Malayalam
മാത്തൂന്റെ കാര്യത്തില്‍ തീരുമാനമായെന്ന് കലേഷ്; മാത്തുക്കുട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങളും വിഡിയോയും വൈറൽ
മാത്തൂന്റെ കാര്യത്തില്‍ തീരുമാനമായെന്ന് കലേഷ്; മാത്തുക്കുട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങളും വിഡിയോയും വൈറൽ

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ മാത്തുക്കുട്ടിയുടെ എന്‍ഗേജ്മെന്റ് വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. ഡോക്ടറായ എലിസബത്ത് ഷാജിയാണ് വധു.
മാത്തുക്കുട്ടിയുടെ അടുത്ത സുഹൃത്തായ രാജ് കലേഷാണ് എന്‍ഗേജ്മെന്റിന് ഒരുങ്ങുന്ന മാത്തുക്കുട്ടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ‘മാത്തൂന്റെ കാര്യത്തില്‍ ഒരു തീരുമാനമായി’ എന്നുപറഞ്ഞാണ് കലേഷ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിനുതാഴെ മാത്തുക്കുട്ടിക്ക് ആശംസാപ്രവാഹമാണ് ആരാധകര്‍ നല്‍കുന്നത്.
‘പുര നിറഞ്ഞു കവിഞ്ഞുനില്ക്കുന്ന മാത്തുക്കുട്ടി ഒടുവില്‍ ആ തീരുമാനം എടുത്തു, മാത്തുക്കുട്ടി കല്ല്യാണം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇന്ന് നിശ്ചയമായി.’ എന്നുപറഞ്ഞുകൊണ്ടാണ് കലേഷ് വീഡിയോ പങ്കുവച്ചത്.
വീഡിയോയില്‍ത്തന്നെ മാത്തുക്കുട്ടിയുടെ വധുവേനേയും കാണാം. ഇതാണ് വധുവായ ഡോക്ടര്‍ എലിസബത്ത് ഷാജി, എന്ന് പറഞ്ഞുകഴിഞ്ഞ്, ആ തല്ലിപ്പൊളിയായ മാത്തുക്കുട്ടിയെ വിവാഹം കഴിക്കാന്‍ കുട്ടിക്ക് താല്പര്യമാണോ എന്നാണ് കലേഷ്, രസകരമായി ചോദിക്കുന്നത്. ചിത്രങ്ങളും മറ്റും സോഷ്യല്മീഡിയിയിൽ വൈറലായിക്കഴിഞ്ഞു.
എഫ്.എം അവതാരകനായും മിനിസ്ക്രീനിലെ ആങ്കറായുമാണ് മാത്തുക്കുട്ടി തന്റെ കരിയര്‍ തുടങ്ങിയത്. പിന്നീട് സിനിമയിലും അഭിനയത്തിന്റെ ചെറിയ കാല്‍വയ്പ്പ് നടത്തിയെങ്കിലും, ആങ്കര്‍, സംവിധായകന് എന്ന രീതികളില്‍ തന്നെയാണ് മാത്തുക്കുട്ടിയെ ആളുകള്‍ തിരിച്ചറിയുന്നത്. കുഞ്ഞെല്‍ദോ എന്ന ചിത്രത്തിന്റെ സംവിധായകനുമാണ് മാത്തുക്കുട്ടി.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...