Connect with us

വെള്ളിത്തിരയിൽ മാത്രമല്ല, ബിസിനസ്സ് മേഖലയിലും ജനപ്രിയൻ! റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ അടക്കം 600 കോടി രൂപയോളം ആസ്‌തിക്കുടമ, മക്കളക്കായി ദിലീപ് കരുതിയത് കണ്ടോ?

Malayalam

വെള്ളിത്തിരയിൽ മാത്രമല്ല, ബിസിനസ്സ് മേഖലയിലും ജനപ്രിയൻ! റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ അടക്കം 600 കോടി രൂപയോളം ആസ്‌തിക്കുടമ, മക്കളക്കായി ദിലീപ് കരുതിയത് കണ്ടോ?

വെള്ളിത്തിരയിൽ മാത്രമല്ല, ബിസിനസ്സ് മേഖലയിലും ജനപ്രിയൻ! റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ അടക്കം 600 കോടി രൂപയോളം ആസ്‌തിക്കുടമ, മക്കളക്കായി ദിലീപ് കരുതിയത് കണ്ടോ?

ജ നപ്രിയ നായകൻ എന്ന ടൈറ്റിൽ കാർഡ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നായകനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി.

അഭിനയിച്ച സിനിമകളുടെ അമ്പത് ശതമാനത്തിലധികവും സാമ്പത്തികവിജയം നേടിയെന്ന റെക്കോർഡുള്ള ചുരുക്കം ചില താരങ്ങളിൽ ഒരാളായതു കൊണ്ട് തന്നെ, നിർമ്മാതാക്കൾക്കും ദിലീപ് പ്രിയപ്പെട്ടൊരാൾ തന്നെ. മിമിക്രി, പാരഡി കാസറ്റ്, കോമഡി ഷോ, സംവിധാന സഹായി എന്നിങ്ങനെ ജീവിതത്തിലെ പല റോളുകളും അഭിനയിച്ചു തീർത്ത ശേഷമാണ് ദിലീപ് അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാള സിനിമാ വ്യവസായം പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരുന്ന കാലഘട്ടത്തിൽ, കൈപിടിച്ചുയർത്തിയ നായകനായാണ് പലരും ദിലീപിനെ കാണുന്നതും.

വെള്ളത്തിരയിൽ മാത്രമല്ല, ബിസിനസ്സ് മേഖലയിലും ഒരു ജനപ്രിയനായകനാണ് ദിലീപ്. ദിലീപും, പ്രിയസുഹൃത്ത് നാദിർഷായും ചേർന്ന് കൊച്ചിയിലാരംഭിച്ച “ദേ പുട്ട്” വമ്പൻ വിജയമാവുകയും, പിന്നീട് കൊച്ചിയിലും, കോഴിക്കോടും ശാഖകൾ ആരംഭിക്കുകയും ചെയ്ത ഒന്നാണ്. മലയാളത്തിന്റെ ഗന്ധർവ ഗായകൻ യേശുദാസിന്റെ കുടുംബവീട് വാങ്ങിച്ച ദിലീപ്, അവിടം മാംഗോ ട്രീ എന്ന റെസ്റ്റോറന്റ് ആക്കി മാറ്റുകയും ചെയ്തു. ഡി സിനിമാസ് എന്ന പേരിൽ തിയേറ്ററും താരത്തിന് സ്വന്തമായുണ്ട്.

പോഷെ കെയിൻ, പോഷെ പനമേര, ബിഎംഡബ്ല്യു എക്സ്6, ബിഎംഡബ്ല്യു 7, ടൊയോട്ട ലാൻഡ് ക്രൂയ്സർ; മകൾ മീനാക്ഷിക്കായി വാങ്ങിയ മിനി കൂപ്പർ തുടങ്ങി ആഡംബരക്കാറുകളുടെ വലിയൊരു നിര തന്നെ താരത്തിന് സ്വന്തമായുണ്ട്.

ദിലീപ് എന്ന വിജയതരത്തിന്റെയും, വിജയിച്ച ബിസിനസ്സുകാരന്റെയും ആസ്തി എത്രയെന്ന് മുൻനിര മാധ്യമങ്ങൾക്ക് പോലും സംശയമായി അവശേഷിക്കുന്ന സംഗതിയാണ്. റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ അടക്കം 600 കോടി രൂപയോളം ആസ്‌തിക്കുടമയാണ് ദിലീപ് എന്ന് കുറച്ചു വർഷങ്ങൾക്ക് മുൻപ് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാലിത്തരം വാർത്തകളോടൊന്നും തന്നെ താരമിതു വരെ പ്രതികരിച്ചിട്ടില്ല

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ദിലീപ്. അണിയറയിൽ നിരവധി സിനിമകളാണ് ഒരുങ്ങുന്നത്

ദിലീപിന്റെ ഏറ്റവും പുതിയ സിനിമ വോയ്സ് ഓഫ് സത്യനാഥൻ റിലീസിന് തയ്യാറെടുക്കുകയാണ്. ടൈറ്റിൽ റോളിലാണ് ചിത്രത്തിൽ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. കേശു ഈ വീടിന്റെ നാഥന് ശേഷം റിലീസിന് എത്തുന്ന ദിലീപ് ചിത്രം കൂടിയാണ് വോയ്സ് ഓഫ് സത്യനാഥൻ. ചിത്രത്തിന്റെ റിലീസ് ജൂലൈ 14നാണ് ആദ്യം അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത്. പിന്നീട് അത് ജൂലൈ 28ലേക്ക് മാറ്റിയതായി നിർമാതാക്കൾ അറിയിച്ചു. ചിത്രത്തിന്റെ ഗംഭീര പ്രമോഷൻ പരിപാടികൾ കേരളത്തിനകത്തും ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിലും നടന്ന് കഴിഞ്ഞു.

2019 ഡിസംബറിൽ ക്രിസ്മസ് റിലീസായിരുന്ന മൈ സാൻ്റയാണ് ദിലീപ് നായകനായി അവസാനം തിയറ്ററിലെത്തിയ ചിത്രം. പിന്നീട് ദിലീപ് വ്യത്യസ്ത വേഷത്തിലെത്തിയ കേശു ഈ വീടിൻ്റെ നാഥൻ ഒടിടിയിലായിരുന്നു റിലീസ്. സമീപകാലത്ത് തട്ടാശേരികൂട്ടം എന്ന ചിത്രത്തിൽ ദിലീപ് അതിഥി വേഷത്തിലെത്തിയിരുന്നു. വോയ്സ് ഓഫ് സത്യനാഥിനു ശേഷം ഓണം റിലീസായി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്രയും തയാറാകുന്നുണ്ട്. ദിലീപിന്റെ തിരിച്ചുവരവായിരിക്കും ബാന്ദ്ര എന്നാണ് ആരാധകരുടെ പ്രതീക്ഷ. തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് ചിത്രത്തിലെ നായിക. അരുണ്‍ ഗോപിയുടേതാണ് സംവിധാനം. ഉദയ് കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നിരുന്നു. ദിലീപ് ഇതുവരെ കാണാത്തെ ഗെറ്റപ്പിലാണ് ചിത്രത്തിലെത്തുന്നത്. ഡോണ്‍ ആയാണ് ചിത്രത്തില്‍ ദിലീപ് അഭിനയിക്കുന്നത്.

More in Malayalam

Trending

Recent

To Top