ബിഗ് ബോസിനെ പരിചയപ്പെടുത്തി ഈ സീസണിലെ വിജയ കിരീടം ചൂടിയ അഖിൽ മാരാർ. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അഖിൽ മാരാരാണ് രഘുരാജിനെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. പാലക്കാട് പട്ടാമ്പി സ്വദേശി രഘുരാജിന്റെ ശബ്ദമാണ് ബിഗ് ബോസിന്റേതായി പരിപാടിയിൽ ഉപയോഗിക്കുന്നത്.
റേഡിയോ ജോക്കി ആയിരുന്ന രഘു ആണ് കഴിഞ്ഞ അഞ്ച് സീസണുകളിലും ബിഗ് ബോസിന് ശബ്ദം നൽകിയത്. പരസ്യങ്ങൾക്കും ടിവി പരിപാടികൾക്കും നേരത്തെ രഘു ശബ്ദം നൽകിയിട്ടിണ്ട്.
‘എന്നെ കൺഫഷൻ റൂമിലേക്ക് വിളിച്ച് മാപ്പ് പറയിപ്പിക്കുന്ന ബിഗ് ബോസിനെ ഞാൻ ഇങ്ങോട്ട് വിളിക്കുകയാണെന്ന്’ പറഞ്ഞാണ് അഖിൽ രഘുവിനെ പരിചയപ്പെടുത്തിയത്. ബിഗ് ബോസിന്റെ ശബ്ദത്തിന്റെ ഉടമയെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകരും. ബിഗ് ബോസിന്റെ പല ഡയലോഗുകളും കമന്റ് ചെയ്തായിരുന്നു ആരാധകരുടെ പ്രതികരണം.
‘അങ്ങനെ ബിഗ് ബോസ് പുറംലോകത്തേക്ക് വന്നു ഈ ശബ്ദത്തിന് ഉടമയെ കാണാൻ ആഗ്രഹിച്ച എത്രയോ പേരുണ്ട് ഇവിടെ’ എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ ബിഗ് ബോസ് അദൃശ്യനായി തുടരുന്നതായിരുന്നു നല്ലതെന്ന് പറഞ്ഞവരും ഉണ്ടായിരുന്നു. ‘ഇപ്പോ ആ സസ്പൻസ് പോയി’, ‘എപ്പോഴും ആ അദൃശ്യ ശബ്ദം മാത്രം മതിയായിരുന്നു’- എന്ന് ചിലർ കമന്റ് ചെയ്തു
ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...