുവിനു ഫോൺ കൈമാറി. അതല്ല ചേട്ടാ, എല്ലാവരും ഇങ്ങനെ പറയുന്നതു കേട്ടപ്പോൾ എനിക്കുമൊരു ഡൗട്ടായി അതാ വിളിച്ചതെന്നായിരുന്നു ആ ചങ്ങാതിയുടെ മറുപടി,” സായ് കുമാർ പറഞ്ഞു

ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ‘അനക്ക് എന്തിന്റെ കേടാ’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സായ് കുമാർ ഇക്കാര്യം പറഞ്ഞത്

Continue Reading
You may also like...

More in News

Trending

Recent

To Top