Malayalam
ബന്ധങ്ങൾ ഇങ്ങനെ മാറ്റിക്കൊണ്ടിരിക്കുന്നത് ശരിയല്ല…. എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും; ബാല
ബന്ധങ്ങൾ ഇങ്ങനെ മാറ്റിക്കൊണ്ടിരിക്കുന്നത് ശരിയല്ല…. എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും; ബാല
പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ബാല. കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം തന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം. സോഷ്യൽമീഡിയിയൽ സജീവമായ ബാല ആരാധകരുമായി തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങളൊക്കെ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ നടൻ ബാല ഭാര്യഭർതൃ ബന്ധത്തെ കുറിച്ച് മനോഹരമായൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഏറ്റവും പവിത്രമായ ബന്ധമാണ് ഭാര്യക്കും ഭർത്താവിനും ഇടയിലുള്ളതെന്നും അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ബന്ധങ്ങൾ മാറ്റുന്നത് ശരിയല്ലെന്നുമാണ് ബാല പറയുന്നത്.
കണ്ണുക്കൊരു വണ്ണക്കിളി കാതുക്കൊരു ഗാന കുയിൽ. നെഞ്ചുക്കൊരു വഞ്ചികൊടി നീതാനമ്മാ …… തത്തി തവഴും തങ്ക ചിമിഴേ ….പൊങ്കി പെരുകും സങ്ക തമിഴേ ….മുത്തം തരാ നിത്തം വരും നച്ചത്തിരം. യാരോട് ഇങ്ക് എനക്കെന്ന പേച്ച്. ബാലയും ഭാര്യയും പടിയൊരു ഗാനത്തിന്റ വരികളാണിത്. ഒരുപാട് സന്തോഷത്തോടെ എലിസബത്തിന്റെ ചാനലിലൂടെയാണ് ബാല ഈ ഗാനം പാടി ഷെയർ ചെയ്തത്.
കണ്ണിന് നീ ഒരു വർണ്ണക്കിളി, കാതിനു ഇമ്പമായി പാട്ടു പാടുന്ന കുയിൽ. മനസ്സിനെ മുൻപോട്ട് നയിക്കുന്ന ഒരു പതാകപോലെ എന്നർത്ഥം വരുന്ന വരികൾ ആയിരുന്നു ബാല പാടിതകർത്തത്. ഇതിനും ഒരു കഥയും അദ്ദേഹം പങ്കിടുകയുണ്ടായി.
ഒരു സ്റ്റേജിൽ വച്ചിട്ട് നമ്മുടെ സ്വന്തം മമ്മുക്ക പറഞ്ഞൊരു കാര്യമുണ്ട്. ഭാര്യ ഭർത്താവ് ബന്ധം എന്നെന്നും പരമ പുണ്യമായ ഒരു ബന്ധമാണെന്ന്. ശരിയാണ് അത് ഞാനും അങ്ങനെ തന്നെയാണ് പറയുന്നത്. മുൻപൊരു അഭിമുഖത്തിലും ഞാൻ ഇത് പറഞ്ഞിരുന്നു. രക്തബന്ധമില്ലാത്ത ഒരു ഒരേ ബന്ധമാണ് ഭാര്യയും ഭർത്താവും തമ്മിൽ ഉള്ളത്. അമ്മ, അച്ഛൻ, സഹോദരൻ സഹോദരി ഇവരൊക്കെ തമ്മിൽ രക്തബന്ധമുണ്ട്. എന്നാൽ ഭാര്യയും ഭർത്താവും എന്ന് പറയുമ്പോൾ ആ ബന്ധമില്ല. രക്തമബന്ധം ഇല്ലാത്തതിലും അവിടെ ഒരു നല്ല കാര്യമുണ്ട്. ഇത് ഒരു മെസേജ് മാത്രമാണ്. എനിക്ക് പറയാൻ അർഹതയുണ്ടോ, യോഗ്യത ഉണ്ടോ എന്ന് എനിക്ക് അറിയില്ല. ഓരോത്തർക്കും ഓരോ പ്രശ്നങ്ങൾ ഉണ്ടാകും. ഞാൻ ഈ പറയുന്നത് ജെനെറൽ ആയി എടുത്താൽ മതി. ജീവിതത്തിൽ നമ്മുടെ അച്ഛൻ പോയാലും, അമ്മ പോയാലും വേറെ ഒരാളെ ആ സ്ഥാനത്തു നമുക്ക് കിട്ടുമോ? വേറെ ഒരു സഹോദരനെയോ, സഹോദരിയേയോ ആ സ്ഥാനത്ത് നമുക്ക് കിട്ടുമോ? അതെ പോലെ തന്നെയാണ് എല്ലാ ബന്ധങ്ങളും- ബാല പറയുന്നു.
ബന്ധങ്ങൾ ഇങ്ങനെ മാറ്റിക്കൊണ്ടേ ഇരിക്കുന്നത് ശരിയല്ല. അല്ലേ- ബാല ചോദിക്കുന്നു. എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇല്ലെന്ന് നമ്മൾക്ക് പറയാൻ ആകില്ല. ആങ്ങനെ ആളുകൾ ബന്ധങ്ങൾ മാറ്റിയാലും, പുറത്തുനിന്നും കാണുന്ന ആളുകൾക്ക് അഭിപ്രായം പറയാൻ അവകാശമില്ല.
അങ്ങനെ അഭിപ്രായം പറയാനുള്ള അവകാശം കാണുന്ന ആളുകൾക്ക് ഇല്ല. എല്ലാവരും നന്നായി ജീവിക്കണം എന്ന് പ്രാർത്ഥിക്കുകയാണ് വേണ്ടത്. അതാണ് ഏറ്റവും വലിയ കമ്മിറ്റ്മെന്റ്. ബാല ഇത്രയും പറഞ്ഞ ശേഷം വീണ്ടും യാരോട് ഇങ്ക് എനക്കെന്ന പേച്ച് നീതാനെ കണ്ണേ നാൻ വാങ്കും മൂച്ച് വാഴ്ന്താകെ വേണ്ടും വാ വാ കണ്ണേ… ഗാനം പാടുന്നു.
അമൃത സുരേഷിന്റെയും ഗോപി സുന്ദറിന്റെയും വേർപിരിയാൻ വാർത്തകൾക്കിടയിലാണ് ബാലയുടെ ഈ വീഡിയോ പുറത്തുവന്നിരിക്കുന്നതെന്നത് ശ്രദ്ദേയമാണ്
അമൃത സുരേഷും ഗോപി സുന്ദറുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ പ്രധാന ചർച്ച. പ്രണയകാലം ആഘോഷിച്ച താരങ്ങൾ കുറച്ച് നാളുകളായി മൗനത്തിലാണ്. രണ്ട് പേരും പരസ്പരം സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തിട്ടുണ്ട്. ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോകൾ ഇടയ്ക്കിടെ അമൃത പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോൾ അതും നിർത്തി. ഒരുമിച്ച് ജീവിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഒരുവർഷം പിന്നിടവെയാണ് ഇരുവരും പിരിഞ്ഞെന്ന അഭ്യൂഹം പരക്കുന്നത്. വേർപിരിയൽ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാണെങ്കിലും അമൃതയോ ഗോപി സുന്ദറോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് അമൃത സുരേഷ് ഗോപി സുന്ദറുമായി പ്രണയത്തിലായത്.
2010 ലായിരുന്നു ബാലയും അമൃതയും തമ്മിലുള്ള വിവാഹം. സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിൽ അതിഥിയായി വന്നപ്പോഴാണ് ബാല അമൃതയെ കാണുന്നത്. ഇരുവരും പ്രണയത്തിലായി. എന്നാൽ വിവാഹം കഴിഞ്ഞ് ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസം വന്നു. 2019 ഓടെ വേർപിരിയുകയും ചെയ്തു. മകളെ സംബന്ധിച്ച് വിവാഹ മോചനത്തിന് ശേഷം ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. മകളെ കാണാൻ അനുവദിക്കുന്നില്ലെന്നാണ് ബാല ഉന്നയിച്ച പരാതി. എന്നാൽ മകൾക്ക് താൽപര്യമില്ലാത്തത് കൊണ്ടാണെന്നായിരുന്നു അമൃതയുടെയും കുടുംബത്തിന്റെയും വാദം. എന്നാൽ ബാല ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായപ്പോൾ ആരോപണ പ്രത്യാരോപണങ്ങൾ ഒഴിവാക്കി അമൃതയും മകളുമെത്തി. അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് ബാല എലിസബത്തിനെ വിവാഹം കഴിച്ചത്